ഡ്രോൺ വിപണി പിടിച്ചെടുക്കാൻ ഡിജെഐ മാവിക് എയർ 2 പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഡ്രോൺ വിപണി കാത്തിരുന്ന ഡിജെഐയുടെ മാവിക് എയർ 2 എന്ന പുതിയ ഡ്രോൺ പുറത്തിറങ്ങി. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി വാർത്തകളിൽ നിറഞ്ഞിരുന്ന ഈ ഡ്രോണിന്റെ സവിശേഷതകളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഡിജെഐ മാവിക് എയർ 2വിന്റെ അമേരിക്കയിലെ വില 799 ഡോളറിൽ (ഏകദേശം 60,861 രൂപ) ആരംഭിക്കുന്നു. ഈ വില നേരത്തെ പുറത്തിറങ്ങിയ ഡിജെഐ മാവിക് എയർ മോഡലിന് തുല്യമാണ്.

മാവിക് 2

വിലകൂടിയ മാവിക് 2 നും കുറഞ്ഞ വിലയുള്ള മാവിക് മിനിക്കുമിടയിൽ പുതുക്കിയ മിഡ് റേഞ്ച് ഓപ്ഷനെന്ന നിലയിലാണ് മാവിക് എയർ 2 പുറത്തിറങ്ങിയിരിക്കുന്നത്. മാവിക് എയർ 2 ഒരു കോം‌പാക്റ്റ് ഡ്രോൺ ആണെങ്കിലും ഇതിന് പഴയ മാവിക് എയറിനേക്കാൾ ഭാരം കൂടുതലാണ്. അധിക സമയം പറക്കാൻ കഴിയുന്നുണ്ടെങ്കിൽ ഭാര കൂടുതൽ ആളുകൾ കാര്യമാക്കില്ല എന്നാണ് ഡിജെഐ പറയുന്നത്.

ഡ്രോണിന്റെ ഭാരം

മോശം കാലാവസ്ഥയുള്ള അവസരങ്ങളിൽ മികച്ച നാവിഗേഷന് ഡ്രോണിന്റെ ഭാരം സഹായകരമാവും. പുതിയ റോട്ടർ രൂപകൽപ്പനയ്‌ക്കൊപ്പം ക്വാഡ്‌കോപ്റ്ററിന്റെ എയറോഡൈനാമിക്സ് കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ കൂടുതൽ ഫ്ലൈറ്റ് ടൈമും നൽകുന്നുണ്ട്. മാവിക് എയർ 2 ന് 34 മിനിറ്റോളം വായുവിൽ തുടരാനാകുമെന്ന് ഡിജെഐ അവകാശപ്പെടുന്നു. മുൻഗാമിയായ മാവിക് എയറിന് 21 മിനിറ്റ് മാത്രമേ വായുവിൽ തുടരാൻ സാധിക്കുമായിരുന്നുള്ളു.

കൂടുതൽ വായിക്കുക: ഈ വർഷത്തെ ഏറ്റവും മികച്ച 10 ഡ്രോണുകൾകൂടുതൽ വായിക്കുക: ഈ വർഷത്തെ ഏറ്റവും മികച്ച 10 ഡ്രോണുകൾ

