ഈ കിടിലൻ DSLR, മിറർലെസ് ക്യാമറകൾ വാങ്ങാൻ 50,000 രൂപ മതി

|

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്കെല്ലാം ഒരു ക്യാമറ വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിരിക്കും. ക്യാമറകളുടെ വിലയാണ് ഇതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ 50,000 രൂപയോളം കൈയ്യിലുണ്ടെങ്കിൽ മികച്ച ചില ക്യാമറകൾ വാങ്ങാം. പ്രൊഫഷണൽ ക്യാമറകളുടെ അത്രയും മികച്ചതല്ലെങ്കിലും ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുന്നവയാണ് ഈ ക്യാമറകൾ.

 

ക്യാമറകൾ

മികച്ച സ്മാർട്ട്‌ഫോൺ ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എങ്കിലും അവയൊന്നും DSLR, മിറർലെസ് ക്യാമറകൾ നൽകുന്ന ഇമേജ് ക്വാളിറ്റി സ്മാർട്ട്ഫോൺ ക്യാമറകളിലൂടെ ലഭിക്കുകയില്ല. ഫോട്ടോഗ്രാഫി ചെയ്ത് തുടങ്ങുന്നവർക്കും മൊബൈൽ ഫോട്ടോഗ്രാഫിയിൽ നിന്നും ക്യാമറകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച DSLR, മിറർലെസ് ക്യാമറകൾ പരിചയപ്പെടാം.

കാനൺ EOS 1500D

കാനൺ EOS 1500D

വില: 41,990 രൂപ

കാനൺ EOS 1500D തുടക്കക്കാർക്കുള്ള മികച്ച DSLR ക്യാമറയാണ്. മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഈ വില കുറഞ്ഞ ക്യാമറയിൽ 24.1 മെഗാപിക്സൽ APS-C-സൈസ് CMOS സെൻസറാണ് നൽകിയിട്ടുള്ളത്. മികച്ച രീതിയിൽ ഫോട്ടോകൾ എടുക്കാനായി ഒപ്റ്റിക്കൽ വ്യൂഫൈൻഡറും ക്യാമറയിൽ ഉണ്ട്.

ബൈക്കിൽ ഘടിപ്പിക്കാവുന്ന വില കുറഞ്ഞ മികച്ച ആക്ഷൻ ക്യാമറകൾബൈക്കിൽ ഘടിപ്പിക്കാവുന്ന വില കുറഞ്ഞ മികച്ച ആക്ഷൻ ക്യാമറകൾ

ഇമേജ് പ്രോസസർ
 

DIGIC 4+ ഇമേജ് പ്രോസസറുമായിട്ടാണ് കാനൺ EOS 1500D വരുന്നത്. EOS സീരീസിലെ പിൻഗാമികളായ എൻട്രിലെവൽ DSLR ക്യാമറകളെ പോലെ നിരവധി മോഡുകളും ഈ ക്യാമറയിൽ ഉണ്ട്. 1 സെന്റർ ക്രോസ്-ടൈപ്പ് AF പോയിന്റുള്ള 9-പോയിന്റ് ഓട്ടോഫോക്കസ് സംവിധാനമാണ് ഈ ക്യാമറയിൽ നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡ് ISO 100 മുതൽ 6400 വരെ ലഭിക്കും. വൈഫൈ, എൻഎഫ്സി സപ്പോർട്ടും ഈ ക്യാമറയിൽ ഉണ്ട്.

