ഫോട്ടോഗ്രാഫിയിലെ തുടക്കകാർക്ക് സ്വന്തമാക്കാവുന്ന മികച്ച ക്യാമറകൾ

|

ഫോട്ടോഗ്രാഫി താല്പര്യമുള്ള ആളുകൾ മിക്കവരും ആദ്യം ആരംഭിക്കുന്നത് മൊബൈൽ ക്യാമറകളിൽ പകർത്തുന്ന ചിത്രങ്ങളിലൂടെയാണ്. പിന്നീട് ക്യാമറ വാങ്ങണമെന്ന താല്പര്യം കാണിക്കുന്ന ഇതിൽ പലരും ഏത് ക്യാമറയാണ് വാങ്ങുക എന്ന കാര്യത്തിൽ സംശയമുള്ളവരാണ്. തുടക്കക്കാർക്ക് അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന നിരവധി ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിക്കുന്നതി മുമ്പ് മാനുവൽ മോഡും മറ്റും കൃത്യമായി പഠിക്കാൻ ഇത്തരം ക്യാമറകൾ സഹായിക്കും.

 പ്രൊഫഷണൽ ക്യാമറകൾ

ധാരാളം ഓപ്ഷനുകളുള്ള പ്രൊഫഷണൽ ക്യാമറകൾക്ക് ലക്ഷങ്ങൾ വില വരും. ഇത്തരം ക്യാമറകൾ സ്വന്തമാക്കുന്നതിന് പകരം തുടക്കകാരായ ആളുകൾക്ക് കുറഞ്ഞ വിലയുള്ള ക്യാമറകൾ വാങ്ങാവുന്നതാണ്. പ്രൊഫഷണൽ ക്യാമറയിൽ ചിത്രമെടുക്കുന്നതിന് സമാനമായ സെറ്റിങ്സ് ഉള്ള ഈ ക്യാമറകൾ ഫോട്ടോഗ്രാഫി സ്കിൽസ് വളർത്താനും മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താനും സഹായിക്കുന്നു. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് മികച്ച ചില ക്യാമറകളാണ്.

കൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും

കാനൺ EOS 250D

കാനൺ EOS 250D

ഇതൊരു ഡിഎസ്എൽആർ ക്യാമറയാണ്. APS-C സെൻസറുള്ള ഈ ക്യാമറയിൽ 24.1 എംപി സെൻസറാണ് ഉള്ളക്. 3.0-ഇഞ്ച് സ്‌ക്രീൻ, പെന്റമിറർ വ്യൂ‌ഫൈൻഡർ‌, കാനൺ ഇഎഫ് ലെൻസ് മൌണ്ട്, 4കെ സപ്പോർട്ട് എന്നിവയോടെയാണ് ഈ ക്യാമറ വിപണിയിലെത്തിച്ചിരിക്കുന്നത്. തുടക്കകാർത്ത് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറ തന്നെയാണ് ഇത്. 4കെ മൂവി ക്യാപ്‌ചർ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ എൻ‌ട്രി ലെവൽ ഡി‌എസ്‌എൽ‌ആർ കൂടിയാണ് ഇ‌ഒ‌എസ് 250ഡി. ഡ്യുവൽ പിക്‌സൽ സിഎംഒഎസ് ഓട്ടോഫോക്കസ് സിസ്റ്റംമുള്ള ഈ ക്യാമറ ബോഡിക്കൊപ്പം 18-55 എംഎം കിറ്റ് ലെൻസും ലഭിക്കും.

