ടോക്കിയോ ഒളിമ്പിക്സിൽ ചിത്രങ്ങൾ പകർത്താൻ നിക്കോണിന്റെ വമ്പൻ ക്യാമറ ശേഖരം
ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിൽ കൊവിഡ് കാരണം മാറ്റും ആരാധക പങ്കാളിത്തവും കുറവാണ് എങ്കിലും ഫോട്ടോഗ്രാഫർമാരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. കാനോൺ, നിക്കോൺ തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ക്യാമറകളും ലെൻസുകളും മറ്റ് ആക്സസറികളും സൂക്ഷിക്കാൻ മുറികൾ വരെയുണ്ട്. ഈ മുറികളിൽ തറ മുതൽ മുകൾ ഭാഗം വരെ ക്യാമറകൾ അടുക്കി വച്ചിരിക്കുകയാണ്. ഏതൊരു ക്യാമറ ആരാധകനെയും കൊതിപ്പിക്കുന്നതാണ് ഈ ക്യാമറ ശേഖരം.

സമ്മർ ഒളിമ്പിക് ഗെയിംസിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്ന ബെൽജിയൻ സ്‌പോർട്‌സ് ഫോട്ടോഗ്രാഫർ വിൻസെന്റ് കലൂട്ട് ഫോട്ടോ ന്യൂസിന്റെ നിക്കോൺ പ്രൊഫഷണൽ സർവീസസ് (എൻപിഎസ്) ക്യാമറകളും ലെൻസുകളും സൂക്ഷിക്കുന്ന ഗിയർ റൂമിന്റെ ചില ഫോട്ടോകൾ ഷൂട്ട് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു.

നിരവധി നിക്കോൺ ഡി6 ഡിഎസ്‌എൽആർ ക്യാമറകളും ലെൻസുകളും നിക്കോൺ ക്യാമറ ആർസണലിൽ ഉണ്ട്. ലെൻസുകളിൽ തന്നെ 800 എംഎം സൂപ്പർ ടെലിഫോട്ടോ ലെൻസുകൾ മുതൽ 14 എംഎം വൈഡ് ആംഗിൾ വരെയുള്ള ലെൻസുകളുടെ വലിയ ശേഖരമാണ് ഇതിൽ ഉള്ളത്.

ടോക്കിയോ സമ്മർ ഒളിമ്പിക് ഗെയിംസിലെ അംഗീകൃത ഫോട്ടോഗ്രാഫർമാർക്കായാണ് എൻപിഎസ് ക്യാമറകളും ലെൻസ് ഡിപ്പോയും പ്രവർത്തിക്കുന്നതെന്ന് ഫോട്ടോഗ്രാഫർ കലൂട്ട് പറഞ്ഞു. ഇത് ടോക്കിയോ ബിഗ് സൈറ്റ് സമുച്ചയത്തിന്റെ വെസ്റ്റ് ഹാളുകളിൽ സ്ഥിതിചെയ്യുന്ന മെയിൻ പ്രസ് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്.

കലോട്ട് പുറത്ത് വിട്ട ഫോട്ടോയിലെ സ്ഥലത്ത് നിക്കോൺ ഇസഡ് സീരീസ് മിറർലെസ്സ് ക്യാമറകളും ലെൻസുകളും ഇല്ല. പക്ഷേ ഇത്തവണ നിക്കോൺ ഈ ക്യാമറകളും ഒളിമ്പിക്സിനായി എത്തിച്ചിട്ടുണ്ട്. കമ്പനി ഈ സീരിസിൽ ഒളിമ്പിക്സിനായി നൽകുന്നത് Z6 II, Z7 II എന്നി ക്യാമറകളാണ് Z- മൌണ്ട് ലെൻസുകളും നിരവധി നൽകുന്നുണ്ട്.

അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള പരിമിതമായ ബോഡികളും ലെൻസുകളും മാത്രമേ കൈവശം വയ്ക്കാൻ കാനോൺ പദ്ധതിയിട്ടിരുന്നുള്ളു. ഒളിമ്പിക്സ് ഫോട്ടോകൾ എടുക്കാൻ ആവശ്യമായ എല്ലാ ഗിയറുകളും കൊണ്ടുവരാൻ ഫോട്ടോഗ്രാഫർമാരോട് പറഞ്ഞിരുന്നു. എന്നാൽ കമ്പനി തങ്ങളുടെ മുഴുവൻ പ്രൊഫഷണൽ സേവനങ്ങളും നൽകുന്ന കേന്ദ്രം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ടോക്കിയോ 2020 പ്രധാന പ്രസ് സെന്ററിനുള്ളിലാണ് ഇത്.

ക്യാമറകലും ലെൻസുകളും ഉള്ള മുറികളുടെ സമാന ദൃശ്യങ്ങൾ 2018, 2016, 2012 ഗെയിമുകളിലും പുറത്ത് വിട്ടിരുന്നു. ക്യാമറ നിർമ്മാതാക്കൾക്ക് ഒളിമ്പിക്സ് തങ്ങളുടെ പ്രൊഡക്ടുകളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം ആർസണലുകളുടെ ചിത്രങ്ങൾ പുറത്ത് വിടുന്നത്. ഈ ചിത്രങ്ങൾ ഏതൊരു ക്യാമറ പ്രേമിയെയും കൊതിപ്പിക്കുന്നതാണ്.

ഒളിമ്പിക്സിന്റെ സവിശേഷമായ ഓരോ നിമിഷങ്ങളും പകർത്താൻ എല്ലാവിധ സൌകര്യങ്ങളും ഫോട്ടോഗ്രാഫർമാർക്ക് നൽകുക എന്ന ലക്ഷ്യമാണ് നിക്കോണിനുള്ളത്. മികച്ച ക്യാമറ ബോഡികളും ലെൻസുകളും ഇതിനായി ലഭ്യമാക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വമ്പൻ ആഴ്സണൽ തന്നെ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








