ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറുമായി ലൈക ക്യു2 മോണോക്രോം ക്യാമറ ഇന്ത്യയിലെത്തി

|

പ്രമുഖ ക്യാമറ നിർമ്മാതാക്കളായ ലൈകയുടെ ഏറ്റവും പുതിയ ക്യാമറയായ ലൈക ക്യു2 മോണോക്രോം വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ക്യു ലൈൻ ക്യാമറകളിലെ ഏറ്റവും പുതിയ അംഗമായ ക്യു2 മോണോക്രോം ആകർഷകമായ സവിശേഷതകളുള്ള മികച്ച ക്യമറയാണ്. നേരത്തെ ഈ സീരിസിൽ ലൈക ക്യു2 ഫുൾ ഫ്രെയിം ക്യാമറ പുറത്തിറക്കിയിരുന്നു. 2019 മാർച്ചിലാണ് കമ്പനി ആ ക്യാമറ അവതരിപ്പിച്ചത്. ക്യൂ 2 ക്യാമറയുടെ ബ്ലാക്ക് ആന്റ് വൈറ്റ് എഡിഷനായി ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു.

 

ലൈക ക്യു 2

ലൈക ക്യു 2 ന് സമാനമായി അതിന്റെ മോണോക്രോം പതിപ്പിലും മികച്ച ലെൻസ് സിസ്റ്റം നൽകിയിട്ടുണ്ട്. കളർ സെൻസറുകൾക്ക് പകരം ഈ ഡിവൈസിൽ ബ്ലാക്ക് ആന്റ് വൈറ്റ് സെൻസറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. പുതിയ ലൈക ക്യു 2 മോണോക്രോം ക്യാമറയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രവർത്തനം ലൈക എം 10 മോണോക്രോം ക്യാമറയ്ക്ക് സമാനമാണ്. ക്യു 2 മോണോക്രോം ക്യാമറ വിപണിയിലെ ഒരു പ്രധാന പ്രൊർക്ടാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ മാത്രം എടുക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇത്.

ലൈക ക്യു2 മോണോക്രോം: സവിശേഷതകൾ
 

ലൈക ക്യു2 മോണോക്രോം: സവിശേഷതകൾ

ലൈക ക്യു2 മോണോക്രോം ക്യാമറയിൽ 47.3 മെഗാപിക്സൽ സിഎംഒഎസ് മോണോക്രോം സെൻസറാണ് ഉള്ളത്. 3 ഇഞ്ച് ടിഎഫ്ടി ടച്ച് ഡിസ്പ്ലേ, ഒഎൽഇഡി വ്യൂഫൈൻഡർ, 75 മില്ലീമീറ്റർ വരെ ഡിജിറ്റൽ സൂം ഫംഗ്ഷൻ എന്നിവ ഈ ക്യാമറയിൽ നൽകിയിട്ടുണ്ട്. 100,000 വരെ ഐ‌എസ്ഒ സെൻസിറ്റിവിറ്റിയുള്ള ക്യാമറയാണ് ഇത്. വീഡിയോ റെക്കോർഡിങ് പരിശോധിച്ചാൽ, ക്യു 2 മോണോക്രോം ഫുൾ-ഫ്രെയിം ക്യാമറയിൽ 4കെ വീഡിയോകൾ 30, 24 എഫ്പിഎസിലും, ഫുൾ എച്ച്ഡി വീഡിയോകൾ 120, 60, 30, 24 എഫ്പിഎസിലും ഷൂട്ട് ചെയ്യാൻ കഴിയും.

കൂടുതൽ വായിക്കുക: ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽകൂടുതൽ വായിക്കുക: ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് 60% വരെ കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സെയിൽ

പ്രൈം ലെൻസ്

ക്യു2 മോണോക്രോം ക്യാമറയുടെ ഫിക്സഡ് പ്രൈം ലെൻസ് 9 ഗ്രൂപ്പുകളിലായി 11 ഘടകങ്ങൾ ഉപയോഗിച്ച് 3 അസ്പെഹ്രിക്കൽ എലമെന്റ്സ് ഉള്ള 28 എംഎം എഫ് 1.7 ലെൻസാണ്. ലൈക അവകാശപ്പെടുന്നതുപോലെ, "എഫ് / 1.7 ന്റെ അപ്പർച്ചർ ഏറ്റവും ബുദ്ധിമുട്ടുള്ള ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും മികച്ച ഗുണനിലവാരമുള്ള ചിത്രങ്ങൾ പകർത്തുന്നതിന് സഹായിക്കും. മികച്ച ഐഎസ്ഒയും ഇതിന് സഹായിക്കും.

വൈഫൈ മൊഡ്യൂൾ

ലൈക ഫോട്ടോസ് ആപ്പ് ഉപയോഗിച്ച് ക്യാമറയുടെ ഇന്റഗ്രേറ്റഡ് വൈഫൈ മൊഡ്യൂൾ ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ ഷെയർ ചെയ്യാനോ സ്മാർട്ട്‌ഫോണിൽ നിന്ന് ക്യാമറ സെറ്റിങ്സ് മാറ്റാനോ ക്യാമറയുടെ ഷട്ടർ റിലീസ് നിയന്ത്രിക്കാനോ സഹായിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യാമറ ഇൻസ്റ്റന്റ് ആയി പെയർ ചെയ്യുന്നതിന് ബ്ലൂടൂത്ത് LE (ലോ എനർജി) ഫീച്ചറും ഈ ക്യാമറയിൽ നൽകിയിട്ടുണ്ട്.

ലൈക ക്യു2 മോണോക്രോം: വിലയും ലഭ്യതയും

ലൈക ക്യു2 മോണോക്രോം: വിലയും ലഭ്യതയും

ലൈക ക്യു2 മോണോക്രോം ക്യാമറയ്ക്ക് ഇന്ത്യയിൽ 4,11,017 രൂപയാണ് വില. ബ്ലാക്ക് ആൻഡ് വൈറ്റ് പതിപ്പിലുള്ള ക്യു 2 ക്യാമറ നവംബർ 20 മുതൽ വിൽപ്പനയ്ക്ക് എത്തും. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും റീട്ടെയിൽ സ്റ്റോറിൽ നിന്നും ഈ ക്യാമറ സ്വന്തമാക്കാൻ സാധിക്കും. മോണോക്രോം ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഒരു പ്രധാന മേഖല തന്നെയാണ്. ഇതിനായി പ്രത്യേകം നിർമ്മിച്ച സെൻസറുകൾ മറ്റ് ക്യാമറകളിലെ മോണോക്രോം മോഡുകളെക്കാൾ മികച്ച റിസൾട്ട് നൽകും.

കൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങികൂടുതൽ വായിക്കുക: ആപ്പിൾ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ആപ്പിൾ മിനി എന്നിവ പുറത്തിറങ്ങി

Best Mobiles in India

English summary
Leading camera maker Leica has launched its latest camera, the Leica Q2 monochrome. Q2 monochrome is the latest member of the company's Q line cameras, is an excellent camera with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X