കാനൺ EOS 200D മാർക്ക് II

കാനൺ EOS 200D മാർക്ക് II

വില: 56,449 രൂപ

നിങ്ങൾക്ക് ഭാരം കുറഞ്ഞ ഒരു DSLR വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറയാണ് കാനൺ EOS 200D മാർക്ക് II. ഈ ക്യാമറയ്ക്ക് ഏകദേശം 450 ഗ്രാം ഭാരം മാത്രമേ ഉള്ളു. ഉപയോഗിക്കുന്ന ലെൻസിന് അനുസരിച്ച് ഭാരം വർധിക്കും. വേരി-ആംഗിൾ ടച്ച്‌സ്‌ക്രീൻ LCD ഉള്ള ഈ ക്യാമറ കമ്പനിയുടെ DSLR വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ക്യാമറ കൂടിയാണ്. 24.1MP CMOS സെൻസറും DIGIC 8 പ്രൊസസറുമാണ് ഈ ക്യാമറയിൽ ഉള്ളത്.

കാനൺ

കാനൺ EOS 200D മാർക്ക് II ക്യാമറയിൽ ഡ്യുവൽ പിക്സൽ CMOS AF ഉണ്ട്. ഇത് മികച്ച ഓട്ടോഫോക്കസ് സംവിധാനം നൽകുന്നുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ DIGIC 8 പ്രോസസറുമായി വരുന്ന ക്യാമറയുടെ ലൈവ് മോഡിൽ 3 975 തിരഞ്ഞെടുക്കാവുന്ന ഫോക്കസ് പോയിന്റുകളും ഉണ്ട്. EV -4 ഫോക്കസിങ് ലിമിറ്റാണ് കാനൺ EOS 200D മാർക്ക് IIൽ ഉള്ളത്. ഐ ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് (വൺ ഷോട്ട് & സെർവോ AF ലൈവ് വ്യൂ) എന്നിവയും ഈ ക്യാമറയുടെ സവിശേഷതകളാണ്.

225 കോടി രൂപ മുടക്കി കേരളത്തിൽ സ്ഥാപിച്ച എഐ ക്യാമറകളെ കുറിച്ച് അറിയാം225 കോടി രൂപ മുടക്കി കേരളത്തിൽ സ്ഥാപിച്ച എഐ ക്യാമറകളെ കുറിച്ച് അറിയാം

നിക്കോൺ D5600

നിക്കോൺ D5600

വില: 42,999 രൂപ

നിക്കോൺ D5600 24.2 MP CMOS സെൻസറുമാട്ടാണ് വരുന്നത്. EXPEED 4 ഇമേജ് പ്രോസസിങ് എഞ്ചിനും ഈ ക്യാമറയിൽ ഉണ്ട്. ഈ ക്യാമറയുടെ ഏറ്റവും വലിയ സവിശേഷത നിക്കോണിന്റെ സ്‌നാപ്പ്ബ്രിഡ്ജാണ്. ഇത് ഓൾവേയ്സ് ഓൺ ബ്ലൂടൂത്ത് ലോ എനർജി കണക്ഷനാണ്. ഇതിലൂടെ വയർലെസ് ലാൻ വൈഫൈ കണക്റ്റിവിറ്റിയില്ലാതെ ഉപയോക്താവിന്റെ സ്മാർട്ട്‌ഫോണിലേക്ക് ഫോട്ടോകൾ ഓട്ടോമാറ്റിക്കായി കൈമാറാൻ സഹായിക്കുന്നു.

 പ്രീസെറ്റ് പിക്ചർ കൺട്രോൾ

നിക്കോൺ D5600 ക്യാമറയിൽ ഏഴ് തരം പ്രീസെറ്റ് പിക്ചർ കൺട്രോൾ ഉണ്ട്. സ്റ്റാൻഡേർഡ്, ന്യൂട്രൽ, വിവിഡ്, മോണോക്രോം, പോർട്രെയിറ്റ്, ലാൻഡ്‌സ്‌കേപ്പ്, ഫ്ലാറ്റ് എന്നിവയാണ് ഇവ. 39 പോയിന്റ് ഓട്ടോഫോക്കസ് (AF) സിസ്റ്റവും ക്യാമറയുടെ സവിശേഷതയാണ്. നിക്കോൺ ക്യാമറകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച എൻട്രിലെവൽ ക്യാമറയാണ് ഇത്.

