വ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യം ഉണ്ടോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ക്യാമറകൾ

|

ഏറെ സാധ്യതകളുള്ള ഒരു മേഖലയാണ് വ്ളോഗിങ്. നമുക്കിടയിൽ തന്നെ നിരവധി വ്ളോഗർമാർ ഉണ്ട്. യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് വഴിയും വീഡിയോകളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന ആളുകൾ പോലും ഇക്കൂട്ടത്തിൽ ഉണ്ടാകും. വ്ളോഗർമാർ തന്നെ നിരവധിയുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്നവർ, ട്രാവൽ വീഡിയോകൾ ചെയ്യുന്നവർ, റിവ്യൂ വീഡിയോകൾ ചെയ്യുന്നവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

വ്ളോഗുകൾ

നിങ്ങളും വ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ ആദ്യം വാങ്ങേണ്ടത് ഒരു മികച്ച ക്യാമറയാണ്. എല്ലാ ക്യാമറകളും വ്ളോഗിങിനായി ഉപയോഗിക്കാൻ സാധിക്കില്ല. മികച്ച വീഡിയോ ക്വാളിറ്റിയും സ്റ്റെബിലൈസേഷനും ഉള്ളതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ക്യാമറകളാണ് എപ്പോഴും വ്ളോഗിങിന് നല്ലത്. ഇത്തരത്തിലുള്ള ആറ് ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഗോപ്രോ ഹീറോ9 ബ്ലാക്ക്

ഗോപ്രോ ഹീറോ9 ബ്ലാക്ക്

വില: 37899 രൂപ (ആമസോണിൽ)

ആക്ഷൻ ക്യാമറകൾ തിരഞ്ഞെടുക്കുന്നവർക്കുള്ള ആദ്യത്തെ ഓപ്ഷനുകളാണ് ഗോപ്രോ ക്യാമറകൾ. വ്ലോഗിംഗ്-സ്റ്റൈൽ ഫ്രണ്ട് ഫേസിംഗ് സ്‌ക്രീനുമായി വന്ന ബ്രാൻഡിന്റെ ആദ്യ ആക്ഷൻ ക്യാമറയാണ് ഗോപ്രോ ഹീറോ9 ബ്ലാക്ക്. 5കെ റെസല്യൂഷനുള്ള ക്യാമറയാണ് ഇത്. 20 എംപി സ്റ്റില്ലുകൾ എടുക്കാനും ഈ ക്യാമറയിലൂടെ സാധിക്കും. സൂപ്പർ-സ്മൂത്ത്, ഹൈപ്പർമൂത്ത് 3.0 വീഡിയോ സ്റ്റെബിലൈസേഷൻ, ഹാൻഡ്‌ഹെൽഡ് ടൈം-ലാപ്‌സുകൾക്കായി ടൈംവാർപ്പ് 3.0, ട്രാവൽ കേസ്, 2.27 ഇഞ്ച് ഡിസ്‌പ്ലേയും ഈ ക്യാമറയുടെ സവിശേഷതകളാണ്.

കനോൺ ഇഒഎസ് 200ഡി II

കനോൺ ഇഒഎസ് 200ഡി II

വില: 50,999 രൂപ

കനോൺ തങ്ങളുടെ ഇഒഎസ് സീരിസിൽ വ്ളോഗർമാർക്കായി പുറത്തിറക്കിയ പുതിയ ക്യാമറയാണ് കനോൺ ഇഒഎസ് 200ഡി II. ഡിജിക് 8 പ്രൊസസറാണ് ഈ ക്യാമറയിൽ ഉള്ളത്. APS-C 24.1 mp CMOS സെൻസറുള്ള ക്യാമറയിലെ ഒപ്റ്റിക്ക വ്യൂഫൈൻഡർ ഷൂട്ടിങിൽ 9-പോയിന്റ് എഎഫും ഉണ്ട്. ഡ്യൂവൽ പിക്സൽ CMOS AF, ഐഡിറ്റക്ഷൻ AF എന്നിവയും ഈ ക്യാമയിൽ നൽകിയിട്ടുണ്ട്. 4കെ സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.

