ബൈക്കിൽ ഘടിപ്പിക്കാവുന്ന വില കുറഞ്ഞ മികച്ച ആക്ഷൻ ക്യാമറകൾ

|

ബൈക്കിൽ ദീർഘ ദൂര യാത്രകൾ ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട്. ഇത്തരം ആളുകൾക്ക് തങ്ങളുടെ യാത്ര എന്നും ഓർത്തുവെക്കുന്നതാക്കാൻ അവ വീഡിയോകളും ചിത്രങ്ങളുമാക്കി വെക്കാൻ സഹായിക്കുന്നവയാണ് ആക്ഷൻ ക്യാമറകൾ. ബൈക്കിങ്, ട്രെക്കിങ് തുടങ്ങിയവ നടത്തുന്ന ആളുകൾ ആക്ഷൻ ക്യാമറകൾ ഉപയോഗിക്കാറുണ്ട്. നിങ്ങളും ദീർഘ ദൂര ബൈക്ക് റൈഡ് പോകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും മറ്റും നിങ്ങളുടെ യാത്രയുടെ വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യാൻ സഹായിക്കുന്ന ആക്ഷൻ ക്യാമറകൾ ആവശ്യമാണ്.

ആക്ഷൻ ക്യാമറകൾ

ബൈക്ക് യാത്രികർക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച വില കുറഞ്ഞ ചില ആക്ഷൻ ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ഗോപ്രോ അടക്കമുള്ള മുൻനിര ക്യാമറകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിൽ ഘടിപ്പിക്കാൻ സാധിക്കുന്നതും മികച്ച രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പകർത്താൻ സാധിക്കുന്നവയുമാണ് ഈ ക്യാമറകൾ എല്ലാം.

ഗോപ്രോ ഹീറോ9 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ

ഗോപ്രോ ഹീറോ9 ബ്ലാക്ക് - വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ

വില: 31,630 രൂപ

പ്രധാന സവിശേഷതകൾ

• ഹീറോ9 ബ്ലാക്കിൽ ടച്ച് സൂം ഉള്ള ഒരു പുതിയ, വലിയ പിൻ ടച്ച് സ്‌ക്രീനാണ് ഉള്ളത്. പുതിയ ഫ്രണ്ട് ഡിസ്‌പ്ലേ എളുപ്പത്തിൽ ഫ്രെയിമിംഗും ക്യാമറ കൺട്രോൾസും നൽകുന്നു.

• 5കെ വരെ റെസല്യൂഷനുള്ള മികച്ച വീഡിയോ ഷൂട്ട് ചെയ്യാം.

• 23.6MP സെൻസർ പായ്ക്ക് ചെയ്യുന്നു

• ലൈഫ് ലൈക്ക് ഇമേജ് ഷാർപ്‌നെസും ഫ്ലൂയിഡ് മോഷനും ഇൻ-ക്യാമറ ഹോറിസോൺ ലെവലിങും നൽകുന്നു.

• 20 എംപി വ്യക്തതയോടെ മികച്ചതും ഗുണമേന്മയുള്ളതുമായ ഫോട്ടോകൾ എടുക്കാം

• 30% ദൈർഘ്യമേറിയ ബാറ്ററി ലൈഫ് ഈ മോഡലിൽ ഉണ്ട്. ഇതിനായി 1720mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു.

പുതിയ ഫോൺ വാങ്ങുന്നോ?, 25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾപുതിയ ഫോൺ വാങ്ങുന്നോ?, 25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

പ്രോകസ് വൈപ്പർ 16 എംപി 4കെ എച്ച്ഡി ആക്ഷൻ ക്യാമറ വാട്ടർപ്രൂഫ് വിത്ത് വൈഫൈ

പ്രോകസ് വൈപ്പർ 16 എംപി 4കെ എച്ച്ഡി ആക്ഷൻ ക്യാമറ വാട്ടർപ്രൂഫ് വിത്ത് വൈഫൈ

വില: 4,699 രൂപ

പ്രധാന സവിശേഷതകൾ

• ഏറ്റവും പുതിയ ചിപ്‌സെറ്റ് ഉയർന്ന നിലവാരമുള്ള വീഡിയോകളും ചിത്രങ്ങളും ക്യാപ്‌ചർ ചെയ്യാൻ സഹായിക്കുന്നു

