ഫ്യൂജിഫിലിം X-S10 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

|

ഫ്യൂജിഫിലിം X-S10 മിറർലെസ്സ് ഡിജിറ്റൽ ക്യാമറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫ്യൂജിഫിലിമിന്റെ മുൻനിര ക്യാമറകൾ അടങ്ങുന്ന എക്സ്-സീരീസിന്റെ ഭാഗമാണ് ഈ ക്യാമറ. പുതിയ ക്യാമറ വിവിധ ലെൻസ് കിറ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഫോട്ടോഗ്രാഫിയിലെ തുടക്കക്കാരെയും വ്ളോഗർമാരെയും ലക്ഷ്യമിട്ടാണ് X-S10 പുറത്തിറക്കിയിരിക്കുന്നത്. ക്യാമറ നിർമ്മാണ മേഖലയിൽ വലിയ ചരിത്രമുള്ള ഫ്യൂജി ഫിലിംസിന്റെ പുതിയ ക്യാമറ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ഇടയിൽ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ

26.1 മെഗാപിക്സൽ എക്സ്-ട്രാൻസ് സിഎംഒഎസ് 4 സെൻസർ, ഹൈ സ്പീഡ് ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ, ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (ഐബി‌എസ്) എന്നീ സവിശേഷതകളോടെയാണ് എക്സ്-എസ് 10 വിപണിയിൽ എത്തിയിരിക്കുന്നത്. 180 ഡിഗ്രി മുന്നിലേക്ക് തിരിക്കാൻ കഴിയുന്ന വേരിയ-ആംഗിൾ എൽസിഡി സ്‌ക്രീനും ക്യാമറയിൽ നൽകിയിട്ടുണ്ട്. മോഷൻ സെൻസർ റിട്ടൻഷൻ സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് എക്സ് സീരീസ് ക്യാമറ എന്ന സവിശേഷതയും എക്സ്-എസ്10 ക്യാമറയ്ക്ക് ഉണ്ട് എന്ന് ഫ്യൂജിഫിലിം അറിയിച്ചു.

ഫ്യൂജിഫിലിം X-S10: വില

ഫ്യൂജിഫിലിം X-S10: വില

ഫ്യൂജിഫിലിം എക്സ്-എസ് 10 ക്യാമറയുടെ ബോഡി മാത്രം വാങ്ങുന്നവർക്ക് ഇത് 99,999 രൂപയ്ക്ക് ലഭ്യമാകും. ക്യാമറ ബോഡി കൂടാതെ 18-55 എംഎം കിറ്റ് ലെൻസ് കൂടി ആവശ്യമുള്ളവർക്ക് മൊത്തം 1,34,999 രൂപ നൽകേണ്ടി വരും. ബോഡിക്കൊപ്പം 16-80 എംഎം കിറ്റ് ലെൻസാണ് ആവശ്യമെങ്കിൽ മൊത്തം 1,49,999 രൂപ ചിലവഴിക്കേണ്ടി വരും. ഫോട്ടോകളും വീഡിയോകളും എടുക്കുന്നവർക്ക് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇത്.

കൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഫ്യൂജിഫിലിം X-S10: സവിശേഷതകൾ
 

ഫ്യൂജിഫിലിം X-S10: സവിശേഷതകൾ

ഹൈ സ്പീഡി ഓട്ടോഫോക്കസുള്ള എക്സ്-ട്രാൻസ് 26.1 മെഗാപിക്സൽ സി‌എം‌ഒ‌എസ് 4 സെൻസറാണ് എക്സ്-എസ് 10 ക്യാമറയിൽ ഉള്ളത്. 2.16 മില്ല്യൺ ഫേസ് ഡിറ്റക്ഷൻ പിക്‌സൽസും എക്സ്-പ്രോസസർ 4 പ്രോസസറും ക്യാമറയിൽ ഉണ്ട്. ചില സന്ദർഭങ്ങളിൽ വെറും 0.02 സെക്കൻഡ് വേഗത്തിൽ ഫോക്കസ് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കുമെന്ന് ഫ്യൂജിഫിലിം അവകാശപ്പെടുന്നു. 180 ഡിഗ്രി വരെ തിരിക്കാൻ കഴിയുന്ന വേരിയ-ആംഗിൾ എൽസിഡി മോണിറ്ററാണ് ക്യാമറയിൽ ഉള്ളത്. ലോ ലൈറ്റ് പ്രയോറിറ്റി, റസലൂഷൻ പ്രയോറിറ്റി മോഡൽ, ഫ്രെയിം റേറ്റ് പ്രയോറിറ്റി എന്നീ മൂന്ന് ബൂസ്റ്റ് മോഡുകളുള്ള ലൈവ് വ്യൂ ഫങ്ഷനും ഈ ക്യാമറയിൽ ഉണ്ട്.

മിറർലെസ്സ്

ഫ്യൂജിഫിലിം എക്സ്-എസ് 10 മിറർലെസ്സ് ക്യാമറയാണ്. ഇത് പുതുതായി വികസിപ്പിച്ചെടുത്ത ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (ഐബി‌എസ്) സംവിധാനത്തോടെയാണ് വരുന്നത്. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം ചെറുതാണ്. ക്യാമറ ഫൈവ്-ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷനോടെയാണ് വരുന്നത്. മോഷൻ സെൻസർ റിട്ടൻഷൻ മെക്കാനിസം ഉപയോഗിക്കുന്ന ആദ്യത്തെ മിഡ് റേഞ്ച് എക്സ് സീരീസ് ക്യാമറയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് പ്രധാനമായും ഷട്ടർ യൂണിറ്റിൽ നിന്ന് ഉണ്ടാകുന്ന ചെറിയ വൈബ്രേഷനുകൾ ഇല്ലാതാക്കുന്ന ഒരു മെക്കാനിക്കൽ ഷോക്ക് അബ്സോർബർ സംവിധാനമാണ്.

ക്യാമറ സെറ്റിങ്സ്

ക്യാമറ സെറ്റിങ്സ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുന്ന ഓട്ടോ / എസ്പി (സീൻ പൊസിഷൻ) മോഡും ക്യാമറയിൽ ഉണ്ട്. ഫ്യൂജിഫിലിം എക്സ്-എസ് 10 ക്യാമറയിൽ ഷാർപ്പ് ആയ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. 240fps- ൽ ഉയർന്ന ക്വാളിറ്റിയുള്ള ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറയിലൂടെ സാധിക്കും. ഫൂട്ടേജ് കുറഞ്ഞ നോയിസിലും ഉയർന്ന റെസല്യൂഷനിലുമാണ് റെക്കോർഡ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാൻ 6കെ ക്വാളിറ്റിക്ക് തുല്യമായ ഡാറ്റയിൽ ക്യാമറ 4കെ വീഡിയോ ക്രിയേറ്റ് ചെയ്യുന്നുവെന്നാണ് കമ്പനി പറയുന്നത്.

കൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Fujifilm X-S10 Mirrorless Digital Camera Launched in India This camera is part of the X-Series, which includes Fujifilm's flagship cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X