സോണി ZV-1

സോണി ZV-1

വില: 59990 രൂപ

സോണിയുടെ ക്യാമറ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വ്ളോഗിങ് ക്യാമറ ഓപ്ഷനാണ് ഇത്. 20.1MP സെൻസറുള്ള കോംപാക്ട് ക്യാമറയാണ് ഇത്. 4K വീഡിയോ റസലൂഷനും ഈ ക്യാമറ നൽകുന്നുണ്ട്. 24-70mm f/1.8-2.8 ലെൻസാണ് ഈ ക്യാമറയിൽ സോണി നൽകിയിട്ടുള്ളത്. 3ഇൻ വെരി ആംഗിൾ ടച്ച് സ്ക്രീനുള്ള ക്യാമറയിൽ പ്രത്യേക ഓഡിയോ പോർട്ടും നൽകിയിട്ടുണ്ട്.

കനോൺ പവർഷോട്ട് ജി7 എക്സ് മാർക്ക് III

കനോൺ പവർഷോട്ട് ജി7 എക്സ് മാർക്ക് III

വില: 52190 രൂപ

കനോൻ ക്യാമറകളോട് മാത്രം താല്പര്യമുള്ള നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ട്. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് പവർഷോ്ട് ജി7 മാർക്ക് III. കോംപാക്ട് ഷേപ്പ് സിഎസ്ഇ ടൈപ്പ് ക്യാമറയാണ് ഇത്. എപിഎസ്-സി സെൻസറുള്ള ക്യാമറയിൽ 32.5MP ഫോട്ടോകളും 4കെ വീഡിയോകളും ഷൂട്ട് ചെയ്യാൻ സാധിക്കും. കനോൺ ഇഎഫ്-എം ലെൻസാണ് ഇതിൽ ഉപയോഗിക്കുന്നത്. തുടക്കകാർക്ക് പോലും ഉപയോഗിക്കാവുന്ന മികച്ച ക്യാമറയാണ് ഇത്.

ഇൻസ്റ്റ360 വൺ എക്സ്2

ഇൻസ്റ്റ360 വൺ എക്സ്2

വില: 41,999 രൂപ

പല വ്ളോഗർമാരും 360 ക്യാമറകൾ‌ ഉപയോഗിക്കുന്നവരാണ്. വെർച്വൽ റിയാലിറ്റിക്ക് മാത്രമല്ല, വൈഡ്സ്ക്രീൻ വീഡിയോകൾക്കും ക്രിയേറ്റീവ് എഡിറ്റിംഗ് മോഡുകൾക്കും 360º ലെൻസുകൾ ഉപയോഗിക്കുന്ന വൺ എക്സ് 2 മികച്ച ആക്ഷൻ ക്യാമറയാണ്, വൺ എക്സ് 2 സ്റ്റേബിൾ ആയ മികച്ച വീഡിയോകളും ഫോട്ടോകളും എടുക്കാൻ സഹായിക്കുന്നു. 18.5MP ഫോട്ടോ റസലൂഷനാണ് ഈ ക്യാമറ നൽകുന്നത്. 5.7K വീഡിയോ റസലൂഷനും ഇതിലൂടെ ലഭിക്കും. 10 മീറ്റർ വരെ വാട്ടർ റസിസ്റ്റൻസ് കപ്പാസിറ്റിയും ഈ ഡിവൈസിൽ ഉണ്ട്.

ഡിജെഐ പോക്കറ്റ് 2

ഡിജെഐ പോക്കറ്റ് 2

വില: 33968 രൂപ

സ്റ്റേബിൾ ആയ വീഡിയോയും പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന വലുപ്പവുമുള്ള ക്യാമറ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് ഈ ക്യാമറ. 1/1.7-inch സിഎംഒഎസ് സെൻസറാണ് ഈ ക്യാമറയിൽ നൽകിയിട്ടുള്ളത്. 4കെ യുഎച്ച് ഡി 60fps വരെ ഷൂട്ട് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കും. 3 ആക്സിസ് സ്റ്റെബിലൈസേഷനുള്ള ഈ ക്യാമറയിലെ സ്റ്റോറേജ് ഡിവൈസ് മൈക്രോ എസ്ഡി കാർഡ് ആണ്.

Best Mobiles in India

English summary
If you wants to make money by doing vlogs then the first thing to buy is a good camera. Here are the top six cameras that can be used to do vlogs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X