യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ല

|

യൂട്യുബ് മൊബൈൽ ആപ്പ് ഉപയോഗിക്കാത്തവർ വിരളമായിരിക്കും. ഓരോ അപ്ഡേറ്റിലും സുരക്ഷയ്ക്കും മികച്ച അനുഭവം നൽകുന്നതിനുമായി ആകർഷമാകയ മാറ്റങ്ങൾ യൂട്യൂബ് തങ്ങളുടെ മൊബൈൽ ആപ്പിൽ വരുത്താറുണ്ട്. ഇത്തവണയും ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചറാണ് യൂട്യൂബ് ആപ്പിൽ നൽകിയിരിക്കുന്നത്. വീഡിയോകളുടെ റസലൂഷൻ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്ന ഫീച്ചറാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

 

യൂട്യൂബ്

യൂട്യൂബ് ആപ്പിലെ പുതിയ ഫീച്ചർ നിർഭാഗ്യവശാൽ കുറച്ച് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് ഉള്ളത്. പുതിയ വീഡിയോ റസലൂഷൻ കൺട്രോളുകൾ ഏത് ക്വാളിറ്റിയിൽ വീഡിയോ കാണാണം എന്ന വെബിൽ ലഭിക്കുന്നതിന് സമാനമായ ഓപ്ഷൻ നൽകുന്നില്ല. ഇതിലൂടെ ഉപയോക്താക്കൾക്ക് ഡാറ്റ സേവ് ചെയ്യാം. എന്നാൽ ഓരോ ക്വാളിറ്റിയും കൺസ്യും ചെയ്യുന്ന ഡാറ്റയെ കുറിച്ചാണ് യൂട്യൂബ് ഓപ്ഷൻ നൽകുന്നത്. ആമസോൺ പ്രൈം സ്ട്രീമിംഗ് റെസല്യൂഷൻ സെലക്ടറിന് സമാനമായി സ്ട്രീമിംഗ് ഡാറ്റയെ കുറിച്ച് പരാമർശിക്കുന്ന ജനറിക് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾ കാണുന്ന വീഡിയോകളുടെ സ്ട്രീമിംഗ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റകൂടുതൽ വായിക്കുക: വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

ക്വാളിറ്റി
 

ഉദാഹരണത്തിന് 720p, 1080p, അല്ലെങ്കിൽ 4K റെസല്യൂഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിനുപകരം ഉപയോക്താക്കൾക്ക് ഓരോ വീഡിയോയും എത്ര ഡാറ്റ ചിലവഴിച്ച് കാണാം എന്ന ഓപ്ഷനാണ് നൽകുന്നത്. വീഡിയോ ക്വാളിറ്റിയെക്കാളും ഡാറ്റയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകളെ സംബന്ധിച്ച് ഇത് ഗുണം ചെയ്യുമെങ്കിലും ഉപയോക്താക്കൾക്ക് കൂടുതൽ റസലൂഷൻ ഓപ്ഷൻ ലഭിക്കില്ല. ഹയർ പിക്ച്ചർ ക്വാളിറ്റി (കൂടുതൽ ഡാറ്റ ഉപയോഗം) , ഡാറ്റ സേവർ (ലോവർ പിക്ച്ചർ ക്വാളിറ്റി). എന്നീ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

അഡ്വാൻസ് മെനു

പുതിയ അഡ്വാൻസ് മെനു വീഡിയോയുടെ റസലൂഷൻ സെറ്റ് ഓപ്ഷൻ നൽകുന്നു. എന്നാൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ തിരഞ്ഞെടുക്കുന്ന നിലവിലെ വീഡിയോയ്ക്ക് മാത്രമേ ബാധകമാകൂ. സെറ്റിങ്സ്> വീഡിയോ ക്വാളിറ്റി പ്രിഫറൻസസ് എന്ന ഓപ്ഷനിലേക്ക് പോവുക. നിങ്ങൾക്ക് എല്ലാ വീഡിയോകൾക്കും ഡീഫോൾട്ടുകൾ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇവിടെ ലഭിക്കും. വീഡിയോ ക്വാളിറ്റി മൊബൈൽ ഡാറ്റയിലും വൈഫൈ നെറ്റ്വർക്കിലും തിരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഇതിലൂടെ നൽകുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ഇൻസ്റ്റഗ്രാം റീൽസിലും ഇനി പരസ്യങ്ങൾ കാണിക്കുംകൂടുതൽ വായിക്കുക: ഇന്ത്യയിലെ ഇൻസ്റ്റഗ്രാം റീൽസിലും ഇനി പരസ്യങ്ങൾ കാണിക്കും

വീഡിയോ ക്വാളിറ്റി

എന്നാൽ വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കുന്ന മെനുവിൽ വിപുലമായ ഓപ്ഷൻ ലഭ്യമല്ലാത്തതിനാൽ എല്ലാ വീഡിയോകൾക്കും സ്ഥിരമായി റസലൂഷൻ തിരഞ്ഞെടുക്കാൻ സാധിക്കില്ല. വീഡിയോ റെസല്യൂഷൻ മാറ്റുന്നതിനുള്ള ഒരു അധിക സ്റ്റെപ്പ് അവതരിപ്പിക്കുന്ന പുതിയ സെറ്റിങ്സ് മുമ്പ് ലഭിച്ചിരുന്ന സെറ്റിങ്സ് ഉപയോഗിച്ചിരുന്നവരിൽ പലരും തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്. വീഡിയോ റസലൂഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാത്തവർക്ക് പോലും ഡാറ്റ സേവ് ചെയ്യാൻ അവസരം നൽകുക എന്നതാണ് പുതിയ ഫീച്ചറിലൂടെ യൂട്യൂബ് ഉദ്ദേശിക്കുന്നത്.

ആപ്പ്

പുതിയ സെറ്റിങ്സ് ഒരു സെർവർ സൈഡ് സ്വിച്ച് വഴി ആക്ടീവ് ആക്കിയതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ തന്നെ പുതിയ ഓപ്ഷനുകൾ ലഭിക്കുമെന്ന കാര്യം ഉറപ്പില്ല. വൈകാതെ എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് സൂചനകൾ. നിങ്ങളുടെ ഫോണിലെ യൂട്യൂബ് വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് നോക്കിയാൽ ഈ ഫീച്ചർ ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാകും.

കൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ലകൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ല

Best Mobiles in India

English summary
YouTube included a very useful feature in mobile app with the latest update. From now on you can choose the quality of videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X