• 30 മീറ്റർ വരെ വാട്ടർപ്രൂഫ് നൽകിയിട്ടുണ്ട്. വാട്ടർപ്രൂഫ് കെയ്‌സ് ഓണാക്കിയാൽ, നിങ്ങളുടെ വൈപ്പർ ആക്ഷൻ ക്യാമറ ഏത് അവസരത്തിലും ഉപയോഗിക്കാം

• എച്ച്ഡിഎംഐ, വൈഫൈ സപ്പോർട്ട് ഉണ്ട്. എക്സ്ഡിവി ആപ്പ് ഡൗൺലോഡ് ചെയ്‌ത് ക്യാമറയുമായി കണക്റ്റ് ചെയ്യാം

• വൈഡ് ആംഗിൾ ലെൻസിലൂടെ പരമാവധി ഫീൽഡ് കവറേജ് ഉറപ്പാക്കുന്നു.140 ° വൈഡ് ആംഗിൾ ലെൻസാണ് ഉള്ളത്

• 1050 mAh ബാറ്ററിയാണ് ഇതിലുള്ളത്.

എസ്കെക്യാം എസ്ജെ4000 വൈഫൈ 12എംപി ഫുൾ എച്ചഡി വൈഫൈ സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

എസ്കെക്യാം എസ്ജെ4000 വൈഫൈ 12എംപി ഫുൾ എച്ചഡി വൈഫൈ സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

വില: 5,999 രൂപ

പ്രധാന സവിശേഷതകൾ

• 6ജി ലെൻസുള്ള ntk96650 ചിപ്പും ar0330 സെൻസറുമാണ് ഇതിലുള്ളത്.

• 2 സെക്കൻഡ് / 3 സെക്കൻഡ് / 5 സെക്കൻഡ് / 10 സെക്കൻഡ് / 20 സെക്കൻഡ് / 30 സെക്കന്റ് ടൈം ലാപ്സ് മോഡ്

• വാട്ടർ റെസിസ്റ്റന്റ് 30 മീറ്റർ വരെ ലഭിക്കുന്നു

• വൈഫൈ സപ്പോർട്ട്

• ഹൈ ഡെഫനിഷൻ സ്‌ക്രീൻ

• 32 ജിബി വരെയുള്ള സ്റ്റോറേജ് കാർഡുകൾ സപ്പോർട്ട് ചെയ്യുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്

ഡബ്ല്യുസിഐ ഗിയർ-പ്രോ ഹൈ-ഡെഫനിഷൻ സ്‌പോർട്ട് ആക്ഷൻ ക്യാമറ

ഡബ്ല്യുസിഐ ഗിയർ-പ്രോ ഹൈ-ഡെഫനിഷൻ സ്‌പോർട്ട് ആക്ഷൻ ക്യാമറ

വില: 8,883 രൂപ

പ്രധാന സവിശേഷതകൾ

• ഹൈ-ഡെഫനിഷൻ സ്പോർട്സ് ആക്ഷൻ ക്യാമറ

• 1080p 720p വൈഡ് ആംഗിൾ കാംകോർഡർ

• 2.0 ടച്ച് സ്ക്രീൻ

• എസ്ഡി കാർഡ് സ്ലോട്ട്

• യുഎസ്ബി പ്ലഗും മൈക്കും

സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന്സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന്

അകാസോ ഇകെ7000എസ്എൽ വൈഫൈ അൾട്രാ എച്ച്ഡി വാട്ടർപ്രൂഫ് സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

