ഡി‌ജെ‌ഐ മാവിക് എയർ 2 ഡ്രോണിന്റെ വിലയും ഡിസൈനും ചോർന്നു

|

പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ഡിജിഐ തങ്ങളുടെ പുതിയ ഡ്രോണായ മാവിക് എയർ 2 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ 27ന് ലോഞ്ച് ഇവന്റ് നടത്താനിരിക്കെ ഡ്രോണിന്റെ വിലയും ഡിസൈൻ വിവരങ്ങളും ചോർന്നു. എഫ്സിസി സർട്ടിഫിക്കേഷനിലൂടെ ഡ്രേണിന്റെ സവിശേഷതകളും ലീക്ക് ചെയ്തു. ഡിജിഐ വെബ്സൈറ്റ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ച ഡ്രോണിന്റെ ക്ലോസ് അപ്പ് ചിത്രങ്ങളും ലീക്ക് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്
 

ഡ്രോൺഡിജെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഡിജെഐ മാവിക് എയർ 2 799 ഡോളർ (ഏകദേശം 55,930 രൂപ) വിലയുള്ള ഡ്രോൺ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാവിക് എയർ 2ന് മാവിക് 2വിനെക്കാൾ 50 ശതമാനം വരെ വലിയ ബാറ്ററിയും മികച്ച ഫ്ലൈറ്റ് സമയവും ഉണ്ടായിരിക്കുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു. ഇത് മണിക്കൂറിൽ 42.5 മൈൽ വേഗതയിൽ പറക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാവിക് എയർ 2 ന് 48 എംപി ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. 4 കെ റെസല്യൂഷൻ വീഡിയോകൾ 60 എഫ്പിഎസിൽ റെക്കോർഡുചെയ്യാൻ സാധിക്കുന്ന വിധത്തിലായിരിക്കും ഈ ക്യാറ സെറ്റപ്പ്.

കൂടുതൽ വായിക്കുക: ലോക്ക്ഡൌണിനിടെ ഡ്രോൺ വഴി പാൻമസാല വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

സ്റ്റെബിലൈസേഷൻ

സ്റ്റെബിലൈസേഷൻ പരിശോധിച്ചാൽ മാവിക് എയർ 2 ഡ്രോൺ ക്യാമറ 3 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ആക്റ്റീവ് ട്രാക്ക് 3.0 പോലുള്ള ഇന്റലിജന്റ് ഓട്ടോമേറ്റഡ് ഫോട്ടോ മോഡുകളും ഈ ഡ്രോൺ ക്യാമറയിൽ ഉണ്ടായിരിക്കും. ഒരു സബ്ജക്ടിനെ ലോക്ക് ചെയ്ത് ഓപ്പോമാറ്റിക്കായി അതിനെ പിന്തുടർന്ന് ഷൂട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

കൂടുതൽ വായിക്കുക: ലോക്ക്ഡൌണിനിടെ ഡ്രോൺ വഴി പാൻമസാല വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

ചിത്രങ്ങൾ

ഡിജെഐ മാവിക് എയർ 2 ഡ്രോണിന്റെ ലീക്ക് ആയ ചിത്രങ്ങൾ ഡ്രോണിന്റെ ഡിസൈൻ എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ഡിജെഐ മാവിക് എയർ 2 അതിന്റെ മുൻഗാമിയായ ഡിജെഐ മാവിക് 2വിന് സമാനമായ ഡിസൈനിലാണ് പുറത്തിറങ്ങുക. ഇരുണ്ട ചാരനിറത്തിലുള്ള പ്രൊപ്പല്ലറുകളും മോട്ടോറുകളിൽ സിൽവർ ആക്സന്റുകളും ഉള്ള ഇളം ചാര നിറത്തിലായിരിക്കും ഈ ഡ്രോൺ പുറത്തിറങ്ങുക. ഡിജെഐ മാവിക് എയർ പോലെ മറ്റ് കളർ ഓപ്ഷനുകളിൽ ഇത് പുറത്തിറങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ഈ വർഷത്തെ ഏറ്റവും മികച്ച 10 ഡ്രോണുകൾ

ഡിജെഐ മാവിക് എയർ 2
 

ഡിജെഐ മാവിക് എയർ 2വിൽ പൂർണ്ണമായും വിപുലീകരിച്ച പ്രൊപ്പല്ലറിന്റെ മടക്കി വയ്ക്കാവുന്ന ഡിസൈനാണ് നൽകിയിട്ടുള്ള്. മുൻ‌ മോഡലുകളെ അപേക്ഷിച്ച് മാവിക് എയർ 2വിൽ ശബ്ദം കുറഞ്ഞ, വളഞ്ഞ പ്രൊപ്പല്ലറുകളാണ് നൽകിയിട്ടുള്ളതെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. മാവിക് എയർ 2 ഡിജെഐയുടെ മറ്റ് ഡ്രോണുകളിൽ നിന്നും വ്യത്യസ്തമായ ചില സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൊറോണ വൈറസ്

ഡി‌ജെ‌ഐ മാവിക് എയർ 2 പുറത്തിറങ്ങുന്നത് 27നാണ് എങ്കിലും ഇത് വിപണിയിൽ വിൽ‌പനയ്‌ക്ക് എപ്പോഴാണ് എത്തിക്കുക എന്നത് വ്യക്തമല്ല. കൊറോണ വൈറസ് കാരണം പല രാജ്യങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സന്ദർഭത്തിൽ സെയിൽ വൈകാൻ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യയിൽ ഈ ഡ്രോൺ വാങ്ങാൻ ആഗ്രഹമുള്ളവർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഊബറിൽ ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ, പദ്ധതി പരിക്ഷണഘട്ടത്തിൽ

Most Read Articles
Best Mobiles in India

Read more about:
English summary
DJI is gearing up for the launch of its upcoming drone - the Mavic Air 2 and the launch event is scheduled for April 27, 2020. However, ahead of its launch, the drone has been spotted at FCC certification, revealing specifications of the device. The listing also shows the close-up images of the drone which is said to be published accidentally by a DJI website partner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X