ലൈക്ക M10 മോണോക്രോം ക്യമാറ അവതരിപ്പിച്ചു; വില 6,75,000 രൂപ

|

ഉയർന്ന നിലവാരമുള്ള പ്രൊഫഷണൽ ക്യാമറകൾ പുറത്തിറക്കുന്ന പ്രധാന കമ്പനികളിൽ ഒന്നാണ് ലൈക്ക. കമ്പനിയുടെ മികച്ച പെർഫോമൻസ് ഉള്ള ക്യാമറകൾക്ക് 40 ലക്ഷം രൂപ വരെ വില വരും. ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ഇത്തരം ക്യാമറകൾ സ്വന്തമാക്കുന്നുമുണ്ട്. ഇപ്പോഴിതാ ലൈക്കയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം തയ്യാറാക്കിയ എം 10 മോണോക്രോം ക്യാമറ പുറത്തിറങ്ങി.

 ലൈക്ക എം10
 

പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയിട്ടുള്ള ക്യാമറയാണ് ലൈക്ക എം10. 6,75000 രൂപയാണ് ഇന്ത്യയിലെ ഈ ക്യാമറയുടെ വില. ഈ പ്രൊഫഷണൽ ക്യാമറ ഇപ്പോൾ പ്രീഓർഡറിനായി ഇന്ത്യയിൽ ലഭ്യമാണ്. എം10 മോണോക്രോം എന്ന ലൈക്കയുടെ ക്യാമറയുടെ പ്രധാന സവിശേഷതകൾ എന്തൊക്കയാണെന്ന് നമുക്ക് നോക്കാം.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം തയ്യാറാക്കിയത്

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം തയ്യാറാക്കിയത്

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക്കായി ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഇമേജുകൾ ക്യാപ്ച്ചർ ചെയ്യാൻ സാധിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് റേഞ്ച്ഫൈൻഡർ ക്യാമറ സിസ്റ്റവുമായാണ് പുതിയ ലൈക എം 10 മോണോക്രോം അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്രീമിയം ക്യാമറ പുതുതായി വികസിപ്പിച്ച 40 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറിൽ പ്രവർത്തിക്കുന്നു. ക്യാമറയുടെ ഏറ്റവും കുറഞ്ഞ ഐ‌എസ്ഒ 160 ഉം ഉയർന്ന ഐ‌എസ്ഒ 100,000 ഉം ആണ്.

കൂടുതൽ വായിക്കുക: സോണി എ7എംII മിറർലസ് ക്യാമറ 36 ശതമാനം ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സോണി എ7എംII മിറർലസ് ക്യാമറ 36 ശതമാനം ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം

ലൈറ്റിംഗ്

ഏത് തരം ലൈറ്റിംഗ് അവസ്ഥകളിലും മികച്ച റിസൾട്ട് നേടാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്ന ഐ‌എസ്‌ഒയുടെ അസാധാരണമാവും വിശാലവുമായ ശ്രേണിയാണ് ക്യാമറയിൽ ഉള്ളത്. ഏത് ഐ‌എസ്ഒയിലും പകർത്തുന്ന ഇമേജുകൾക്ക് നോയിസ് ഉണ്ടാവില്ലെന്നും ഇമേജിന്റെ ക്യാളിറ്റി ഏത് ഐഎഎസ്ഒയിലും നില നിർത്താൻ സാധിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നും കമ്പനി അവകാശപ്പെടുന്നു.

എം 10 മോണോക്രോം
 

എം 10 മോണോക്രോം മനസ്സിൽ കണ്ടുകൊണ്ടാണ് 40 എംപി സെൻസർ നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാപ്‌ചർ ചെയ്യുന്നതിനായി ലൈക എഞ്ചിനീയർമാർ സെറ്റിങ്സിൽ നിന്ന് കളർ ഫിൽട്ടർ അറേ നീക്കംചെയ്‌തു. ഓരോ പിക്സലിനും കൂടുതൽ പ്രകാശം ലഭിക്കുന്നുണ്ടെന്നും ഇന്റർപോളേഷൻ ആവശ്യമില്ലെന്നും ഉറപ്പാക്കാനാണ് ഇത് ചെയ്തത്. എം 10 മോണോക്രോമിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ സ്വാഭാവിക ഷാർപ്പ്നസും എല്ലാ ലൈറ്റിംഗ് സിറ്റവേഷനുകളിലും സമാനതകളില്ലാത്ത ഡീറ്റൈൽസും ഉള്ള ചിത്രങ്ങൾ നൽകുന്നുവെന്ന് ലൈക അവകാശപ്പെടുന്നു.

