ക്യാമറൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷട്ടർബഗ് ഡീൽസ്
ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രഫിയിലും താല്പര്യമുള്ളവർക്ക് സന്തോഷ വാർത്ത. ആകർഷകമായ ഓഫറുളോടെ ക്യാമറ വാങ്ങാൻ മികച്ചൊരു അവസരം നൽകുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ആധുനിക ഡിഎസ്‌എൽആർ, മിറർലെസ്സ് ക്യാമറകൾ മികച്ച ഓഫറുകളിൽ ആമസോണിലൂടെ ലഭ്യമാണ്. ആമസോൺ ഷട്ടർബഗ് ഡീൽസിന്റെ ഭാഗമായാണ് ഈ ഓഫറുകൾ.

ആമസോൺ ഷട്ടർബഗ് ഡീൽസിന്റെ ഭാഗമായി നിങ്ങൾക്ക് ഇപ്പോൾ പ്രൊഫഷണൽ ക്യാമറകൾ ഉൾപ്പെടെ മികച്ച ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും. ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച ബ്രാന്റുകളായ കാനൺ, സോണി, പാനസോണിക്ക് എന്നീ മുൻനിര ബ്രാന്റുകളുടെ ക്യാമറകൾ ഈ സെയിലിലൂടെ ആമസോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഈ സെയിലിലൂടെ ഏറ്റവും മികച്ച ഓഫറുകളിലൂടെ ലഭ്യമാകുന്ന ക്യാമറകൾ ഇവയാണ്.

15% കിഴിവിൽ സോണി ആൽഫ ILCE5100L 24.3MP മിറർലെസ്സ് ക്യാമറ
സോണി ആൽഫ ILCE5100L ഇപ്പോൾ 32,990 രൂപയ്ക്ക് സ്വന്തമാക്കാൻ. മികച്ച ക്വാളിറ്റിയിലുള്ള വീഡിയോ റെക്കോർഡിങ് സാധ്യമാകുന്ന ഈ മിറർലെസ് ക്യാമറ 100-25600 ഐഎസ്ഒ സെൻസിറ്റിവിറ്റി റേഞ്ചുമായിട്ടാണ് വരുന്നത്. 24.3 എംപി എപിഎസ്-സി സിഎംഒഎസ് സെൻസറാണ് ഈ ക്യാമറയിൽ നൽകിയിട്ടുള്ളത്. ജി മാസ്റ്റർ ക്രോപ്പ്, ഫുൾ ഫ്രൈം ലെൻസുകൾ ഘടിപ്പിക്കാവുന്ന ഇ മൌണ്ടാണ് ഈ ക്യാമറയിലുള്ളത്.

14% കിഴിവിൽ കാനൺ EOS 1500D
കാനൻ EOS 1500D കാനോണിൽ നിന്നുള്ള ഏറ്റവും വില കുറഞ്ഞതും ആധുനികവുമായ DSLR ആണ്, കൂടാതെ 24.1MP നേറ്റീവ് റെസല്യൂഷനോടുകൂടിയ എപിഎസ്-സി ക്രോപ്പ് സൈസ് സെൻസറാണ് ഈ ക്യാമറയിൽ ഉള്ളത്. കിറ്റ് ലെൻസോട് കൂടി ഈ ക്യാമറ ബോഡി വാങ്ങാൻ 29,990 രൂപയാണ് നൽകേണ്ടത്. കാനൺ ബേസിക്ക് ക്യാമറകൾക്കൊപ്പം ലഭിക്കുന്ന 18-55 ലെൻസാണ് ഇതിനാപ്പവും ലഭിക്കുന്നത്.

11% കിഴിവിൽ സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV 1
നിങ്ങൾ വ്ളോഗിങിൽ താല്പര്യമുള്ള ആളുകൾക്ക് വാങ്ങാവുന്ന മികച്ച വ്ളോഗിങ് ക്യാമറയാണ് സോണിയുടെ ZV 1. 69,490 രൂപയാണ് ഈ ക്യാമറയുടെ വില. ഈ വിലയ്ക്ക് വാങ്ങുന്ന ക്യാമറ കിറ്റിൽ ഇൻ-ബിൽറ്റ് മൈക്രോഫോൺ, ബ്ലൂടൂത്ത് ഷൂട്ടിംഗ് ഗ്രിപ്പ് എന്നിവയും കമ്പനി നൽകുന്നുണ്ട്.

14% ഓഫറിൽ ഫ്യൂജിഫിലിം എക്സ്-ടി 100 24.2 എംപി മിറർലെസ്സ് ക്യാമറ
24.2 എംപി റെസല്യൂഷൻ സെൻസറുള്ള ഫ്യൂജിഫിലിം എക്സ്-ടി 100 മിറർലെസ് ക്യാമറ ഇപ്പോൾ 34,490 രൂപയ്ക്ക് ലഭ്യമാണ്. ഈ ക്യാമറ റെട്രോ ഡിസൈനും ഇലക്ട്രോണിക് വ്യൂഫൈൻഡറുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫി ആരംഭിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറകളിൽ ഒന്നാണ് ഇത്.

14% കിഴിവിൽ പാനസോണിക് എച്ച്സി-എംഡിഎച്ച് 3 ജിഡബ്ല്യു
പാനസോണിക് എച്ച്സി-എംഡിഎച്ച് 3 ജിഡബ്ല്യു ഒരു പ്രൊഫഷണൽ കാംകോർഡറാണ്, ഈ വീഡിയോ റെക്കോർഡിംഗ് ഡിവൈസ് ഇപ്പോൾ 55,990 രൂപയ്ക്ക് ലഭ്യമാണ്. പ്രൊഫഷണൽ വീഡിയോ റെക്കോർഡർമാർക്കുള്ള മികച്ച ഡിവൈസാണ് ഇത്.

31% കിഴിവിൽ പനാസോണിക് ലൂമിക്സ് ഡിഎംസി-ജി 85 എംജിഡബ്ല്യു-കെ
പനാസോണിക് ലൂമിക്സ് ഡിഎംസി-ജി 85 എംജിഡബ്ല്യു-കെ 4കെ ഡിജിറ്റൽ ക്യാമറ ഇപ്പോൾ 31% കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യുന്ന ആളാണെങ്കിൽ ഈ ക്യാമറ മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഈ ക്യാമറ ഇപ്പോൾ 55,570 രൂപയ്ക്ക് സ്വന്തമാക്കാം. ഉയർന്ന റെസല്യൂഷൻ ഫോട്ടോകൾ എടുക്കാൻ ശേഷിയുള്ള 16 എംപി സെൻസർ എന്നിവയും ഈ ക്യാമറയിൽ ഉണ്ട്.


Click it and Unblock the Notifications