നിങ്ങളുടേത് ഏത് ഫോണും ആയിക്കോട്ടെ, പ്രീമിയം ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ നിങ്ങൾക്ക് നേടാം, വെറും 99 രൂപ മുതൽ
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും കൂടൂതലായും ഉപയോഗിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് ഫോണുകളുടെ ക്യാമറാ ഫീച്ചറുകൾ. ഡിജിറ്റൽ ക്യാമറകളെ വെല്ലുന്ന പല തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ പുറത്തിറങ്ങുന്ന പല പ്രീമിയം സ്മാർട്ട് ഫോണുകളിലും ഇടം പിടിയ്ക്കുന്നുണ്ട്. ഗാലക്സി എസ്23 അൾട്ര, ഐഫോൺ 15 പ്രോ മാക്സ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.
ക്യാമറ ഫീച്ചറുകളിൽ എറെ പ്രശംസ ലഭിച്ച ഫോണുകളാണ് ഇവ രണ്ടും. എന്നാൽ ഇവയുടെ പുറത്തിറങ്ങാനിരിക്കുന്ന പിൻഗാമികൾ ഇതിലും കൂടുതൽ കാര്യശേഷി ഉള്ളവർ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ് 23അൾട്രയുടെ പിൻഗാമിയായ എസ്24 അൾട്ര 2024 ജനുവരിയിൽ തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. ഫോൺ 16 പ്രോ മാക്സ് ആകട്ടെ 2014 സെപ്റ്റംബർ മാസമായിരിക്കും പുറത്തിറങ്ങുക. ക്യാമറാ കാര്യങ്ങളിൽ കൂടുതൽ ഫീച്ചറുകളും ഈ ഫോണുകളിൽ കമ്പനികൾ നൽകിയേക്കാം.

എന്നാൽ എല്ലാ തരത്തിലുമുള്ള ഉപയോക്താക്കൾക്കും ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പ്രീമിയം ഉപയോക്താക്കളെ മാത്രം ലക്ഷ്യം വെച്ചാണ് സാംസങ്ങും ആപ്പിളും ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ ഒരു ലക്ഷത്തിലും അധികം ആണ് ഇത്തരം ഫോണുകളുടെ വില. സാധാരണക്കാരായ ഉപയോക്താക്കൾ എപ്പോഴും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും മിഡ് ജഡ്ജറ്റ് ഫോണുകളെയും മാത്രമാണ് ആശ്രയിക്കുക. ഇത്തരം ഫോണുകളുടെ ക്യാമറകളുടെ ഫീച്ചറുകൾ വളരെ പരിമിതമായിരിക്കും.
എന്നാൽ ഇത്തരം പരിമിതമായ ക്യാമറകൾ വെച്ച് സാംസങ് എസ് 23 അൾട്ര, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളുടെ ക്യാമറയ്ക്ക് സമാനമായി മികച്ച ഫോട്ടോകൾ എടുക്കാൻ സാധിച്ചാലോ? എങ്ങനെ ആണെന്നല്ലെ പറഞ്ഞു തരാം. നിങ്ങളുടെ ഫോണിന്റെ ക്യാമറ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി എക്സറ്റൻഷൻ ലെൻസുകൾ ഇപ്പോൾ മാർക്കറ്റിൽ വാങ്ങാൻ സാധിക്കുന്നതാണ്. പ്രീമിയം ഫോണുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വിലയാണ് ഇത്തരം ലെൻസുകൾക്ക് ഈടാക്കുന്നത്.

ഏകദേശം 5000 രൂപ മുതൽ തന്നെ ഇത്തരത്തിൽ മികച്ച ലെൻസുകൾ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. അതായത് നിങ്ങൾ ഉപയോഗിക്കുന്നത് 25,000 രൂപയുടെ സ്മാർട്ട് ഫോൺ ആണെന്ന് വിചാരിക്കുക. ഒരു സ്മാർട്ട്ഫോൺ ക്യാമറ ലെൻസ് വാങ്ങാൻ 5000 രൂപ. ആകെ മൊത്തം 30,000 രൂപയ്ക്ക് നിങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന സ്മാർട്ട് ഫോണുകളുടെ ക്യമറയ്ക്ക് തുല്യമായ ഫീച്ചറുകൾ ആസ്വദിക്കാവുന്നതാണ്.
ഇത്തരത്തിൽ ചില ലെൻസുകൾ ഏതെല്ലാമാണെന്ന് പരിജയപ്പെടാം. ഇക്കൂട്ടത്തിൽ നമ്മൾ ആദ്യമായി പരിശോധിക്കുന്നത് റെഡ് സീരീസിന്റെ എം 12 എന്ന മോഡലാണ്. (4.4mm FL, Red Series M12 Lens) 4.40mm ഫോക്കൽ ലെങ്ത്താണ് ഈ ലെൻസിന് അവകാശപ്പെടാനുള്ളത്. 7,525 രൂപയാണ് ഈ സെൻസിന് വരുന്ന വില. വിവിധ ഓൺലൈൻ വെബ്സൈറ്റുകളിൽ ഈ ലെൻസ് ലഭിക്കുന്നതാണ്. f/1.9 ആയിരിക്കും ഇതിന്റെ അപ്രേച്ചർ. 7 ഗ്രാം മാത്രമാണ് ഈ ലെൻസിന്റെ ഭാരം.
ഇക്കൂട്ടത്തിലെ മറ്റൊരു ലെൻസാണ് ഗ്രീൻ സീരിസിന്റെ 6mm ഫോക്കൽ ലെങ്ങ്ത്തുള്ള എം 12 ലെൻസ് (f/1.9, 6mm Focal Length Green Series M12 Lens). 6,495 രൂപയാണ് ഈ ലെൻസിന്റെ വില. f/1.9 അപ്രേച്ചറുള്ള ഈ ലെൻസിന്റെ ഭാരം വെറും മൂന്ന് ഗ്രാം മാത്രമാണ്. അതേ സമയം വളരെ കുറഞ്ഞ വിലയ്ക്കും ഇത്തരത്തിൽ ചില ലെൻസുകൾ ലഭിക്കുന്നതാണ് ഇവയിൽ ഒന്നാണ് BLAXSTOC-ന്റെ ക്ലിപ് ലെൻസ്.
(BLAXSTOC 3in1 Set Mobile Professional HD Camera Lens) 999 രൂപ വില വരുന്ന ഈ ലെൻസ് ഇപ്പോൾ വെറും 99 രൂപയ്ക്ക് ആമസോണിൽ നിന്ന് ലഭ്യമാകുന്നതാണ്. മാക്രോ വിഭാഗത്തിലാണ് ഈ ലെൻസിന്റെ ഫോക്കൽ ലെങ്ത്ത് ഇടംപിടിച്ചിരിക്കുന്നത്. 10 മില്ലിമീറ്റർ ആണ് ഇതിന്റെ പരമാവധി ഫോക്കൽ ലെങ്ത്ത്. നിങ്ങൾക്ക് അനുയോജ്യം എന്ന് തോന്നിലായൽ ഈ ലെൻസുകൾ ഇന്നു തന്നെ ഓർഡർ ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








