ആമസോണിലൂടെ ഗോപ്രോ ഹീറോ 9 ബ്ലാക്ക് 12,000 രൂപ കിഴിവിൽ സ്വന്തമാക്കാം

|

ആമസോൺ പ്രൈം ഡേ സെയിൽ ഇന്ന് അവസാനിക്കാൻ പോവുകയാണ്. എല്ലാ വിഭാഗത്തിലുമുള്ള പ്രൊഡക്ടുകൾക്കും കിടിലൻ ഓഫറുകൾ നൽകുന്ന ഈ സെയിലിലൂടെ ഗോപ്രോ ഹീറോ 9 ബ്ലാക്ക് ആക്ഷൻ ക്യാമറ 12000 രൂപ വരെ കിഴിവിൽ സ്വന്താക്കാം. ആക്ഷൻ വീഡിയോകൾ, ട്രാവൽ വീഡിയോകൾ തുടങ്ങിയവയ്ക്കെല്ലാമായി യൂട്യൂബർമാരും മറ്റും ഉപയോഗികകുന്ന ഗോപ്രോയുടെ ഏറ്റവും ജനപ്രീയമായ ക്യാമറകളിൽ ഒന്നാണ് ഹീറോ 9 ബ്ലാക്ക്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ ക്യാമറ പുറത്തിറങ്ങിയത്.

 
ആമസോണിലൂടെ ഗോപ്രോ ഹീറോ 9 ബ്ലാക്ക് 12,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഗോപ്രോ ഹീറോ 9 ബ്ലാക്ക്

ഗോപ്രോയുടെ മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ക്യാമറയാണ് ഗോപ്രോ ഹീറോ 9 ബ്ലാക്ക്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഡ്യൂവൽ സ്‌ക്രീനുകളാണ്. മുൻ‌വശത്ത് മറ്റ് ഗോപ്രോ ക്യാമറകളിൽ കാണാത്ത എൽ‌സി‌ഡി ഡിസ്‌പ്ലേ നൽകിയിട്ടുണ്ട്. ഈ കളർ ഡിസ്പ്ലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് സെൽഫി മോഡിൽ വീഡിയോ ഷൂട്ട് ചെയ്യാൻ ഏറെ സഹായകരമാണ്. വെള്ളത്തിനടിയിലുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്യാനും മറ്റുമായി 33 അടി വരെ വാട്ടർപ്രൂഫ് സംവിധാനവും ഈ ഗോപ്രോ ക്യാമറയിൽ നൽകിയിട്ടുണ്ട്.

5കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ള ചെറിയ ആക്ഷൻ ക്യാമറയായ ഗോപ്രോ ഹീറോ 9ന്റെ യഥാർത്ഥ വില 49,500 രൂപയാണ്. എന്നാൽ ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഈ ക്യാമറ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഈ ക്യാമറ 12,000 രൂപ കിഴിവിൽ സ്വന്തമാക്കാം. കിഴിവ് വരുന്നതോടെ ഉപയോക്താക്കൾക്ക് 37,490 രൂപയ്ക്ക് ഈ ആക്ഷൻ ക്യാമറ ലഭ്യമാകും. 3-വേ ഗ്രീപ്പ് കൂടി ഉൾപപെടുന്ന പ്രത്യേക ബൻഡിൽ പായ്ക്കിലും ഈ ക്യാമറ ലഭ്യമാണ്. ഈ പായ്ക്കിന്റെ യഥാർത്ഥ വില 55,300 രൂപയാണ്. ഓഫറിലൂടെ ഇത് 39,990 രൂപയ്ക്ക് ലഭ്യമാകും.

ഏറ്റവും പുതിയതും മികച്ചതുമായ ആക്ഷൻ ക്യാമറയാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഗോപ്രോ ഹീറോ 9 ബ്ലാക്ക് മികച്ച ചോയിസാണ്. 37,490 രൂപയ്ക്ക് ലഭ്യമാകുന്നു എന്നതിനാൽ ഇത് ലാഭകരവുമാണ്. ഡ്യുവൽ ഡിസ്പ്ലേ, ഹൈപ്പർസ്മൂത്ത് 3.0 എന്നിവ ഉൾപ്പെടുന്ന ഈ ക്യാമറ നിങ്ങൾ നൽകുന്ന പണത്തിനൊത്ത മൂല്യമുള്ളതാണ്. ആക്ഷൻ വീഡിയോകൾ റെക്കോർഡുചെയ്യുമ്പോൾ വളരെയധികം സ്റ്റെബിലിറ്റി നൽകുന്ന ക്യാമറയാണ് ഇത്. ഷെഡയൂൾഡ് ക്യാപ്‌ചർ ഫീച്ചറും ഈ ക്യാമറയുടെ സവിശേഷതയാണ്.

നിങ്ങൾക്ക് ഇതിനെക്കാൾ വില കുറഞ്ഞ ആക്ഷൻ ക്യാമറ വാങ്ങണം എങ്കിൽ ഗോ പ്രോ ഹീറോ 8 ബ്ലാക്ക് വാങ്ങാവുന്നതാണ്. ഇതിന്റെ വില 36,500 രൂപയായിരുന്നുവെങ്കിലും ആമസോൺ സെയിലിലൂടെ ഇത് 27,990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന്റെ പരിമിതി നീക്കംചെയ്യാനാകാത്ത ലെൻസാണ്. ഇത് കുഴപ്പമില്ല എന്ന് കരുതുന്നുണ്ട് എങ്കിൽ തീർച്ചയായും ഗോപ്രോ ഹീറോ 8 മികച്ച ചോയിസാണ്. കൂടതൽ പണം മുടക്കാൻ തയ്യാറാണെങ്കിൽ ഗോപ്രോ ഹീറോ 9 ബ്ലാക്ക് തന്നെ വാങ്ങുന്നതാവും നല്ലത്.

Best Mobiles in India

English summary
GoPro Hero 9 Black Action Camera is available on Amazon Prime Day Sale at a discount of up to Rs 12,000. With the discount, the price of this camera will be reduced to Rs 37,490.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X