നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ചില ഒളിക്യാമറകൾ

|

ഒളിക്യാമറ എന്ന ഡിവൈസ് പരിചയമില്ലാത്ത ആളുകൾ കുറവായിരിക്കും. പലപ്പോഴും ഒളിക്യാമറകൾ വില്ലന്മാരായാണ് വാർത്തകളിൽ ഇടം പിടിക്കാറുള്ളത്. ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഒളിക്യാമറകൾ വ്യാഖ്യാനിക്കപ്പെടുമ്പോൾ തന്നെ ഒളിക്യാമറകൾ ധാരാളം നല്ല കാര്യങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ദൃശ്യമാധ്യമപ്രവർത്തികർ അഴിമതിയും മറ്റും കണ്ടെത്തി ആളുകളിലെത്തിക്കുന്നതിന് ഒളിക്യാമറകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

 

ക്യാമറ

സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരത്തോടെ ചുറ്റിലും നടക്കുന്ന സംഭവങ്ങൾ വീഡിയോ ആയിട്ടോ ഫോട്ടോ ആയിട്ടോ പ്രചരിപ്പിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവന്നു. മൊബൈൽ ഫോൺ ക്യാമറകളിൽ ഷൂട്ട് ചെയ്യുന്ന വിഷ്വലുകളാണ ഇത്തരത്തിൽ ഉപയോഗിക്കാറുള്ളത്. ഫോണിൽ ക്യാമറ ഓൺ ചെയ്തിട്ടിുണ്ടോ എന്ന് എല്ലാവരും ശ്രദ്ധിക്കാൻ ആരംഭിച്ചതോടെ പലപ്പോഴും ആളുകൾ അറിയാതെ വിഷ്വൽ ചിത്രീകരിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഈ ആവസരത്തിലാണ് ഒളി ക്യാമറകൾ പ്രയോജനപ്പെടുന്നത്.

കൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾകൂടുതൽ വായിക്കുക: ഏത് പ്രായത്തിലും സ്മാർട്ട്ഫോൺ എളുപ്പം ഉപയോഗിക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾ

സ്പൈ പെൻ ക്യാമറ

സ്പൈ പെൻ ക്യാമറ

ക്ലാസുകൾ ടെറെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി മീറ്റിംഗ്, പ്രസന്റേഷനുകൾ എന്നിവ റെക്കോർഡുചെയ്യാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ഉപയോഗിക്കാവുന്നവയാണ് പെൻ ക്യാമറകൾ. പെന്നിന്റെ മുകളിൽ ഘടിപ്പിക്കുന്ന ഈ ക്യാമറ പോക്കറ്റിൽ വച്ചാൽ ആരും തിരിച്ചറിയുകയില്ല. കൈക്കൂലി, മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ക്യാപ്ച്ചർ ചെയ്യാൻ ഇത് സഹായിക്കും.

സ്പൈ പെൻ ഡ്രൈവ് ക്യാമറ
 

സ്പൈ പെൻ ഡ്രൈവ് ക്യാമറ

പ്രൊഫഷണൽ ഉപയോഗത്തിനുള്ള മികച്ച ഒളിക്യാമറയാണ് ഇത്. മീറ്റിംഗുകൾ, പ്രസന്റേഷനുകൾ എന്നിവയടക്കമുള്ളവ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറയിലൂടെ സാധിക്കും. മറ്റെല്ലാ ഡിവൈസുകളെക്കാളും മികച്ച സ്റ്റോറേജ് ​​ശേഷിയുള്ള ക്യാമറകളായിരിക്കും ഇത്. ഫോട്ടോകൾ ക്ലിക്കുചെയ്യാനും മണിക്കൂറുകൾ വരെ വീഡിയോകൾ റെക്കോർഡുചെയ്യാനും ഇവ സഹായിക്കും.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

സ്പൈ വാച്ച് ക്യാമറ

സ്പൈ വാച്ച് ക്യാമറ

നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ അറിയാതെ തന്നെ വിഷ്വലുകൾ പകർത്താൻ സഹായിക്കുന്ന ക്യാമറകളാണ് വാച്ച് ക്യാമറകൾ. വാച്ച് സ്പൈ ക്യാമറ ധരിച്ച് കെണ്ടുനടന്ന് റെക്കോർഡ് ചെയ്യാനും എവിടെയെങ്കിലും വാച്ച് അഴിച്ച് വയ്ക്കുമ്പോൾ റെക്കോർഡ് ചെയ്യാനും സാധിക്കും. വാച്ചിന്റെ എല്ലാ പ്രവർത്തനങ്ങളും നടക്കുകയും ഇതിനൊപ്പം വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു.

സ്പൈ അലാറം ക്ലോക്ക് ക്യാമറ

സ്പൈ അലാറം ക്ലോക്ക് ക്യാമറ

കട നടത്തുന്ന ആളുകൾക്കും മറ്റും തൊഴിലാളികളെ നിരീക്ഷിക്കാനായി ഉപയോഗിക്കാവുന്ന ക്യാമറയാണ് ഇത്. അലറാം ക്ലോക്കിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ മികച്ച ഡിവൈസാണ്. ഈ അലാറം ക്ലോക്ക് ക്യാമറ ഷോപ്പുകളിലും സ്റ്റോറുകളിലും ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾകൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

സ്പൈ ക്യാമറയുള്ള കണ്ണട

സ്പൈ ക്യാമറയുള്ള കണ്ണട

വൈഡ് ആംഗിൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഉപയോഗിക്കാവുന്ന ക്യാമറയാണ് സ്പൈ ക്യാമറ കണ്ണട. ആളുകൾ അറിയാതെ തന്നെ ചുറ്റുപാടുമുള്ളത് റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ഡിവൈസാണ് ഇത്.

സ്പൈ ക്ലോത്ത് ഹുക്ക്

സ്പൈ ക്ലോത്ത് ഹുക്ക്

സ്ത്രീകൾ പുറത്തുപോകുമ്പോൾ ഉപയോഗിക്കാവുന്ന മികച്ച ഒളിക്യാമറയാണ് ഇത്. വീട്ടിൽ തുണി തൂക്കിയിടാനുള്ള ക്ലോത്ത് ഹുക്കിലാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. വീട്ടിൽ ആരെങ്കിലും വന്നാലോ, ജോലിക്കാർ ചെയ്യുന്ന കാര്യങ്ങൾ കാണാനോ ഉപയോഗിക്കാവുന്ന മികച്ച ഡിവൈസാണ് ഇത്.

കൂടുതൽ വായിക്കുക: എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്കൂടുതൽ വായിക്കുക: എന്താണ് സ്മാർട്ട് ഹോം, നിങ്ങളുടെ വീടും സ്മാർട്ട് ആക്കാൻ ചെയ്യേണ്ടതെന്ത്

വെയറബിൾ സ്പൈ ക്യാമറകൾ

വെയറബിൾ സ്പൈ ക്യാമറകൾ

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങിൽ ഈ സ്മാർട്ട് വെയറബിൾ ക്യാമറകൾ പോലീസുകാർക്കും മീഡിയ പ്രൊഫഷണലുകൾക്കും ക്രൈം റിപ്പോർട്ടർമാർക്കും ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. മികച്ച ക്വാളിറ്റിയുള്ള വിഷ്വലുകൾ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറ സഹായിക്കും.

Best Mobiles in India

English summary
Few people are unfamiliar with the device called spy camera. Today we are introduced to some of the best hidden spy cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X