നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടേക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന് നിരവധി വ്യാജന്മാർ ഉണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പിന്റെ പേര് ഉപയോഗിച്ച് കൂടുതൽ സവിശേഷതകൾ നൽകുന്ന ജിബി വാട്സ്ആപ്പ് അടക്കമുള്ളവ ഉപയോഗിക്കുന്ന ആളുകളുടെ അക്കൌണ്ടുകൾ നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. കൂടുതൽ സവിശേഷതകൾ നൽകുന്ന ആപ്പുകളെ പോലെ അപകടകരമായ ആപ്പുകളും നിരവധിയാണ്. ഇത്തരത്തിൽ അപകടകാരിയായ ഒരു മോഡാണ് എഫ്എംവാട്സ്ആപ്പ്.

 

കാസ്‌പെർസ്‌കി

കാസ്‌പെർസ്‌കിയുടെ പുതിയ സൈബർ സുരക്ഷാ റിപ്പോർട്ട് അനുസരിച്ച് ഏറെ പ്രചാരമുള്ള വാട്സ്ആപ്പ് മോഡുകളിലൊന്നായ എഫ്എംവാട്സ്ആപ്പിൽ ഒരു ട്രോജൻ ഉണ്ട്. അത് ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണിലേക്ക് അനധികൃതമായി പരസ്യങ്ങൾ എത്തിക്കുന്നു. സേവ് ചെയ്ത പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് എന്തെങ്കിലുമൊക്കെ സേവനങ്ങളിലേക്ക് സബ്‌സ്‌ക്രൈബുചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിക്കാനും ഈ മോഡിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഈ മോഡ് ആപ്പിന് നിങ്ങളുടെ മെസേജുകളും ഡാറ്റയും ഒടിപികളും അപഹരിക്കാനും സാധിക്കും.

വാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നു

എഫ്എംവാട്സ്ആപ്പ്

എഫ്എംവാട്സ്ആപ്പ് പണം സമ്പാദിക്കാനായി ആപ്പിൽ പരസ്യങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പരസ്യ ലൈബ്രറികളിൽ ട്രയാഡ എന്ന ട്രോജൻ അടങ്ങിയിട്ടുണ്ട്. എഫ്എംവാട്സ്ആപ്പിലൂടെ ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഡിവൈസുകളിൽ ട്രയാഡ ട്രോജൻ ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഈ ട്രോജൻ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ അത് ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഡാറ്റ സ്കാൻ ചെയ്യുകയും അവ ഹാക്കറുടെ റിമോട്ട സെർവറിലേക്ക് അയയ്ക്കുകയും ചെയ്യുമെന്നും കാസ്‌പെർസ്‌കി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ട്രയാഡ ട്രോജൻ
 

ട്രയാഡ ട്രോജൻ തന്നെ കൂടുതൽ ട്രോജനുകൾ ഡൗൺലോഡ് ചെയ്യും. ഇത് ഹാക്കർമാർക്ക് അനധികൃതമായ പരസ്യങ്ങളിലൂടെ ഉപയോക്താക്കളുടെ ഫോൺ സ്പാം ചെയ്യാനും ബാഗ്രൌണ്ടിൽ കൂടുതൽ പരസ്യങ്ങളും മാൽവെയറുകളും വിന്യസിക്കാനും ഉപയോക്താക്കളെ അവരുടെ സേവ് ചെയ്ത് വച്ച പേയ്മെന്റ് ഓപ്ഷനുകളിലൂടെ പണമടച്ചുള്ള സേവനങ്ങൾ സബ്‌സ്‌ക്രൈബുചെയ്യാനു പ്രേരിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാസ്‌പെർസ്‌കിയിലെ ഇഗോർ ഗോലോവിൻ ഈ അനൗദ്യോഗിക ആപ്പുകൾ ഉപയോഗിക്കരുതെന്ന് ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

വാട്സ്ആപ്പ് വഴി പണമയക്കുന്ന വാട്സ്ആപ്പ് പേയ്ക്കായി ചാറ്റിൽ തന്നെ പുതിയ ഷോട്ട് കട്ട്വാട്സ്ആപ്പ് വഴി പണമയക്കുന്ന വാട്സ്ആപ്പ് പേയ്ക്കായി ചാറ്റിൽ തന്നെ പുതിയ ഷോട്ട് കട്ട്

ഇഗോർ ഗോലോവിൻ

ഔദ്യോഗിക പ്രസ്താവനയിൽ ഇഗോർ ഗോലോവിൻ പറഞ്ഞത് ഉപയോക്താക്കൾ നേരിടാൻ സാധ്യതയുള്ള ഭീഷണി തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് കാരണം മോഡ് ആപ്ലിക്കേഷൻ സാധാരണ രീതിയിൽ പ്രവർത്തിച്ച് വിവരങ്ങൾ ചോർത്തുന്നു എന്നുമാണ്. ഇത്തരം ആപ്പുകളിലെ ആഡ് ബ്ലോക്കുകളിലൂടെ സൈബർ കുറ്റവാളികൾ എങ്ങനെയാണ് മാൽവെയർ ഫയലുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയതെന്ന് തങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത മെസഞ്ചർ സോഫ്റ്റ്വെയർ മാത്രം ഉപയോഗിക്കാൻ ആളുകളോട് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

വാട്സ്ആപ്പ്

നമ്മുടെ സ്മാർട്ട്ഫോണിലെയും വാട്സ്ആപ്പിലെയും ഡാറ്റ സുരക്ഷിതമായി വെക്കുന്നതിന് ഉപയോക്താക്കൾ ആപ്പുകളുടെ ഔദ്യോഗിക പതിപ്പുകൾ മാത്രം ഉപയോഗിക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം അവ ഡൗൺലോഡ് ചെയ്യുന്നതായിരിക്കും നല്ലത്. മറ്റ് വെബ്സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അനൌദ്യോഗിക എപികെ ഫയലുകൾ മിക്കതും അപകടകരമാണ്. ഇത്തരം ഫയലുകളായി ലഭിക്കുന്ന ജിബി വാട്സ്ആപ്പ് അടക്കമുള്ളവ ഉപയോഗിക്കുന്ന ആളുകളുടെ വാട്സ്ആപ്പ് അക്കൌണ്ടുകൾ നീക്കം ചെയ്യുമെന്ന് വാട്സ്ആപ്പ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. സുരക്ഷിതമായി മെസഞ്ചർ ഉപയോഗിക്കാനായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ അവ ഡൌൺലോഡ് ചെയ്യുകയും അപ്ഡേറ്റ് കൊടുക്കുകയും ചെയ്യുക.

ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കുംഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും

Most Read Articles
Best Mobiles in India

English summary
FMWhatsApp, one of the most popular WhatsApp modes, has a Trojan. It delivers ads illegally to users' smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X