ക്യാമറകളിലെ വമ്പർ മൂന്നാം തലമുറയിലേക്ക്; കാനൻ 1D X മാർക്ക് III പ്രഖ്യാപിച്ചു, വില 5,75,995 രൂപ

|

ഫോട്ടോഗ്രഫിയും വീഡിയോഗ്രാഫിയും തൊഴിലാക്കിയ പ്രൊഫഷണലുകൾക്ക് കാനൺ ഒഴിച്ചുകൂടാനാകാത്ത ബ്രാൻഡാണ്. സോണിയുടെയും മറ്റും മിറർലസ് ക്യമാറകൾ ഫോട്ടോഗ്രാഫി മേഖലയിൽ തരംഗം സൃഷ്ടിക്കുമ്പോഴും കാനണിന്റെ ക്യാമറയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കുറയുന്നില്ല. അതുകൊണ്ട് തന്നെയാണ് കാനൺ ക്യാമറകളിലെ വമ്പനായ EOS-1D Xന്റെ അടുത്ത തലമുറ കൂടി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 2016ൽ പുറത്തിറങ്ങി വൻ വിജയമായ 1ഡിഎക്സ് മാർക്ക് IIവിന് ശേഷം മാർക്ക് III പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

1ഡിഎക്സ് മാർക്ക് III
 

സ്പോർട്സ്, വൈൽഡ് ലൈഫ് എന്നിങ്ങനെയുള്ള ഫോട്ടോഗ്രഫി മേഖലകൾക്കായി പ്രത്യേകം തയ്യാറാക്കിയ വേഗതയുള്ള ക്യാമറയായിരിക്കും 1ഡിഎക്സ് മാർക്ക് III. ഫെബ്രുവരി മുതൽ ഇന്ത്യയിൽ ലഭ്യമാകുന്ന ക്യാമറയ്ക്ക് 5,75,995 രൂപയാണ് വില വരുന്നത്. ഇത് ക്യാമറ ബോഡിയുടെ മാത്രം വിലയാണ്. ഇതിനൊപ്പം 512 ജിബി സിഎഫ് എക്സ്പ്രസ് കാർഡും കമ്പനി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം കാനൻ ടീസ് ചെയ്ത EOS-1D X മാർക്ക് III, പുതിയ 20.1 മെഗാപിക്സൽ ഫുൾ-ഫ്രെയിം CMOS സെൻസറോടെയാണ് പുറത്തിറക്കുന്നത്. ഒപ്പം പുതിയ ഹൈ ഡീറ്റെയിൽ ലോ-പാസ് ഫിൽട്ടറും കമ്പനി നൽകുന്നു. കാനൻ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ ഫിൽട്ടർ മികച്ച ഡീറ്റൈൽസ് പകർത്താൻ ക്യാമറയെ സഹായിക്കും.

കൂടുതൽ വായിക്കുക: ഗാന്ധിയുടെ അപൂർവ്വ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറും ക്യാമറയും

ഇമേജ് സെൻസർ

ഇമേജ് സെൻസറിൽ താരതമ്യേന കുറഞ്ഞ പിക്‌സലുകളാണ് നൽകിയിരിക്കുന്നത് ഇത് വളരെ വേഗതയുള്ള ക്യാമറയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വേഗത്തിൽ ക്യാപ്ച്ചർ ചെയ്യുന്ന ഇമേജുകൾ ആവശ്യമുള്ള ഫോട്ടോഗ്രാഫി മേഖലകളെ മുൻനിർത്തിയാണ് ക്യാമറ പുറത്തിറക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. തങ്ങളുടെ ഈ പുതിയ ക്യാമറ വിപണിയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വേഗതയേറിയതാണെന്ന് കാനൻ അവകാശപ്പെടുന്നു. ഉപയോക്താവ് വ്യൂ ഫൈൻഡർ ഉപയോഗിച്ചാൽ 16FPS വേഗതയിൽ ഷൂട്ട് ചെയ്യാൻ കഴിയും. അതേ സമയം ലൈവ് വ്യൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ വേഗത 20FPS വരെ ലഭിക്കും.

മാർക്ക് III

2020ൽ പുതിയ ക്യാമറ ഇന്ത്യൻ വിപണിയിൽ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇതൊരു നാഴിക കല്ലായിരിക്കുമെന്നും കാനൻ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതഡ കോബയാഷി പറഞ്ഞു. കമ്പനിയുടെ ഇഒഎസ് നിരയിലെ അത്ഭുതമായിരിക്കും 1D X മാർക്ക് III. ആഗോള തലത്തിൽ തന്നെ ക്യാമറകളിൽ മികച്ച വിപണിയായ ഇന്ത്യയിൽ ഈ മോഡലിന് വലിയ റോൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: ഫോട്ടോഗ്രാഫി ഡേ സ്പെഷ്യൽ; ഈ നൂറ്റാണ്ടിലെ പുലിസ്റ്റർ അവാർഡ് നേടിയ 22 ഫോട്ടോകൾ

