കാനൺ EOS R5, EOS R6 ക്യാമറകൾ ജൂലൈ 9ന് പുറത്തിറങ്ങും
ക്യാമറ പ്രേമികൾക്കിടയിലേക്ക് കാനൻ പുതിയൊരു പ്രൊഡക്ടുകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജൂലൈ 9 ന് ബ്രാൻഡ് കാനൻ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തിക്കും. ഈ രണ്ട് ക്യാമറകൾക്കൊപ്പം കാനൻ അഞ്ച് പുതിയ ആർഎഫ് ലെൻസുകളും പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക യൂറോപ്പ് എന്നീ വിപണിയിലാണ് രണ്ട് ക്യാമറകളും ലോഞ്ച് ചെയ്യുന്നത്. ലൈവ് സ്ട്രീം ഇവന്റിലൂടെയായിരിക്കും ലോഞ്ച് നടക്കുക.

പുതിയ EOS R സീരീസ് ക്യാമറകൾ യുഎസിലും യൂറോപ്പിലും ഒരേസമയം ലൈവ് സ്ട്രീം വഴി അവതരിപ്പിക്കാനാണ് കാനൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ വൈകാതെ തന്നെ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട ടീസർ കാനോൺ പുറത്ത് വിടും. പുതിയ ക്യാമറകളുടം സവിശേഷതകളെ സംബന്ധിച്ച സൂചനകളും ടീസറിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്ന രണ്ട് കാനൺ ക്യാമറകളും ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരു വളരെയേറെ കൌതുകത്തോടെ കാണുന്നവാണ്. ഫുൾ-ഫ്രെയിം മിറർലെസ്സ് ക്യാമറയായ കാനൺ EOS R5 ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യാമറകളിലൊന്നാണെങ്കിലും സ്റ്റിൽ ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന ക്യാമറ കാനൺ EOS R6 ആണ്.

കാനൺ EOS R5: സവിശേഷതകൾ
കാനൺ EOS R5 ക്യാമറയുടെ റെസല്യൂഷനുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് 8K വീഡിയോകൾ ഇന്റേണലായി 30 എഫ്‌പിഎസ് വരെ നോൺക്രോപ്പ്ഡ് ഫുൾ സെൻസർ വിഡ്ത്തിൽ ഷൂട്ട് ചെയ്യാനുള്ള കഴിവ് ഈ ക്യമറയ്ക്ക് ഉണ്ടായിരിക്കും. 120fps വരെ 4K വീഡിയോകൾ ഷൂട്ട് ചെയ്യാനും ഈ ക്യാമറയ്ക്ക് സാധിക്കും. 8K, 4K എന്നീ ക്വാളിറ്റിയിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനായി കാനൻ ലോഗിനൊപ്പം 10-ബിറ്റ് YCbCr 4: 2: 2 ഇന്റേണൽ റെക്കോർഡിംഗ് സപ്പോർട്ടും ഈ ക്യാമറയിൽ ഉണ്ടായിരിക്കും.

എല്ലാ റെസല്യൂഷനുകളിലും ഫ്രെയിം നിരക്കുകളിലും എല്ലാ വീഡിയോ മോഡുകളിലും ഡ്യൂവൽ പിക്സൽ എഎഫ് ഫീച്ചറും EOS R5 ക്യാമറ നൽകും. ഈ പ്രൊഫഷണൽ-ഗ്രേഡ് ക്യാമറയിലൂടെ ഉപയോക്താക്കൾക്ക് 5-ആക്സിസ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ സിസ്റ്റം (ഐബിഎസ്) ലഭിക്കും, ഹാൻഡ്‌ഹെൽഡ് ഷോട്ടുകൾക്കായി കാനൻ ലെൻസുകളിലെ ഇമേജ് സ്റ്റബിലൈസേഷനുമായി ഈ ഐബിഎസ് സിസ്റ്റം ചേർന്ന് പ്രവർത്തിക്കും. EOS R5 ഡ്യുവൽ കാർഡ് സ്ലോട്ടുകളോടെയായിരിക്കും പുറത്തിറങ്ങുക.

കാനൺ EOS R6: സവിശേഷതകൾ
ലീക്ക് റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന EOS R6 ക്യാമറയിൽ 20 മെഗാപിക്സൽ ഫുൾ ഫ്രെയിം CMOS സെൻസറായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറയ്ക്ക് 60 പി റെസല്യൂഷനിൽ 4 കെ വീഡിയോകളും 120 പി റെസല്യൂഷനിൽ ഫുൾ എച്ച്ഡി വീഡിയോകളും ഷൂട്ട് ചെയ്യാൻ കഴിയും. ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷനും EOS R6 സപ്പോർട്ട് ചെയ്യും. ഈ ക്യാമറ രണ്ട് കാർഡ് സ്ലോട്ടുകളോടെയായിരിക്കും പുറത്തിറങ്ങുക. ബിൽഡ് ക്വാളിറ്റി EOS R5 പോലെ മികച്ചതായിരിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








