ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് 1 ലക്ഷം രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ക്യാമറകൾ

|

സോഷ്യൽമീഡിയ സജീവമായതിന് ശേഷം ധാരാളം ആളുകൾ ഫോട്ടോ എടുക്കുന്നതിലും വീഡിയോകൾ എടുക്കുന്നതിനും താല്പര്യം കാണിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ക്യാമറകൾ ഉപയോഗിച്ച് തുടങ്ങുന്ന ആളുകൾക്ക് അധികം വൈകാതെ മികച്ചൊരു ക്യാമറ വാങ്ങണം എന്ന ആഗ്രഹവും ഉണ്ടാകും. ക്യാമറകളുടെ വിലയാണ് ഈ ആഗ്രഹത്തെ പിന്നിലേക്ക് വലിക്കുന്ന പ്രധാന ഘടകം. ഏത് ക്യാമറ തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനും ആളുകൾക്ക് ഉണ്ടാകാറുണ്ട്.

 

മികച്ച ക്യാമറകൾ

ഒരു ലക്ഷം രൂപയിൽ താഴെയാണ് നിങ്ങൾ ക്യാമറയ്ക്കായി ചിലവഴിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ നിങ്ങൾക്ക് വാങ്ങാവുന്ന നിരവധി ക്യാമറ മോഡലുകൾ ഉണ്ട്. കനോൺ, നിക്കോൺ, ഫ്യൂജിഫിലിം, സോണി എന്നീ മുൻനിര ക്യാമറ നിർമ്മാതാക്കളെല്ലാം ധാരാളം മികച്ച മോഡലുകൾ ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യാമറകളും അവയുടെ സവിശേഷതകളും നോക്കാം.

കനോൺ EOS R10 (Canon EOS R10)

കനോൺ EOS R10 (Canon EOS R10)

വില: 80,995 രൂപ

ഒരു ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച മിറർലെസ് ക്യാമറകളിൽ ഒന്നാണ് കനോൺ EOS R10. 429 ഗ്രാം ഭാരമുള്ള ഈ ക്യാമറയിൽ 1.6x ക്രോപ്പ് ഫാക്ടറോട് കൂടിയ 24.2MP APS-C CMOS സെൻസറാണ് ഉള്ളത്. ഈ കാനോൺ ക്യാമറ സെക്കൻഡിൽ 23 ഫ്രെയിമുകൾ (fps) ഷൂട്ട് ചെയ്യാൻ കഴിവുള്ളതാണ്. DIGIC X ഇമേജ് പ്രോസസറാണ് ഇതിന് സഹായിക്കുന്നത്. ഹൈ-സ്പീഡ് റീഡൗട്ടും ഉയർന്ന ഇമേജ് ക്വാളിറ്റിയും നൽകുന്ന ക്യാമറയാണ് ഇത്.

വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾവിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ

Canon EOS R10
 

കനോൺ EOS R10ൽ 100 മുതൽ 32,000 വരെയുള്ള വിശാലമായ ISO സ്പീഡ് റേഞ്ചും ഉണ്ട്. 60 എഫ്പിഎസ് 4കെയിൽ വീഡിയോ ഷൂട്ട് ചെയ്യാനും ക്യാമറയിലൂടെ സാധിക്കും. ഒരു ലക്ഷത്തിൽ താഴെ വിലയിൽ ക്യാമറ വാങ്ങുന്ന ആളുകൾക്ക മികച്ച ഓപ്ഷനാണ് ഇത്. മാനുവൽ മോഡ് കൂടാതെ തുടക്കക്കാർക്ക് ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക്ക് അടക്കമുള്ള മോഡുകളും ഈ ക്യാമറയിൽ ഉണ്ട്.

നിക്കോൺ Z30 (Nikon Z30)

നിക്കോൺ Z30 (Nikon Z30)

വില: 80,000 രൂപ

നിക്കോണിന്റെ ഇന്ത്യയിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ മിറർലെസ് ക്യാമറയാണ് നിക്കോൺ Z30. ഏകദേശം 350 ഗ്രാം ഭാരമുള്ള ഈ മിറർലെസ്സ് ക്യാമറ വ്ളോഘിങിന് മികച്ചതാണ്. ഈ ക്യാമറയിൽ ഒരു വേരി-ആംഗിൾ 3-ഇഞ്ച് ടച്ച് സെൻസിറ്റീവ് എൽസിഡി ഡിസ്പ്ലെയുണ്ട്. ഉപയോക്താക്കൾക്ക് 125 മിനിറ്റ് വരെ ഷൂട്ടിങ് ടൈം നൽകാൻ ഈ ക്യാമറയ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വീഡിയോ

നിക്കോൺ Z30ൽ സ്ലോ-മോഷൻ വീഡിയോകൾക്കായി സെക്കൻഡിൽ 120 ഫ്രെയിമുകൾ വരെ ഫുൾ എച്ച്ഡിയിൽ തന്നെ ഷൂട്ട് ചെയ്യാം. ഐ-ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ഫുൾ ടൈം ഓട്ടോഫോക്കസ് (AF-F) തുടങ്ങിയ സവിശേഷതകളുള്ള 20MP APS-C സെൻസറുമായാണ് ഈ ക്യാമറ വരുന്നത്. 100 മുതൽ 51,200 വരെയുള്ള ISO സെൻസിറ്റിവിറ്റിയും ക്യാമറയ്ക്ക് ഉണ്ട്.