EOS-1D X മാർക്ക് III സവിശേഷതകൾ
 

EOS-1D X മാർക്ക് III സവിശേഷതകൾ

ഐ, ഫെയ്സ്, ഹെഡ് ഡിറ്റക്റ്റോടുകൂടിയ ഡ്യുവൽ പിക്സൽ സി‌എം‌എസ് എ‌എഫാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞ എഫേർട്ടിൽ ഷാർപ്പ് ആയ ഫോട്ടോസ് ക്ലിക്ക് ചെയ്യാൻ ഇത് ഫോട്ടോഗ്രാഫർമാരെ സഹായിക്കും. ഡ്യുവൽ പിക്സൽ സി‌എം‌ഒ‌എസ് എ‌എഫ് ലൈവ് വ്യൂയിൽ സ്റ്റിൽ എടുക്കുമ്പോഴും വീഡിയോ റെക്കോർഡിംഗിലും മികച്ച തുടർച്ചയായ ഓട്ടോഫോക്കസ് നൽകുന്നു. സബ്ജക്റ്റ് ട്രാക്കിംഗിനും ഇത് സഹായിക്കുന്നു. വീഡിയോ ഷൂട്ടിംഗിനായി ക്യാമറ ഉപയോഗിക്കുന്ന എല്ലാ കാനൻ ഉപയോക്താക്കൾക്കും ഇത് സഹായകമാവും

അൽ‌ഗോരിതം

EOS-1D X മാർക്ക് III ലെ പുതുതായി വികസിപ്പിച്ച അൽ‌ഗോരിതം ഐ-ഡിറ്റക്ട്, ഫേസ്- ഡിറ്റക്ട് ഓട്ടോഫോക്കസിനൊപ്പം തന്നെ ഹെഡ് ഡിറ്റക്റ്റ് ഓട്ടോഫോക്കസും നൽകുന്നു. ഏത് സാഹചര്യങ്ങളിലും ഒന്നിലധികം ചലിക്കുന്ന സബ്ജക്ടുകളെ പോലും ഇത് വളരെ കൃത്യമായ ഓട്ടോഫോക്കസും ട്രാക്കുചെയ്യലും ഉപയോഗിച്ച് ഷാർപ്പ് ആയി ക്ലിക്ക് ചെയ്യാൻ സഹായിക്കുന്നു. 2.1 ദശലക്ഷം പിക്‌സൽ ടച്ച്‌സ്‌ക്രീനുമായാണ് EOS-1D X മാർക്ക് III പുറത്തിറക്കുന്നത്

കൂടുതൽ വായിക്കുക: ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

ഓട്ടോഫോക്കസ്

പുതിയ കാനൻ ക്യാമറയിലെ ഓട്ടോഫോക്കസ് സിസ്റ്റത്തിൽ 191-പോയിന്റ് ഓട്ടോഫോക്കസ് പോയിന്റുകളുണ്ട്, അതിൽ 155 എണ്ണം ക്രോസ്-ടൈപ്പ് എഎഫ് പോയിന്റുകളാണ്. ഈ എ‌എഫ് സിസ്റ്റത്തിന് ഇവി -4 പോലെ കുറഞ്ഞ വെളിച്ചത്തിൽ‌ ഫോക്കസ് ചെയ്യാൻ‌ കഴിയും അതായത് വെറും ചന്ദ്രപ്രകാശം മാത്രം ഉള്ള സമയത്ത് പോലും കൃത്യമായി ഫോക്കസ് ചെയ്യാൻ‌ കഴിയും. കാനൻ ഇ‌ഒ‌എസ് -1 ഡി എക്സ് മാർക്ക് III ഐ‌എസ്ഒ 100 മുതൽ ഐ‌എസ്ഒ 102,400 വരെയുള്ള ഐ‌എസ്ഒ റേഞ്ച് സപ്പോർട്ട് ഉള്ള ക്യാമറ ബോഡിയാണ്. കാനൻ EOS-1D X മാർക്ക് III ന് ഒരു പുതിയ DIGIC X ഇമേജിംഗ് പ്രോസസർ ഉണ്ട്. വീഡിയോ ക്വാളിറ്റി പരിശോധിച്ചാൽ 60 FPS ൽ 5.5K വീഡിയോകൾ റെക്കോർഡ് ചെയ്യാനാകുന്ന സംവിധാനമാണ് ക്യാമറയിൽ നൽകിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Canon is preferred choice for many professionals who make their living from shooting videos or photos. For these professionals, think the people who are shooting Olympic-level sports events or fast-paced wildlife, the company has announced a new camera. The new camera, EOS-1D X Mark III, succeeds EOS-1D X Mark II that was launched in 2016. The EOS-1D X Mark III will be available in India from February at a price of Rs 575,995. This is the price only for the camera body, and a 512 GB CF Express Card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X