അകാസോ ഇകെ7000എസ്എൽ വൈഫൈ അൾട്രാ എച്ച്ഡി വാട്ടർപ്രൂഫ് സ്‌പോർട്‌സ് ആക്ഷൻ ക്യാമറ

വില: 12,105 രൂപ

പ്രധാന സവിശേഷതകൾ

• 4കെ അൾട്രാ എച്ച്ഡി സപ്പോർട്ട്, 12 എംപി ഫോട്ടോകളുംപ്രൊഫഷണൽ 4കെ 25എഫ്പിഎസ്, 2.7കെ 30 എഫ്പിഎസ് വീഡിയോകളും റെക്കോർഡ് ചെയ്യാം

• വയർലെസ് റിസ്‌റ്റ് റിമോട്ട് കൺട്രോൾ സ്‌പോർട്‌സ് ക്യാമറ - റിസ്റ്റ് 2.4 ജി റിമോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ക്യാമറ നിയന്ത്രിക്കാം.

• ദൈർഘ്യമേറിയ ബാറ്ററി ലൈഫ് നൽകുന്ന ഈ ക്യാമറയ്ക്കൊപ്പം 2 റീചാർജ് ചെയ്യാവുന്ന 1050mAh ബാറ്ററികൾ വരുന്നു. ഓരോ ബാറ്ററിക്കും 90 മിനിറ്റ് വരെ റെക്കോർഡ് ചെയ്യാൻ കഴിയും.

• ബിൽറ്റ്-ഇൻ വൈഫൈയും എച്ച്ഡിഎംഐയും കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്. ഇതിലൂടെ മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് വീഡിയോകൾ കോപ്പി ചെയ്ത് എടുക്കാം. വൈഫൈ സിഗ്നൽ 10 മീറ്റർ വരെയാണ്

• 100 അടി വാട്ടർപ്രൂഫും ഈ ക്യാമറയിൽ ഉണ്ട്. ഇതിലൂടെ ഏത് അവസ്ഥയിലും ഷൂട്ട് ചെയ്യാം

പ്രോകസ് റഷ് 3.0 (ഫുൾ പാക്ക്) 16 എംപി 4കെ എച്ച്ഡി ആക്ഷൻ ക്യാമറ

പ്രോകസ് റഷ് 3.0 (ഫുൾ പാക്ക്) 16 എംപി 4കെ എച്ച്ഡി ആക്ഷൻ ക്യാമറ

വില: 8,599 രൂപ

പ്രധാന സവിശേഷതകൾ

• വീഡിയോ സ്റ്റെബിലൈസേഷനുള്ള ക്യാമറയിൽ ഉയർന്ന നിലവാരമുള്ള വീഡിയോകളും ചിത്രങ്ങളും പകർത്താൻ സാധിക്കും.

• നവീകരിച്ച ചിപ്പ്സെറ്റ്

• എക്സ്റ്റേണൽ 2.5mm മൈക്രോഫോൺ എല്ലാ ദിശകളിൽ നിന്നും ശബ്‌ദം പിടിച്ചെടുക്കാൻ നിങ്ങളെ സഹായിക്കും.

• വയർലെസ് റിസ്റ്റ് റിമോട്ടിലൂടെ ക്യാമറ നിയന്ത്രിക്കാം. റെക്കോർഡിംഗ് ആരംഭിക്കുകയും നിർത്തുകയും ചെയ്യാനും ഷോട്ടുകൾ ഫ്രെയിം ചെയ്യാനും ഇതിലൂടെ സാധിക്കും.

• വാട്ടർ പ്രൂഫ് കെയ്‌സും ഇതിൽ നൽകിയിട്ടുണ്ട്. വെള്ളത്തിനടിയിൽ 30 മീറ്റർ വരെ താഴ്ച്ചയിലും ഇത് വച്ച് വീഡിയോ എടുക്കാം.

• ബിൽറ്റ് ഇൻ വൈഫൈ ഉപയോഗിച്ച് ആപ്പ വഴി ഫോണുമായി ബന്ധിപ്പിക്കാനും സാധിക്കും.

Best Mobiles in India

English summary
Here is the list some of the best and most affordable action cameras that can be fix in bikes. This list includes the GoPro Hero 9 Black and the Procus Viper action camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X