ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

|

ഫ്യൂജിഫിലിമിന്റെ ഏറെ ശ്രദ്ധ നേടിയ ക്യാമറ സീരിസാണ് GFX. ഈ സീരിസിൽ പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഫ്യൂജിഫിലിം. GFX 100S എന്ന പുതിയ കോം‌പാക്റ്റ് ക്യാമറ GFX 100നെക്കാൾ 500 ഗ്രാം ഭാരം കുറഞ്ഞതാണ്. ഉയർന്ന നിലവാരമുള്ള സ്റ്റില്ലുകളും വീഡിയോകളും എടുക്കാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഫ്യൂജിഫിലിം GFX100S ക്യാമറയുടെ ഭാരം 900 ഗ്രാം ആണ്.

 

ഫ്യൂജിഫിലിം

ഫ്യൂജിഫിലിം GFX 100S ഭാരം, വലിപ്പം എന്നിവ കുറവുള്ള ക്യാമറയാണ്. ഫ്യൂജിഫിലിം ഈ ക്യാമറയിൽ ഷട്ടർ യൂണിറ്റ്, ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ യൂണിറ്റ്, ബോഡി സ്ട്രക്ചർ എന്നിവ പുനർ‌ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. ഇമേജ് സെൻസറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 102 മെഗാപിക്സൽ ബി‌എസ്‌ഐ സി‌എം‌ഒ‌എസ് സെൻസറാണ് ഫ്യൂജിഫിലിം GFX 100S ക്യാമറയിൽ ഉള്ളത്. GFX 100 ക്യാമറയിലും ഇതേ സെൻസർ തന്നെയാണ് ഫ്യൂജിഫിലിം നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഫുൾ-ഫ്രെയിം

ക്യാമറ നിർമ്മാതാക്കൾ കോം‌പാക്റ്റ് ഫുൾ-ഫ്രെയിം ക്യാമറകൾ നിർമ്മിക്കുന്ന തിരക്കിലാണ്. ഈ അവസരത്തിലാണ് ലാർജ് ഫോർമാറ്റ് ക്യാമറകളിൽ തന്നെ ഫ്യൂജിഫിലിം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. GFX സിസ്റ്റത്തിൽ തന്നെ കമ്പനി വിശ്വസിക്കാനുള്ള കാരണങ്ങളിൽ ആദ്യത്തേത് ഹൈ റെസല്യൂഷനാണ്, ചിത്രങ്ങളിൽ വിശദാംശങ്ങൾ കാണിക്കുന്നതിന് സെൻസറിന്റെ മുഴുവൻ ശേഷിയും ഉപയോഗിക്കാൻ ഇതിന് സാധിക്കുന്നു. രണ്ടാമത്തെ കാരണം മികച്ച കളർ ടോണുകളാണ്, മൂന്നാമത്തെ കാരണം സമൂത്ത് ആയ ബോക്കെകളാണ്.

ഫ്യൂജിഫിലിം GFX 100S: സവിശേഷതകൾ
 

ഫ്യൂജിഫിലിം GFX 100S: സവിശേഷതകൾ

GFX 100S ക്യാമറയിൽ 102 മെഗാപിക്സൽ സി‌എം‌ഒ‌എസ് സെൻസർറാണ് ഉള്ളത്. 3.76 ദശലക്ഷം പേസ് ഡിറ്റക്ഷൻ പിക്‌സലുകളുള്ള ഈ സെൻസർ വേഗത്തിലും കൃത്യമായും ഫോക്കസ് ചെയ്യുന്നു. കുറഞ്ഞ ലൈറ്റുള്ള അവസ്ഥകളിൽ പോലും AF -5.5EV ൽ പ്രവർത്തിക്കുന്നു. സ്പോർട്സ് ഫോട്ടോഗ്രാഫിക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്കും ഉപകാരപ്പെടുന്ന രീതിയിൽ 0.18 സെക്കൻഡ് ഓട്ടോഫോക്കസ് സ്പീഡാണ് ഈ ക്യാമറയിൽ ഉള്ളത്.

കൂടുതൽ വായിക്കുക: സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും

എക്സ്-പ്രോസസർ

ഇമേജുകളും വീഡിയോകളും പ്രോസസ്സ് ചെയ്യുന്നതിനായി ഫ്യൂജിഫിലിമിന്റെ എക്സ്-പ്രോസസർ 4 ക്വാഡ് കോർ സിപിയു ആണ് GFX 100S ക്യാമറയിൽ നൽകിയിട്ടുള്ളത്. 3.2 ഇഞ്ച് എൽസിഡി മോണിറ്ററാണ് ക്യാമറയിൽ നൽകിയിട്ടുള്ളത്. ഈ മോണറ്ററിൽ 2.36 ദശലക്ഷം ഡോട്ടുകളുണ്ട്. ഈ വേരി-ആംഗിൾ ടച്ച്‌സ്‌ക്രീൻ മൂന്ന് ദിശകളിൽ ക്രമീകരിക്കാൻ കഴിയും. വീഡിയോ റെക്കോർഡിങ് പരിശോധിച്ചാൽ ഈ ക്യാമറയിൽ 30 എഫ്പി‌എസ് വരെ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും.

ഇലക്ട്രോണിക് വ്യൂഫൈൻഡർ

ഉയർന്ന റെസല്യൂഷനുള്ള ഇലക്ട്രോണിക് വ്യൂഫൈൻഡർ, 5 എഫ്പിഎസ് കണ്ടിന്യൂവസ് ഷൂട്ടിംഗ്, 6-സ്റ്റോപ്പ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, കസ്റ്റമൈസബിൾ ബട്ടണുകൾ, വെതർപ്രൂഫിംഗ് എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് ഫ്യൂജിഫിലിം GFX 100S വിപണിയിൽ എത്തിയിരിക്കുന്നത്. NP-W235 ബാറ്ററി ഉപയോഗിച്ച് ഫുൾ ചാർജ്ജ് ചെയ്താൽ 460 ഷോട്ടുകൾ വരെ എടുക്കാൻ ക്യാമറയ്ക്ക് കഴിയും. അമേരിക്കയിൽ 5,999 ഡോളറാണ് ഈ ക്യാമറയുടെ വില. ഫെബ്രുവരി മുതൽ ക്യാമറ വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
GFX is Fujifilm's most popular camera series. Fujifilm has introduced a new camera in this series called the GFX 100S.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X