ക്യാമറ അസംബ്ലിയും ലെൻസ് സപ്പോർട്ടും

ക്യാമറ അസംബ്ലിയും ലെൻസ് സപ്പോർട്ടും

ക്യാമറ അസംബ്ലിയിൽ നിങ്ങൾക്ക് നിറങ്ങളിലുള്ള എലമെന്റ്സ് ഒന്നും നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കില്ല. മുകളിലെ പ്ലേറ്റിൽ കൊത്തിയെടുത്ത ലോഗോ 'ലൈക എം 10 മോണോക്രോം' മാത്രമാണ് ക്യാമറയുടെ സവിശേഷത. മാത്രമല്ല, ക്യാമറയുടെ മോണോക്രോം പ്രതീകത്തിന് പ്രാധാന്യം നൽകുന്നതിനായി എം 10 മോണോക്രോമിലെ ചുവന്ന ഡോട്ട് ഒഴിവാക്കാനും ലൈക ശ്രദ്ധിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: കാനൻ EOS 1D X മാർക്ക് III ഇന്ത്യയിൽ അവതരിപ്പിച്ചു, വില 5,75,995 രൂപകൂടുതൽ വായിക്കുക: കാനൻ EOS 1D X മാർക്ക് III ഇന്ത്യയിൽ അവതരിപ്പിച്ചു, വില 5,75,995 രൂപ

എം 10 മോണോക്രോം

എം 10 മോണോക്രോം പൂർണ്ണമായും കൈകൊണ്ട് നിർമ്മിച്ച ക്യാമറ കൂടിയാണ്. ആജീവനാന്ത പ്രവർത്തനവും നിലനിൽക്കുന്ന മൂല്യവും ഉറപ്പുനൽകുന്നതിനുള്ള ഏറ്റവും കഠിനമായ അവസ്ഥകളെപ്പോലും അതിജീവിക്കാൻ കഴിയുന്ന കരുത്തുറ്റ ബിൽറ്റ് ക്യാമറയ്ക്ക് ഉണ്ട്. ലൈക എം 10 മോണോക്രോമിലെ സെൻസർ ലൈക എം പോർട്ട്‌ഫോളിയോയുടെ എല്ലാ ലെൻസുകളും സപ്പോർട്ട് ചെയ്യുന്നു. പുതിയ അൾട്രാ-ഹൈ റെസല്യൂഷൻ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറിന് എം-സീരീസ് പോർട്ട്‌ഫോളിയോയുടെ പ്രകടനം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സാങ്കേതികത എം10പി യുമായി സാമ്യമുള്ളതാണ്

സാങ്കേതികത എം10പി യുമായി സാമ്യമുള്ളതാണ്

എം 10 മോണോക്രോമിന്റെ സാങ്കേതിക വിശദാംശങ്ങളും ഹാൻഡിലിങ് സവിശേഷതകളും ലൈക്കയുടെ മറ്റൊരു ക്യാമറയായ എം 10-പിക്ക് സമാനമാണെന്ന് ലൈക പരാമർശിക്കുന്നു. സവിശേഷത സെറ്റുകളിൽ ഏതാണ്ട് കേൾക്കാനാകാത്ത വിധത്തിലുള്ള ഷട്ടറും ഇതുവരെ നിർമ്മിച്ച എല്ലാ എം-ക്യാമറകളുടെതിനേക്കാളും ശാന്തമായ ഷട്ടർ റിലീസും ഉൾപ്പെടുന്നു.

പ്രൊഫഷണൽ ക്യാമറ

മൊത്തത്തിൽ, ലൈക എം 10 മോണോക്രോം കമ്പനിയുടെ ഉയർന്ന നിലവാരമുള്ള പ്രൊഫഷണൽ ക്യാമറകളുടെ വിഭാഗത്തിലേക്കാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏത് ലൈറ്റിംഗ് സാഹചര്യങ്ങളിലും അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ മികച്ച ഇമേജുകൾ നൽകാൻ പുതിയ ക്യമാറയ്ക്ക് സാധിക്കും.

കൂടുതൽ വായിക്കുക: വിൻഡോസ് 10 ൽ ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എങ്ങനെ ഡീലീറ്റ് ചെയ്യാംകൂടുതൽ വായിക്കുക: വിൻഡോസ് 10 ൽ ക്യാമറാറോൾ, സേവ്ഡ് പിക്ചർസ് ഫോൾഡറുകൾ എങ്ങനെ ഡീലീറ്റ് ചെയ്യാം

Most Read Articles
Best Mobiles in India

Read more about:
English summary
Leica needs no introduction when it comes to high-end professional cameras. The company's performance driven cameras cost as much as Rs. 40 lakh and are highly preferred by professional photographers across the globe. The company has now added another solid product to its portfolio in the form of M10 Monochrom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X