നിക്കോൺ ഡി3500

നിക്കോൺ ഡി3500

നിക്കോൺ ഡി35000 ഡിഎസ്എൽആർ ക്യാമറ 24.2 എംപി എപിസി-സി സെൻസറുമായിട്ടാണ് വരുന്നത്. 3.0 ഇഞ്ച് സ്ക്രീൻ, നിക്കോൺ എഫ് ലെൻസ് മൌണ്ട് എന്നീ ഫീച്ചറുകളുള്ള ഈ ക്യാമറയിൽ ഫുൾ ഓട്ടോമാറ്റിക്ക് മോഡും ഉണ്ട്. മികച്ച ഐ‌എസ്ഒ (സെൻ‌സിറ്റിവിറ്റി), വേഗതയേറിയ 5 എഫ്പി‌എസ് ബർസ്റ്റ് റേറ്റ്, ഉയർന്ന റെസല്യൂഷൻ എൽ‌സിഡി സ്ക്രീൻ എന്നിവ ഈ ക്യാമറയെ മികച്ചതാക്കുന്നു. തുടക്കകാർക്ക് പ്രഫഷണൽ ഡിഎസ്എൽആർ ഉപയോഗിക്കുന്ന അതേ രീതിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ കൂടിയാണ് ഇത്.

കൂടുതൽ വായിക്കുക: ഫ്യൂജിഫിലിം X-S10 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: ഫ്യൂജിഫിലിം X-S10 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

പാനസോണിക് ലൂമിക്സ് ജി100

പാനസോണിക് ലൂമിക്സ് ജി100

20.3 എംപി സി‌എസ്‌സി സെൻസറുള്ള ഈ ക്യാമറയിൽ 3-ഇഞ്ച് വേരിയ-ആംഗിൾ ടച്ച്‌സ്‌ക്രീനും ഉണ്ട്. ഇലക്ട്രോണിക് 3,690 കെ വ്യൂഫൈൻഡർ, മൈക്രോ ഫോർ തേർഡ്സ് ലെൻസ് മൌണ്ട്, 4 കെ സപ്പോർട്ട് എന്നിവയാണ് ഈ ക്യാമറയുടെ സവിശേഷതകൾ. സ്റ്റില്ലുകളും വീഡിയോകളും ഒരുപോലെ ക്യാപ്ച്ചർ ചെയ്യാവുന്ന ക്യാമറയാണ് ഇത്. വളരെ കുറഞ്ഞ ഭാരമാണ് ഈ ക്യാമറയുടെ മറ്റൊരു സവിശേഷത.

ഫ്യൂജിഫിലിം എക്സ്-ടി 200

ഫ്യൂജിഫിലിം എക്സ്-ടി 200

ഈ സി‌എസ്‌സി ക്യാമറയിൽ എപിഎസ്-സി 24.2 എംപി സെൻസറാണ് ഉള്ളത്. 3.5-ഇഞ്ച് സ്ക്രീനും ഇലക്ട്രോണിക്ക് വ്യൂഫൈൻഡറും ഈ ക്യാമറയിൽ ഉണ്ട്. ഫ്യൂജിഫിലിം എക്സ് ലെൻസ് മൌണ്ടാണ് ക്യാമറയിലുള്ളത്. 4 കെ സപ്പോർട്ടും ഈ ക്യാമറയിൽ നൽകിയിട്ടുണ്ട്. എൻട്രി ലെവൽ ഉപയോക്താക്കളുടെ ഫോട്ടോഗ്രാഫി സ്കിൽ വളർത്താനും മികച്ച ചിത്രങ്ങൾ എടുക്കാനും സഹായിക്കുന്ന ക്യാമറയാണ് ഇത്.

കൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സോണി എ6000

സോണി എ6000

സോണി എ6000 ഒരു മിറർലസ് ക്യാമറയാണ്. 24.3 എംപി എപിഎസ്-സി സെൻസറുള്ള ഈ ക്യാമറയിൽ 3.0 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. ഇലക്ട്രോണിക് വ്യൂഫൈൻഡർ, സോണി ഇ ലെൻസ് മൌണ്ട്, ഫുൾ എച്ച്ഡി സപ്പോർട്ട് എന്നിവയും ഈ ക്യാമറയിൽ ഉണ്ട്. വേഗതയേറിയ ഷൂട്ടിംഗ്, ഭാരം കുറഞ്ഞ ബോഡി, എപിഎസ്-സി സെൻസർ, മികച്ച ഓട്ടോഫോക്കസ് സിസ്റ്റം എന്നിവയെല്ലാമാണ് ഈ ക്യാമറയെ തുടക്കകാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറയാക്കി മാറ്റുന്നത്.

Best Mobiles in India

English summary
There are many cameras available in the market today that beginners can own without spending much money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X