ക്യാമറ യൂണിറ്റ്

ക്യാമറ യൂണിറ്റ്

ഡിജെഐ മാവിക് എയറിൽ നിന്നും ഡിജെഐ മാവിക് എയർ 2വിൽ എത്തുമ്പോൾ കമ്പനി കൊണ്ടുവന്നിട്ടുള്ള ഏറ്റവും വലിയ മാറ്റം ക്യാമറ യൂണിറ്റിലെ വലിയ ഇമേജ് സെൻസറാണ്. പഴയ മാവിക് എയറിലെ 1 2 / 3rd- ഇഞ്ച് സെൻസറിനേക്കാൾ വലുതാണ് പുതിയ ഹാഫ് ഇഞ്ച് സെൻസർ. ഇത് മികച്ചതും വലുതും ഷാർപ്പുമായ ചിത്രങ്ങൾ നൽകാൻ സഹായിക്കും. 12 എംപി ഇമേജുകൾ തന്നെയാണ് ഔട്ട്‌പുട്ട് ആയി ലഭിക്കുന്നത്. ഒരു പുതിയ കമ്പോസൈറ്റ് ഇമേജ് ഓപ്ഷൻ ക്യാമറയിൽ നൽകിയിട്ടുണ്ട്. ഇത് 48 മെഗാപിക്സൽ ഇമേജ് ക്രിയേറ്റ് ചെയ്യാൻ ഒന്നിലധികം സിംഗിൾ 12 എംപി ഷോട്ടുകൾ സ്റ്റിച്ച് ചെയ്യുന്നു.

വീഡിയോ റെക്കോർഡിംഗ്

വീഡിയോ റെക്കോർഡിംഗ് പരിശോധിച്ചാൽ 60 എഫ്പിഎസിൽ 4 കെ റെക്കോർഡിംഗ് സപ്പോർട്ടുള്ള ബ്രാൻഡിന്റെ ആദ്യ ഡ്രോൺ ആണ് ഡിജെഐ മാവിക് എയർ 2. 4 കെ ഷൂട്ടിംഗിന്റെ കാര്യത്തിൽ കമ്പനി പുറത്തിറക്കിയ മറ്റ് ഡ്രോണുകൾ 30fps വേഗതയിൽ മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളു. പുതിയ സ്ലോ മോഷൻ മോഡുകളിലൂടെ വീഡിയോ ഫൂട്ടേജ് നാലോ എട്ടോ തവണ സ്ലോ മോഷനിലാക്കാൻ സാധിക്കും. പുതിയ എച്ച്ഡിആർ വീഡിയോ സ്റ്റാൻഡേഡുകൾ ഡ്രോണിലൂം മികച്ച ക്വാളിറ്റിയള്ള വീഡിയോ ഔട്ട്പുട്ട് നൽകും.

സ്മാർട്ട് ഫോട്ടോ

സ്മാർട്ട് ഫോട്ടോ സെക്ഷനിലെ ഒരു പുതിയ ഹൈപ്പർ‌ലൈറ്റ് മോഡ് ലൈറ്റ് കുറഞ്ഞ ഇമേജുകൾ എടുക്കാൻ സഹായിക്കുന്നു. ഈ മോഡിലൂടെ നോയിസ് കുറയ്ക്കാൻ സാധിക്കും. കൂടുതൽ ഡീറ്റെൽഡ് ആയ ഇമേജുകൾ ക്രിയേറ്റ് ചെയ്യുന്നു. ഡിജെഐ മാവിക് എയർ 2വിൽ ക്യാമറയുടെ ആകൃതിയും മാറിയിട്ടുണ്ട്. അതുകൊണ്ട് ക്യാമറയിൽ ഘടിപ്പിച്ചിരിക്കുന്ന പഴയ ആക്‌സസറികൾ ഡിജെഐ മാവിക് എയർ 2 ന് സപ്പോർട്ട് ചെയ്യില്ല.

കൂടുതൽ വായിക്കുക: നിക്കോൺ സ്കൂളിലൂടെ വീട്ടിലിരുന്ന് സൌജന്യമായി ഫോട്ടോഗ്രാഫി പഠിക്കാംകൂടുതൽ വായിക്കുക: നിക്കോൺ സ്കൂളിലൂടെ വീട്ടിലിരുന്ന് സൌജന്യമായി ഫോട്ടോഗ്രാഫി പഠിക്കാം

Best Mobiles in India

Read more about:
English summary
A few weeks ago we expected a DJI teaser to eventually lead to the launch of the Mavic Air 2 drone. Now that has finally happened and we have a DJI Mavic Air 2 quadcopter that starts at $799 (about Rs 60,861). This price is the same as the last DJI Mavic Air model. This makes it a refreshed mid-range option between the more expensive Mavic 2 and the affordable Mavic Mini.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X