സോണി ആൽഫ ILCE 6000L

സോണി ആൽഫ ILCE 6000L

വില: 48,990 രൂപ

ഫോട്ടോഗ്രാഫി മേഖലയിൽ ഇപ്പോൾ തരംഗമായിരിക്കുന്ന ബ്രാന്റാണ് സോണി. ആൽഫാ സീരീസിൽ വിവിധ വില വിഭാഗങ്ങളിലായി നിരവധി കിടിലൻ മിറർലെസ് ക്യാമറകൾ സോണി അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ഒരുപോലെ ഉപയോഗിക്കാവുന്നവയാണ് ഈ ക്യാമറകൾ. സോണി ആൽഫ ILCE 6000L ക്യാമറ 24.3 എംപി APS-C-സൈസ് എക്സ്മോർ APS HD CMOS സെൻസറുമായിട്ടാണ് വരുന്നത്.

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ക്യാമറകൾഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ക്യാമറകൾ

മിറർലെസ് ക്യാമറ

സോണി ആൽഫ ILCE 6000L ക്യാമറയിൽ BIONZ X ഇമേജ് പ്രോസസറും കമ്പനി നൽകിയിട്ടുണ്ട്. ഇതൊരു മിറർലെസ് ക്യാമറയാണ് എന്നതിനാൽ DSLR ക്യാമറകളിൽ താല്പര്യമില്ലാത്ത ആളുകൾക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. 25600 വരെ ISOയും ഈ ക്യാമറയിൽ ഉണ്ട്.

പാനസോണിക്ക് ലുമിക്സ് G7

പാനസോണിക്ക് ലുമിക്സ് G7

വില: 54,990 രൂപ

പാനസോണിക് ലൂമിക്സ് G7 ഒരു ഹൈബ്രിഡ് മിറർലെസ്സ് ക്യാമറയാണ്. 4K UHD വീഡിയോയും മികച്ച സ്റ്റിൽ ഫോട്ടോകളും എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. 16 എംപി ലൈവ് മോസ് മൈക്രോ ഫോർ തേർഡ്സ് സെൻസറും വീനസ് എഞ്ചിൻ 9 ഇമേജ് പ്രോസസറും ഈ ക്യാമറയിൽ ഉണ്ട്. ISO 25600 വരെ ഉയർത്താൻ കഴിയുന്നതിനാൽ കുറഞ്ഞ ലൈറ്റിലും മികച്ച ഫോട്ടോകൾ എടുക്കാൻ ക്യാമറയിലൂടെ സാധിക്കുന്നു.

കൺട്രോൾ ഡയലുകൾ

ഫിസിക്കൽ എക്‌സ്‌പോഷർ കൺട്രോൾ ഡയലുകൾ, ആറ് കസ്റ്റമൈസ് ചെയ്യാവുന്ന ഫംഗ്‌ഷൻ ബട്ടണുകൾ, ഉയർന്ന റെസല്യൂഷൻ EVF, 3 ഇഞ്ച് ടിൽറ്റിങ് LCD ടച്ച്‌സ്‌ക്രീൻ എന്നിവയാൽ ഈ ക്യാമറയിൽ ഉള്ളത്. മികച്ച ഡിസൈനുള്ള ക്യാമറയാണ് ഇത്. വയർലെസ് ഷെയറിങിനും റിമോട്ട് ക്യാമറ കൺട്രോളിനുമായി ബിൽറ്റ്-ഇൻ വൈ-ഫൈയും ഈ ക്യാമറയിൽ പാനസോണിക്ക് നൽകിയിട്ടുണ്ട്.

വ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാംവ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാം

Best Mobiles in India

English summary
You can get the best mirrorless and DSLR cameras for just under Rs 50,000. Brands like Canon, Sony, Nikon and Panasonic all provide cameras in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X