അഞ്ച് ലക്ഷം രൂപ വിലയുള്ള കാനണിന്റെ പുതിയ ഇഒഎസ് ആർ3 ക്യാമറ ഇന്ത്യയിൽ

|

കാനൺ അതിന്റെ ഫുൾ-ഫ്രെയിം മിറർലെസ് ക്യാമറയായ കാനൺ ഇഒഎസ് ആർ3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ച് ലക്ഷം രൂപയോളം വിലയുള്ള ഈ ക്യാമറ വളരെ മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ആഗോള വിപണിയിൽ ക്യാമറ ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ ഫോട്ടോഗ്രാഫർമാർക്ക് കാനൺ ഈ ക്യാമറ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഈ ക്യാമറയിൽ പുതുതായി വികസിപ്പിച്ച 24.1 മെഗാപിക്സലോളം വരുന്ന ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക്ഡ് സിഎംഒഎസ് സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. പുതിയ ഐ കൺട്രോൾ എഎഫ്, 6കെ 60പി റോ, 4കെ 120p 10-ബിറ്റ് മൂവി എന്നീ റെക്കോർഡിങ് സപ്പോർട്ടും ക്യാമറയ്ക്ക് ഉണ്ട്.

കാനൺ ഇഒഎസ് ആർ3: വിലയും വിൽപ്പനയും

കാനൺ ഇഒഎസ് ആർ3: വിലയും വിൽപ്പനയും

കാനൺ ഇഒഎസ് ആർ3 ക്യാമറയുടെ വില ഇന്ത്യയിൽ 4,99,995 രൂപയാണ്. ഇത് ക്യാമറ ബോഡിക്ക് മാത്രമുള്ള വിലയാണ്. ലെൻസോടുകൂടി ക്യാമറ വാങ്ങുന്നവർ ഇതിനെക്കാൾ വില നൽകേണ്ടി വരും. ക്യാമറ എന്നുമുതലാണ് വിൽപ്പനയ്ക്ക് എത്തുക എന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നവംബർ മുതൽ മാത്രമേ രാജ്യത്ത് ക്യാമറ വിൽപ്പനയ്‌ക്കെത്തിക്കു എന്നാണ് കമ്പനി അറിയിച്ചത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാക്ക് വേണ്ടി മാത്രം പുറത്തിറക്കിയ ഈ ക്യാമറയ്ക്ക് പ്രീബുക്കിങ് ഉണ്ടായിരിക്കുമോ എന്ന കാര്യവും വ്യക്തമല്ല.

കാനൺ ഇഒഎസ് ആർ3: സവിശേഷതകൾ

കാനൺ ഇഒഎസ് ആർ3: സവിശേഷതകൾ

കാനൺ ഇഒഎസ് ആർ3 ക്യാമറയിൽ 24.1 മെഗാപിക്സൽ ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക് ചെയ്ത സിഎംഒഎസ് സെൻസറാണ് നൽകിയിട്ടുള്ളത്. ഡിജിക് എക്സ് ഇമേജ് പ്രോസസറും ഈ ക്യാമറയിൽ ഉണ്ട്. ഹൈ സ്പീഡ്, ഫാസ്റ്റ് എഎഫ് പെർഫോമൻസ്, കുറഞ്ഞ ലൈറ്റിലും മികച്ച ഫോട്ടോകൾ എടുക്കാനുള്ള കഴിവ് എന്നിവയിലാണ് ഈ ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 30fps വരെയും മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12fps വരെയും ഷൂട്ട് ചെയ്യാൻ കഴിയുമെന്ന് കാനൺ വ്യക്തമാക്കി. ഈ ക്യാമറയുടെ മാക്സിമം നേറ്റീവ് ഐഎസ്ഒ 102,400 ആണ്.

ആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വിപണിയിലെത്തിആപ്പിൾ ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവ വിപണിയിലെത്തി

കാർഡ് സ്ലോട്ടുകൾ

കാനോൺ ലോഗ് 3 പ്രൊഫൈലിൽ 60fpsൽ 6കെ വീഡിയോകൾ റെക്കോർഡ് ചെയ്യാനും 120fpsൽ 10-ബിറ്റ് 4കെ ക്രോപ്പ് ചെയ്യാനും ഇഒഎസ് ആർ3 ന് കഴിയും. മെനുവും മറ്റ് സെറ്റിങ്സും ആക്സസ് ചെയ്യുന്നതിന് 3.2 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഈ ക്യാമറയിൽ കാനൺ നൽകിയിട്ടുണ്ട്. ഇഒഎസ് ആർ3യുടെ ഇലക്ട്രോണിക് ഷട്ടറിനും മെക്കാനിക്കൽ ഷട്ടറിനും എഫ്/എഇ ട്രാക്കിംഗ് ഉപയോഗിച്ച് 30 എഫ്പിഎസ്, 12എഫ്പിഎസ് എന്നിങ്ങനെ ഷൂട്ട് ചെയ്യാൻ കഴിയും. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 1/64,000 സെക്കന്റ് വരെ ഷട്ടർ വേഗത ലഭിക്കും. ഇഒഎസ് ആർ3ൽ സിഎഫ്എക്സ്പ്രസ്(ടൈപ്പ്-ബി) കാർഡിനും എസ്ഡി (യുഎച്ച്എസ്-II) കാർഡിനുമായി രണ്ട് കാർഡ് സ്ലോട്ടുകൾ നൽകിയിട്ടുണ്ട്.

ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ

ഇഒഎസ് ആർ5, ആർ6 എന്നിവ പോലെ ഇഒഎസ് ആർ3യിലും 5.5 സ്റ്റോപ്പ്സ് വരെ വരെ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (ഇൻ-ബോഡി ഐഎസ്) ഉണ്ട്. അനുയോജ്യമായ ആർ‌എഫ് ലെൻസുകളുമായി പെയർചെയ്ത് ഉപയോഗിക്കുമ്പോൾ 8 സ്റ്റോപ്പ്സ് സ്റ്റെബിലൈസേഷൻ വരെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ട്രൈപോഡോ മോണോപോഡോ മറ്റ് സ്റ്റെബിലൈസേഷൻ ഡിവൈസുകളോ ഇല്ലാതെ ലോങ് എക്സ്പോഷർ ഷൂട്ട് ചെയ്യാൻ സാധിക്കും.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി ഇഒഎസ് ആർ3യിൽ ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ സ്റ്റാൻഡേർഡ് മോഡുകളായും എഫ്ടിപി, എഫ്ടിപിഎസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡ്യൂവൽ ബാൻഡ് വൈഫൈയുമായും വരുന്നു. ഇഒഎസ് 1DX മാർക്ക് IIIക്ക് സമാനമായ ഡസ്റ്റ്, ഡ്രിപ്പ് റെസിസ്റ്റൻസ് പെർഫോമൻസും ഷട്ടർ ഡ്യൂറബിലിറ്റിയും ഇഒഎസ് ആർ3 ക്യാമറയിലും കാനൺ നൽകിയിട്ടുണ്ട്. പ്രൊഫഷണൽ, ഹൈബ്രിഡ് ഫോട്ടോഗ്രാഫർമാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന ഈ ക്യാമറ ഫോട്ടോഗ്രാഫി മേഖലയിൽ തരംഗമാകും എന്ന് ഉറപ്പാണ്. ഏതാണ് ഈ വില വരുന്ന മിറർ ക്യാമറയായ ഇഒഎസ് 1DX മാർക്ക് IIIയുടെ പ്രാധാന്യം ഇതോടെ കുറയും.

ആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങിആപ്പിൾ പുതിയ ഐപാഡ്, ഐപാഡ് മിനി ആപ്പിൾ വാച്ച് 7 സീരിസ് എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
Canon has launched new full-frame mirrorless camera Canon EOS R3 in the Indian market. This camera priced around Rs 5 lakh, comes with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X