സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

|

ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു. മിനി പിക്ചർ ഫോർമാറ്റ് ഫിലിം സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. കമ്പനിയുടെ ഇൻസ്റ്റന്റ് ക്യാമറകളുടെ നിരയിലെ ഫോട്ടോ പ്രിന്റിങുള്ള ക്യാമറയാണ് ഇത്. ഓട്ടോമാറ്റിക് എക്‌സ്‌പോഷർ, സെൽഫി മോഡ് എന്നിവയടക്കമുള്ള ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ടെക്സ്ചർ ബോഡിയും സിൽവർ ആക്സന്റുകളും ഉള്ള ക്ലാസിക് ക്യാമറ ഡിസൈനുമണ് ഈ ക്യാമറയുടെ ഡിസൈൻ സവിശേഷതകൾ.

ഫ്യൂജിഫിലിം

ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറയ്ക്ക് 60 എംഎം ഇൻസ്റ്റാക്സ് ലെൻസാണ് ഉള്ളത്. 30 സെമീയും അതിനുമുകളിലും ഫോക്കൽ ലെങ്ത് നൽകുന്ന ലെൻസാണ് ഇത്. ഫിലിം ഡെവലപ്പ് ചെയ്യാൻ ഈ ക്യാമറ എടുക്കുന്ന സമയം ഏകദേശം 90 സെക്കൻഡ് വരെയാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. ഏതൊരാൾക്കും എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്.

കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾകൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40: വില, ലഭ്യത

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40: വില, ലഭ്യത

പുതിയ ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ഇൻസ്റ്റന്റ് പ്രിന്റ് ക്യാമറയ്ക്ക് 8,499 രൂപയാണ് വില വരുന്നത്. കറുത്ത ടെക്സ്ചർ ഡിസൈനിൽ മാത്രമാണ് ഈ ക്യാമറ നിലവിൽ ലഭ്യമാകുന്നത്. ഇത് ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം ചാനലുകളിലൂടെ ലഭ്യമാണ്. ക്യാമറ ആമസോണിലൂടെയും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ആകർഷകമായ ഈ ക്യാമറയുടെ ഫിലിമുകളും നിങ്ങൾക്ക് ആമസോണിലൂടെ സ്വന്തമാക്കാം.

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40: സവിശേഷതകൾ

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40: സവിശേഷതകൾ

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40 രണ്ട് എഎ-വലുപ്പമുള്ള ആൽക്കലൈൻ ബാറ്ററികളിലാണ് പ്രവർത്തിക്കുന്നത്. ഡെവലപ്പ് ചെയ്ത ഫോട്ടോ മുകളിലൂടെയാണ് പുറത്തേക്ക് വരുന്നത്. ഇൻ‌സ്റ്റാക്സ് മിനി 40ന് ഓട്ടോമാറ്റിക് എക്‌സ്‌പോഷർ ഫീച്ചറുണ്ട്. ഇതിലൂടെ ചുറ്റുപാടുമുള്ള ലൈറ്റ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഫോട്ടോയുടെ എക്സ്പോഷർ സെറ്റ് ചെയ്യുന്നു. ഷൂട്ടിംഗ് മോഡുകൾക്ക് അനുസരിച്ച് ക്യാമറ ഓട്ടോമാറ്റിക്കായി ഷട്ടർ സ്പീഡ്, ഫ്ലാഷ് ഔട്ട്പുട്ട്, മറ്റ് സെറ്റിങ്സ് എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നു. ഇത് ലൈറ്റ് കുറഞ്ഞ അന്തരീക്ഷത്തിലും ഫോട്ടോകൾ എടുക്കുന്നത് എളുപ്പമാക്കുന്നു.

കൂടുതൽ വായിക്കുക: അഞ്ചര ലക്ഷം രൂപ വിലയുള്ള സോണി ആൽഫ 1 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: അഞ്ചര ലക്ഷം രൂപ വിലയുള്ള സോണി ആൽഫ 1 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40

ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറയിൽ "സെൽഫി മോഡ്" ഉണ്ട്. സെൽഫികൾ എടുക്കാൻ താല്പര്യം ഉള്ള ഉപയോക്താക്കൾക്ക് ക്യാമറയുടെ ലെൻസിന്റെ മുൻവശത്തെ വലിച്ച് സെൽഫി മോഡിലാക്കാം. ക്യാമറയിൽ നിന്ന് പ്രിന്റുചെയ്യുന്ന ഫോട്ടോയുടെ ത്ര വലുപ്പം 62x46 മിമി ആണ്. ഇത് ടു കോമ്പണന്റ് ടു എലമെന്റ് 60 എംഎം ലെൻസിനെ ഇന്റഗ്രേറ്റ് ചെയ്യുന്നു. 30cm ഉം അതിനുമുകളിലും ഫോക്കൽ ലെങ്ത്തും ഈ ക്യാമറയ്ക്ക് ഉണ്ട്. സെൽഫികൾക്കായി ഷൂട്ടിംഗ് റേഞ്ച് 30cm മുതൽ 50cm വരെയാണ്.

ഇലക്ട്രോണിക് ഷട്ടർ

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40 ക്യാമറയിൽ 1/2 സെക്കൻഡ് മുതൽ 1/250 സെക്കൻഡ് വരെ പ്രോഗ്രാം ചെയ്ത ഇലക്ട്രോണിക് ഷട്ടർ ആണ് ഉള്ളത്. ഫിലിം എജക്ഷൻ പ്രോസസ്സ് ഓട്ടോമാറ്റിക്കാണ്. മാനുവലായി ഒന്നും ചെയ്യണ്ടതായി ഇല്ല. ബാറ്ററി ലാഭിക്കാൻ സഹായിക്കുന്നതിന് അഞ്ച് മിനിറ്റ് ഉപയോഗിക്കാതിരുന്നാൽ ക്യാമറ ഓട്ടോമാറ്റിക്കായി പവർ ഓഫ് ആകുന്നു. ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40യിൽ ബാറ്ററികൾ, സ്ട്രാപ്പ്, ഫിലിം എന്നിവയില്ലാതെ 330 ഗ്രാം ഭാരമാണ് ഉള്ളത്.

കൂടുതൽ വായിക്കുക: അഞ്ചര ലക്ഷം രൂപ വിലയുള്ള ഫ്യൂജിഫിലിം ജിഎഫ്എക്സ് 100എസ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: അഞ്ചര ലക്ഷം രൂപ വിലയുള്ള ഫ്യൂജിഫിലിം ജിഎഫ്എക്സ് 100എസ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Fujifilm Instax Mini 40 Camera Introduced In India This camera supports mini picture format film.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X