സൂം സൌജന്യ കോളുകൾ ഇനി കൂടുതൽ സുരക്ഷിതം, എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ വന്നു

|

കൊറോണ വൈറസ് വ്യാപനം മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓൺലൈനായി ക്ലാസുകൾ നടക്കാനും തുങ്ങിയതോടെ ആളുകൾ വൻതോതിൽ ഉപയോഗിച്ച് തുടങ്ങിയ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമാണ് സൂം. ജനപ്രീതി നേടുന്നതിനിടെ സൂമിലെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ആശങ്കകളും ഉയർന്നുവന്നു. സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ച ഈ ആശങ്കകൾ പരിഹരിക്കുകയാണ് സൂം. ഡെസ്ക്ടോപ്പിനും മൊബൈലിനുമുള്ള എല്ലാ സൌജന്യ കോളുകൾക്കും സൂം എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ കൊണ്ടുവരുന്നു.

എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ
 

സൂം കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ എൻഡ് ടു എൻഡ് എൻ‌ക്രിപ്ഷൻ പ്രഖ്യാപിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമായിരുന്നു. എന്നാൽ ഈ സുരക്ഷ സൌജന്യ കോളുകൾക്ക് നൽകിയിരുന്നില്ല. എൻഡ് ടു എൻഡ് ഇൻക്രിപ്ഷൻ പണമടച്ചുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. സൌജന്യ ഉപയോക്താക്കളുടെ സുരക്ഷ അപ്പോഴും പ്രശ്നമായിരുന്നു. ഇപ്പോഴിതാ സൌജന്യ ഉപയോക്താക്കൾക്കും സൂം ഈ സുരക്ഷാ സംവിധാനം എത്തിച്ച് നൽകുകയാണ്.

കൂടുതൽ വായിക്കുക: റെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തു

സൌജന്യ സൂം കോൾ

നിങ്ങളുടെ സൌജന്യ സൂം കോളിൽ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ആക്‌സസ് ചെയ്യുന്നതിന് കുറച്ച് കാര്യങ്ങൾ മുൻകൂട്ടി ചെയ്യേണ്ടതുണ്ട്. ആദ്യത്തേത് നിങ്ങളുടെ ഡെസ്ക്ടോപ്പിനോ മൊബൈലിനോ ഉള്ള സൂം ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുക എന്നതാണ്. ഡെസ്ക്ടോപ്പിലും മൊബൈലിലും 5.4.0 പതിപ്പ് ഉള്ള എല്ലാ ഉപയോക്താക്കൾക്കും ഇപ്പോൾ സുരക്ഷിതമാി വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കുമെന്ന് സൂം അറിയിച്ചിട്ടുണ്ട്.

സുരക്ഷ

സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഉള്ള പ്രശ്നങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ സൂം സൌജന്യ കോളുകൾക്ക് പോലും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ നൽകുന്നത് അഭിനന്ദനാർഹമാണ്. ഈ സവിശേഷത കൊണ്ടുവന്നുവെങ്കിലും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി സൌജന്യ സൂം ഉപയോക്താക്കൾക്ക് സൌജന്യമായി ലഭിക്കുന്ന മീറ്റിംഗിൽ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ എനേബിൾ ചെയ്താൽ നിരവധി സവിശേഷതകൾ ആക്സസ് ചെയ്യാൻ കഴിയില്ല.

കൂടുതൽ വായിക്കുക: ഇനി ഇൻസ്റ്റാഗ്രാം റീൽസിലെ വീഡിയോ ദൈർഘ്യം 30 സെക്കൻഡ്, ക്ലിപ്പുകൾ ട്രിം ചെയ്യാനും സംവിധാനം

സൂം മീറ്റിങ്
 

ക്ലൗഡ് റെക്കോർഡിംഗ്, ലൈവ് ട്രാൻസ്ക്രിപ്ഷൻ, മീറ്റിംഗ് റീയാക്ഷൻ എന്നീ സവിശേഷതകളൊന്നും സൌജന്യ സൂം മീറ്റിങിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്താൽ ലഭിക്കില്ല. കൂടാതെ, പങ്കെടുക്കുന്നവർക്ക് ഫോൺ വഴി വീഡിയോ കോളിൽ ചേരാനും ആവില്ല. സൌജന്യ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഫോൺ നമ്പറും ബില്ലിംഗ് വിവരങ്ങളും നൽകേണ്ടതുണ്ട്. ഈ സുരക്ഷ ഫീച്ചർ ആപ്പ് വഴി മാത്രമേ ലഭിക്കുകയുള്ളു വെബ് ബ്രൌസറിലൂടെ ലഭിക്കില്ല.

ആപ്പുകളിലെ സുരക്ഷ

എല്ലാ മെസേജിങ്, കോളിംഗ് പ്ലാറ്റ്‌ഫോമുകൾക്കുമായുള്ള സുരക്ഷയുടെ അടിസ്ഥാനമായ കാര്യമാണ് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ. മിക്കവാറും എല്ലാ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലും ഇത് ഉണ്ട് - വാട്ട്‌സ്ആപ്പ്, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയവയിൽ ഈ ഫീച്ചർ നേരത്തെ ഉണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരിച്ചടിയായ സന്ദർഭത്തിൽ ഇതിനെ അതിജീവിക്കാൻ സൂം കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഉപയോക്താക്കൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വരും ദിവസങ്ങൾ അറിയാം.

കൂടുതൽ വായിക്കുക: പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി; ടീസർ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

Read more about:
English summary
Zoom is a video conferencing platform that has been widely used by people to work from home and take classes online due to the spread of the corona virus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X