WhatsApp Payments: വാട്സ്ആപ്പ് പേയ്മെന്റ്സ് കൂടുതൽ രാജ്യങ്ങളിലേക്ക്

|

വാട്‌സ്ആപ്പ് പേയ്‌മെന്റ്സ് അടുത്ത ആറുമാസത്തിനുള്ളിൽ കൂടുതൽ രാജ്യങ്ങളിൽ സേവനം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. നിക്ഷേപകരുടെ സമ്മേളനത്തിൽ 2019ന്റെ നാലാം പാദത്തിലെ കമ്പനിയുടെ പ്രകടനം വിവരിച്ച് സംസാരിക്കുന്നതിനിടെയാണ് മാർക്ക് സക്കർബർഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്സ്ആപ്പിന്റെ ജനപ്രീതി ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗത്ത് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഉടമസ്ഥാരായ ഫേസ്ബുക്ക് ഇങ്ങനെയാരു സംരംഭം ആരംഭിച്ചത്.

വാട്സ്ആപ്പ് പേയ്മെന്റ്സ് ഇന്ത്യയിൽ
 

വാട്സ്ആപ്പ് പേയ്മെന്റ്സ് ഇന്ത്യയിൽ

2018 ൽ വാട്സ്ആപ്പ് ഇന്ത്യയിൽ വാട്ട്‌സ്ആപ്പ് പേയ്‌മെന്റുകൾക്കായി ബീറ്റാ ടെസ്റ്റിംഗ് ആരംഭിച്ചു. ഇത് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള സേവനമാണ്. ഒരു ദശലക്ഷം ഉപയോക്താക്കളുമായി ടെസ്റ്റിങ് നടത്താനാണ് കമ്പനിക്ക് അനുമതി ലഭിച്ചത്. വാട്സ്ആപ്പ് പേയ്‌മെന്റുകൾ ഇന്ത്യയിൽ ഇതുവരെ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ഇപ്പോഴും ഇത് ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. ഈ കാലതാമസത്തിന്റെ പ്രധാന കാരണം ഡാറ്റ സംഭരണം ഇന്ത്യയിൽ തന്നെ വേണമെന്ന നിയമമാണ്.

ഡിജിറ്റൽ പേയ്മെന്റ്

വലിയ ഡിജിറ്റൽ പേയ്മെന്റ് വിപണികളിലൊന്നായ ഇന്ത്യയിൽ എപ്പോൾ വാട്സ്ആപ്പ് പേയ്മെന്റ്സ് വരും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും അടുത്ത ആറ് മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് നിക്ഷേപകരുടെ സമ്മേളനത്തിൽ വച്ച് ഫേസ്ബുക്ക് സിഇഒ അവകാശപ്പെട്ടത്. ഉപയോക്താക്കളുടെ ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണം എന്ന നയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ നേരത്ത വ്യക്തമാക്കിയിരുന്നു.

കൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

വാട്സ്ആപ്പ് പേയ്മെന്റ്

2018 ൽ ഇന്ത്യയിൽ 1 ദശലക്ഷം ആളുകളെ ഉപയോഗിച്ച് വാട്സ്ആപ്പ് പേയ്മെന്റ് പരീക്ഷിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചുവെന്നും പരീക്ഷണഘട്ടത്തിൽ തന്നെ ആളുകൾ ആഴ്ടകളോളം ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ വാട്സ്ആപ്പ് പേയ്മെന്റിന് സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും ഫേസ്ബുക്ക് സിഇഒ വ്യക്താമാക്കി. ഇക്കാര്യത്തിൽ തനിക്ക് വളരെയധികം ആവേശമുണ്ടെന്നും നിരവധി രാജ്യങ്ങളിൽ സേവനം ആരംഭിക്കാൻ പോകുകയാണെന്നും അടുത്ത 6 മാസത്തിനുള്ളിൽ വാട്സ്ആപ്പ് പേയ്മെന്റിൽ വളരെ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ യുപിഐ
 

ഇന്ത്യയുടെ യുപിഐയെക്കുറിച്ചും ഇത്തരം ദേശീയ സംവിധാനങ്ങൾ എങ്ങനെ ആഗോള പെയ്‌മെന്റ് സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കാമെന്നും സക്കർബർഗ് പരാമർശിച്ചു. ഫെയ്‌സ്ബുക്ക് മാർക്കറ്റ്പ്ലെയ്സ്, ഇൻസ്റ്റാഗ്രാം ഷോപ്പിംഗ്, മെസഞ്ചർ, വാട്ട്‌സ്ആപ്പ് മുതലായ പ്ലാറ്റ്‌ഫോമുകളിലുടനീളം പേയ്‌മെന്റുകളുമായി ബന്ധപ്പെടുത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് നിലവിൽ ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നത്.

ഫെയ്‌സ്ബുക്ക് പേ

വാട്‌സ്ആപ്പ് പേയ്‌മെന്റുകൾ ഫെയ്‌സ്ബുക്ക് പേയുടെ ഭാഗമാകുമെന്നും ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി. ഏത് ഫേസ്ബുക്ക് ഫാമിലി ആപ്ലിക്കേഷനുകളിലും ഒരു ഉപയോക്താവിന് പണം അടയ്ക്കേണ്ടതായി വന്നാൽ അവരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഒരുതവണ മാത്രം നൽകിയാൽ മതി. ഈ വിവരങ്ങൾ ഫേസ്ബുക്ക് പേ ഉപയോഗിച്ച് സംരക്ഷിക്കുകയും ആവശ്യത്തിന് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക: വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പിലെത്തിയത് 8 ലക്ഷത്തിലധികം ആളുകൾ

വാട്ട്‌സ്ആപ്പ്

ഇന്ത്യയിൽ, വാട്ട്‌സ്ആപ്പിന് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്, പേയ്‌മെന്റ്സ് സേവനം ആരംഭിക്കുകയാണെങ്കിൽ അത് വിപണിയിലെ മറ്റ് കമ്പനികൾക്ക് ഭീഷണിയാകും. ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്ക്ക് എതിരാളികളായുള്ള ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവയെല്ലാം യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ സപ്പോർട്ട് ചെയ്യുന്ന ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp Payments could be coming soon to more countries in the next six months, is what Facebook CEO Mark Zuckerberg revealed in an investor earnings calls after the company announced its fourth quarter results for 2019. The announcement comes even as there’s no clarity on the status of WhatsApp Payments in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X