യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി വീഡിയോകൾ ഡൌൺലോഡ് ചെയ്യാം

|

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് കാലത്തിന് അനുസരിച്ച് മാറുകയും പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുകയും ചെയ്യാറുണ്ട്. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾക്ക് ജനപ്രീതി വർധിച്ച സാഹചര്യത്തിൽ തങ്ങളുടെ ആപ്പിൽ തന്നെ ഷോർട്ട് വീഡിയോകൾക്കുള്ള വിഭാഗം ആരംഭിച്ചത് ഇതിനുള്ള തെളിവാണ്. യൂട്യൂബിലെ വീഡിയോകൾ ഡൌൺലോഡ് ചെയ്യുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. ഇതിനായി പല തേർഡ് പാർട്ടി സൈറ്റുകളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇനി മുതൽ ഇതിന്റെ ആവശ്യം ഇല്ല. വീഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യൂട്യൂബ്.

യൂട്യൂബ്

യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചർ ഡെസ്ക്ടോപ്പിലാണ് ലഭ്യമാകുക. വെബ് ബ്രൗസറിൽ തന്നെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. നിലവിൽ യൂട്യൂബിലേക്കുള്ള ഈ പുതിയ ഫീച്ചറിന്റെ വരവ് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമായിരിക്കും. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ തന്നെ ഇത് എല്ലാവർക്കും ലഭ്യമാകില്ല. പ്രീമിയം വരിക്കാർക്ക് മാത്രമായിരിക്കും ഈ ഫീച്ചർ ലഭിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെ പണമടച്ച് സബ്ക്രിപ്ഷൻ നേടിയ വരിക്കാർക്ക് അവരുടെ ബ്രൗസറിലും വീഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ഓപ്പറ, എഡ്ജ്, ക്രോം വെബ് ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളു.

വാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് നൽകുന്ന പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് നൽകുന്ന പുതിയ ഫീച്ചർ വരുന്നു

യൂട്യൂബ് വീഡിയോ ഡൗൺലോഡ്സ് ഫീച്ചർ

യൂട്യൂബ് വീഡിയോ ഡൗൺലോഡ്സ് ഫീച്ചർ

പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ താല്പര്യമുള്ള ആളുകൾക്കായി യൂട്യൂബിലെ എക്സ്പിരിമെന്റൽ ന്യൂ ഫീച്ചേഴ്സ് എന്ന പേജ് സന്ദർശിക്കാവുന്നതാണ്. ഇത് യൂട്യൂബ് പ്രീമിയം വരിക്കാർക്ക് ലഭ്യമായ വിവിധ ടെസ്റ്റ് ഫീച്ചറുകൾ ലിസ്റ്റ് ചെയ്യും. ഇവ പരീക്ഷിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ വീഡിയോ കാണുമ്പോൾ ലൈക്കിനും ഷെയർ ബട്ടണുകൾക്കും അടുത്തായി വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. മികച്ച ഗുണനിലവാരത്തോടെ തന്നെ വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ക്വാളിറ്റി

ഡൗൺലോഡ് ചെയ്ത വീഡിയോകളുടെ ക്വാളിറ്റി മികച്ചതാണ് എന്ന് ഉറപ്പുവരുത്താൻ നിങ്ങൾക്ക് തന്നെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ സാധിക്കും. യൂട്യൂബിന്റെ സെറ്റിങ്സ് മെനുവിൽ ഇത് സെറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് എഫ്എച്ച്ഡി 1080p റെസല്യൂഷൻ, എച്ച്ഡി 720p റെസല്യൂഷൻ, 480p റെസല്യൂഷൻ, 144p റെസല്യൂഷൻ എന്നിവയിൽ ഡൗൺലോഡ് ചെയ്യാം. ഈ ഓപ്‌ഷനിലൂടെ യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് കൂടുതൽ സ്പൈസ് ആവശ്യമുണ്ടെങ്കിൽ എല്ലാ ലോക്കൽ ഡൗൺലോഡ്സും കളയാനുള്ള ഓപ്‌ഷൻ ഉണ്ട്. ബ്രൗസർ കാഷെ ക്ലിയർ ചെയ്താൽ ഇവ ഡിലീറ്റ് ആയി പോകും.

എന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെഎന്താണ് സ്റ്റോക്ക് ആൻഡ്രോയിഡ്, ഇതിന്റെ സവിശേഷതകൾ എന്തൊക്കെ

ഡൗൺലോഡ് ഓപ്ഷൻ

നിങ്ങൾ ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്ത് തുടങ്ങും. ഡൗൺലോഡ് കഴിഞ്ഞാൽ ഈ വീഡിയോകൾ ഡൗൺലോഡ്സ് വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അത് സ്ക്രീനിന്റെ ഇടതുവശത്തുള്ള ഹാംബർഗർ മെനുവിലുള്ള 'വാച്ച് ലേറ്റർ' ഐക്കണിലൂടെ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും. Youtube.com/feed/downloadsൽ നിന്നോ സൈഡ് നാവിഗേഷൻ പാനലിലെ ഓപ്ഷനിൽ നിന്നോ ഡൗൺലോഡ് ചെയ്ത വീഡിയോകൾ നിങ്ങൾക്ക് പ്ലേബാക്ക് ചെയ്യാം.

ഡെസ്‌ക്‌ടോപ്പ് ബ്രൗസർ

യൂട്യൂബ് പ്രീമിയം വരിക്കാരെ ഡെസ്‌ക്‌ടോപ്പ് ബ്രൗസറിലേക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ എക്സ്പിരിമെന്റൽ ഫീച്ചർ അധഇകം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ഡിവൈസുകളിൽ യൂട്യൂബ് പ്രീമിയം ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമേ ഓഫ്‌ലൈനിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും കാണാനും സാധിക്കുകയുള്ളു. വീഡിയോ പ്രൈവറ്റ് അല്ലെങ്കിലും വീഡിയോ പ്രൈവറ്റ് അല്ലെങ്കിലും മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളു. പുതിയ ഫീച്ചറുകളിലൂടെ യൂട്യൂബ് പ്രീമിയത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് യൂട്യൂബ് നടത്തുന്നത്. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണാം എന്നതാണ് യൂട്യൂബ് പ്രീമിയത്തിന്റെ മറ്റൊരു സവിശേഷത.

നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടെത്തി അവയെ ഒഴിവാക്കാംനിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടെങ്കിൽ കണ്ടെത്തി അവയെ ഒഴിവാക്കാം

Best Mobiles in India

English summary
YouTube is about to introduce a new feature for downloading videos for premium users. This new feature will be available on the desktop.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X