വെറും 8,699 രൂപയ്ക്ക് കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ ലാവ ബ്ലേസ് ഇന്ത്യയിൽവെറും 8,699 രൂപയ്ക്ക് കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ ലാവ ബ്ലേസ് ഇന്ത്യയിൽ

സോണി എ6400 (Sony A6400)

സോണി എ6400 (Sony A6400)

വില: 85,990 രൂപ (കിറ്റ് ലെൻസ് അടക്കം)

സോണി എ6400 അൽപ്പം പഴയ മോഡലാണ് എങ്കിലും ഇപ്പോഴും വിപണിയിൽ ധാരാളം വിറ്റഴിയുന്ന മോഡലാണ്. ഈ മിറർലെസ്സ് ക്യാമറയിൽ 180 ഡിഗ്രി വരെ ഫ്ലിപ്പ് ചെയ്യാവുന്ന ടച്ച്‌സ്‌ക്രീൻ നൽകിയിട്ടുണ്ട്. സോണി എ6400 30fpsൽ 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. ലൈവ് സബ്ജക്ട് ട്രാക്കിങ്, ഐ AF എന്നിവയാണ് ഈ ക്യാമറയുടെ സവിശേഷതകൾ. ലോകത്തിലെ ഏറ്റവും വേഗമേറിയ 0.02 സെക്കൻഡ് AF അക്വിസിഷൻ സ്പീഡ് ആണ് ഈ ക്യാമറയ്ക്കുള്ളതെന്ന് സോണി അവകാശപ്പെടുന്നു.

മിറർലെസ് ക്യാമറ

ഈ മിറർലെസ് ക്യാമറയിൽ 24.2 എംപി എക്‌സ്‌മോർ സിഎംഒഎസ് ഇമേജ് സെൻസറും ബയോൺസ് എക്‌സ് ഇമേജ് പ്രൊസസറും ഉണ്ട്. ക്യാമറയിലെ മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 11 fps വരെ ഷൂട്ട് ചെയ്യാം. AF/AE ട്രാക്കിങ് ഉപയോഗിച്ച് സൈലന്റ് ഷൂട്ടിംഗ് മോഡിൽ 8 fps വരെ ഷൂട്ട് ചെയ്യാം. ക്യാമറയ്ക്ക് 32,000 മുതൽ 1,02,400 വരെ ISO റേഞ്ച് ഉണ്ട്.

ഫ്യൂജിഫിലിം X-T30 (Fujifilm X-T30)

ഫ്യൂജിഫിലിം X-T30 (Fujifilm X-T30)

വില: 88,999 രൂപ

ക്യാമറ വിപണിയിൽ വലിയ പാരമ്പര്യമുള്ള ബ്രാന്റാണ് ഫ്യൂജിഫിലിം. മിറർലെസ് കാലത്ത് പുതിയ ക്യാമറകളിലൂടെ വിപണിയിൽ സജീവമാകുന്ന ബ്രാന്റിന്റെ ഒരു ലക്ഷത്തിൽ താഴെ വിലയുള്ള ക്യാമറയാണ് ഫ്യൂജിഫിലിം X-T30. ഈ ക്യാമറയിൽ AF വേഗത, കൃത്യത, ഇമേജ് നിലവാരം എന്നിവ മികച്ചതാണ്. ക്യാമറയ്ക്ക് 1.62 മില്ല്യൺ ഡോട്ട് എൽസിഡി പാനലാണ് ഉള്ളത്.

ലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾലോക്ക്ഡൌൺ ഏർപ്പെടുത്തും; കടുത്ത തീരുമാനവുമായി ആപ്പിൾ

ഇമേജ് പ്രോസസ്സിംഗ്

26.1-മെഗാപിക്സൽ "X-Trans CMOS 4" സെൻസറും മികച്ച സ്പീഡ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിനായ "X-Processor 4" എന്നിവയും ഫ്യൂജിഫിലിം X-T30 ക്യാമറയിൽ ഉണ്ട്. ഇത് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ എക്സ്-ടി 4ന് സമാനമായ വേഗതയും കൃത്യതയുമുള്ള ഓട്ടോഫോക്കസ് നൽകുന്നു. മികച്ച നിലവാരമുള്ള ഫോട്ടോകളും 30fps-ൽ ഫുൾ 4K വീഡിയോയും ഷൂട്ട് ചെയ്യാൻ ഈ ക്യാമറയ്ക്ക് കഴിയും.

കനോൺ EOS M50 മാർക്ക് II (Canon EOS M50 Mark II)

കനോൺ EOS M50 മാർക്ക് II (Canon EOS M50 Mark II)

വില: 58,995 രൂപ

കാനോൺ എം-സീരീസിലെ പുതിയ ക്യാമറയാണ് കനോൺ EOS M50 മാർക്ക് II . വൈഫൈ കണക്റ്റിവിറ്റിയുള്ള ഈ ക്യാമറയിൽ എടുത്ത ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് നിമിഷങ്ങൾക്കുള്ളിൽ മാറ്റാൻ സാധിക്കുന്നു. 4K വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന 24.1MP CMOS സെൻസറാണ് കനോൺ EOS M50 മാർക്ക് II ക്യാമറയിൽ ഉള്ളത്.

ലൈവ് വീഡിയോ

സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ ഇടാനും മറ്റുമായി യൂട്യൂബ് ലൈവ് സ്ട്രീമിങും ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ പട്ടികയിലെ ഏറ്റവും വില കുറഞ്ഞ കനോൺ EOS M50 മാർക്ക് II മികച്ച ക്വാളിറ്റിയുള്ള ഫോട്ടോകളും വീഡിയോകളും നൽകുന്നു.

വെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾവെറും 25,000 രൂപയിൽ താഴെ വിലയും 8 ജിബി റാമും ഉള്ള ഷവോമി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Top camera manufacturers like Canon, Nikon, Fujifilm and Sony have all launched a number of great cameras under Rs 1 lakh.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X