Home
Camera

ലാപ്ടോപുകൾക്ക് പിന്നാലെ ക്യാമറകൾക്കും പണികിട്ടാൻ പോകുന്നു; ഫോട്ടോ​ഗ്രാഫർമാർക്ക് തിരിച്ചടിയാകുമോ?

പുറം രാജ്യത്ത് നിന്നുള്ള ലാപ്ടോപുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നതിന് ശേഷം ഈ നയം കൂടുതൽ ഉത്പന്നങ്ങളിലേക്ക് നീട്ടിയേക്കാം എന്ന് സൂചന. ക്യാമറ, പ്രിന്റർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസത്തോടെ ചിലപ്പോൾ നിയന്ത്രണം കൊണ്ടു വന്നേക്കാം.

ഈ മാസം ആദ്യം ആയിരുന്നു ലാപ്ടോപുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നത്. ക്യാമറകളുടെ വിഷയത്തിൽ സർക്കാർ പഠനം നടത്തിക്കൊണ്ട് ഇരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ഇത്തരം നയം നടപ്പിലാക്കുന്നത്. അതേ സമയം ചെറിയ കാലത്തേക്ക് ലാപ്‌ടോപ്പ് നിർമ്മാതാക്കൾ നിലവിലെ രീതിയിൽ അവരുടെ ബിസിനസ്സ് തുടരാൻ അനുവദിക്കുന്ന ഒരു പ്രത്യേക ലൈസൻസ് നേടണം എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ലാപ്ടോപുകൾക്ക് പിന്നാലെ ക്യാമറകൾക്കും പണികിട്ടാൻ പോകുന്നു

എന്നാൽ ലാപ്ടോപുകളുടെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവന്നതിനാൽ ഉപഭോക്താക്കൾക്ക് വേണ്ടത്ര ഉത്പന്നങ്ങൾ നൽകാൻ സാധിക്കുമോ എന്നും സംശയം ഉണ്ട്. നിലവിൽ എച്ച്പി, ആപ്പിൾ, ഡെൽ തുടങ്ങിയ മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികൾ ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും ആവശ്യമായ ലൈസൻസുകൾക്കുള്ള സമയപരിധി ഒരു വർഷമെങ്കിലും നീട്ടണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരിന്റെ പുതിയ നയത്തിന് അനുസരിച്ച് നിർമ്മാണ യൂണിറ്റുകൾ ക്രമീകരിക്കാൻ സാവകാശം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

മാനുഫാക്‌ചറിംഗ് അസോസിയേഷൻ ഓഫ് ഐടി ഹാർഡ്‌വെയർ (എംഎഐടി), ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) എന്നിവരും സർക്കിർ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലാപ്ടോപ്പുകൾ ഇറക്കുമതി ചെയ്യുന്നതിന് പകരം ഇന്ത്യയിൽ തന്നെ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാനാണ് ഇവർ ശ്രമിക്കുന്നത്. ഇതിന് അൽപം സമയം ആവശ്യമാണെന്നും ഇക്കാര്യം സർക്കാർ അം​ഗീകരിക്കണം എന്നുമായിരുന്നു ഇവിരുടെ ആവശ്യം.

ലാപ്ടോപുകൾക്ക് പിന്നാലെ ക്യാമറകൾക്കും പണികിട്ടാൻ പോകുന്നു

MOST READ: മൂന്നാമന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ! വരിക്കാർക്കും അ‌ല്ലാത്തവർക്കും പരിചയപ്പെടാം

സർക്കാരിന്റെ പുതിയ നയത്തിന് കീഴിൽ ഇറക്കുമതി ലൈസന്‍സുള്ളവര്‍ക്ക് കര്‍ക്കശ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടുള്ള ലാപുകൾ മാത്രമാണ് ഇപ്പോൾ കൊണ്ടുവരാൻ സാധിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ പ്രാദേശിക ഉദ്പാദനം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 19.7 ബില്യണ്‍ ഡോളറുനുള്ള ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ 7% മുതല്‍ 10% വരെ ഇത്തരം ഇലക്ട്രോണിക്‌സ് ​ഗാഡ്ജറ്റുകൾ ആണ്.

അതേ സമയം പ്രമുഖ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം തുടങ്ങാനും വ്യവസായം ആരംഭിക്കാനും മികച്ച പിന്തുണയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഐടി ഹാര്‍ഡ്‌വെയര്‍ മേഖലയിലെ നിക്ഷേപ കമ്പനികള്‍ക്ക് രണ്ട് ബില്യണ്‍ ഡോളര്‍ മാനുഫാക്ചറിങ് ഇന്‍സെന്റീവ് സ്‌കീമിനായി അപേക്ഷിക്കാനുള്ള സമയപരിധിയും കേന്ദ്രം നീട്ടിയിരുന്നു. 2026ഓടെ ആഗോള ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയില്‍ പ്രധാന ശക്തിയായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വാര്‍ഷിക ഉദ്പാദനവും രാജ്യം ലക്ഷ്യം വെക്കുന്നുണ്ട്.

നിലവിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ​ഗാഡ്ജറ്റുകളിൽ പ്രമുഖ പങ്കും ചൈനയിൽ നിന്നാണ് വരുന്നത്. കണക്കുകൾ പ്രകാരം ഇറക്കുമതിയുടെ പകുതിയോളം ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. നേരത്തെ ചൈനയുമായി അതിർത്തി തർക്കം ഉണ്ടായിരുന്ന സമയത്ത് ചൈനയുടെ പല ഉത്പന്നങ്ങളും ഇന്ത്യയിൽ ബാൻ ചെയ്തിരുന്നു. അതേ സമയം മൊബൈൽ ഫോണുകളുടെ കാര്യത്തിൽ നേരത്തെ തന്നെ ഇന്ത്യ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയിരുന്നു.

ആഭ്യന്തര ഉദ്പാദനം വര്‍ധിപ്പിക്കാനായിരുന്നു ഇന്ത്യൻ സർക്കാരിന്റെ ഈ നീക്കം. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 38 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകൾ നിര്‍മിച്ചു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാപ്ടോപിന്റെ ഇറക്കുമതി നിയന്ത്രിച്ചതോടെ മൊബൈൽ ഫോണിന്റെ വളർച്ചക്ക് സമാനമായ വളർച്ച ലാപ്ടോപുകളുടെ കാര്യത്തിലും ഉണ്ടാകും എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

അതേ സമയം ആപ്പിൾ, ലെനോവോ, എച്ച്പി, അസൂസ്, ഏസർ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കെല്ലാം സർക്കാരിന്റെ പുതിയ നയം വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ നിയന്ത്രിത ഇറക്കുമതിക്കായി വാലിഡായ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ ചെറഇയ രീതിയിൽ ​ഗാഡ്ജറ്റുകൾ ഇറക്കുമതി ചെയ്യാൻ അവകാശം ഉള്ളത്.

More from GizBot

Best Mobiles in India

English summary
Earlier this month, restrictions were introduced on the import of laptops. New reports say that the government is conducting a study on the issue of cameras. The government is implementing this policy to promote regional products. For a short period of time, laptop manufacturers must obtain a special license that allows them to continue their business in the current way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X