നിക്കോൺ Z FC മിറർലെസ്സ് ക്യാമറയുടെ വിൽപ്പന ജൂലൈ അവസാനം; വില, സവിശേഷതകൾ
പ്രമുഖ ക്യാമറ നിർമ്മാതാക്കളായ നിക്കോൺ പുറത്തിറക്കിയ ഏറ്റവും പുതിയ ക്യാമറയായ നിക്കോൺ Z FC ജൂലൈ അവസാനത്തോടെ ഇന്ത്യൻ വിപണയിൽ വിൽപ്പനയ്ക്ക് എത്തും. റെട്രോ ഡിവൈസൈനുള്ള ഡിഎക്‌സ് ഫോർമാറ്റ് മിറർലെസ് ക്യാമറയാണ് ഇത്. 1980ൽ പുറത്തിറങ്ങിയ നിക്കോൺ എഫ്എം 2 എസ്‌എൽആർ ക്യാമറയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ ക്യാമറകളിൽ കാണുന്ന വിന്റേജ് നിക്കോൺ ലോഗോയും ഈ ക്യാമറയിൽ നിക്കോൺ നൽകിയിട്ടുണ്ട്.

നിക്കോൺ Z50 ക്യാമറകളെ പോലെ നിക്കോൺ Z FCയും Z-മൌണ്ട് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ക്യാമയുടെ മുഖ്യ ആകർഷണം 20.9 മെഗാപിക്സൽ സെൻസറാണ്. ചിത്രങ്ങളും വീഡിയോകളും ക്യാപ്‌ചർ ചെയ്യുമ്പോൾ സെറ്റിങ്സ് മാനുവലായി നിയന്ത്രിക്കുന്നതിന് നിക്കോൺ Z FCയിൽ മൂന്ന് ഡയലുകൾ നൽകിയിട്ടുണ്ട്. വാഗ്ദാനം ചെയ്യുന്നു. വേരിയബിൾ ആംഗിൾ എൽസിഡി ടച്ച്സ്ക്രീൻ ഡിസ്പ്ലേയും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിക്കോൺ Z FC: വില, ലഭ്യത
നിക്കോൺ Z FC ക്യാമറ ബോഡിക്ക് മാത്രം ഇന്ത്യയിൽ 84,995 രൂപയാണ് വില. നിക്കോർ Z DX -16 50 എംഎം എഫ് / 3.5-6.3 വിആർ ലെൻസോട് കൂടി ഈ ക്യാമറ വാങ്ങുമ്പേൾ ഇതിന് 97,995 രൂപ വില വരും. നിക്കോർ Z 28 എംഎം എഫ് / 2.8 (എസ്ഇ) ലെൻസോടെയും ഈ ക്യാമറ ലഭിക്കും. ഇതിന്റെ വില 1,05,995 രൂപയാണ്. ജൂലൈ അവസാന ആഴ്ച മുതൽ അംഗീകൃത നിക്കോൺ സ്റ്റോറുകളിൽ നിന്നും ഈ മിറർലെസ്സ് ക്യാമറ സ്വന്തമാക്കാൻ സാധിക്കും. ഈ ക്യാമറയ്ക്ക് മാറ്റ് സിൽവർ ബോഡിയും ടെക്സ്ചർഡ് ലെതർ മെറ്റീരിയലുമാണ് നൽകിയിട്ടുള്ളത്. ലെതർ ഭാഗം അംബർ ബ്രൌൺ, കോറൽ പിങ്ക്, മിന്റ് ഗ്രീൻ, നാച്ചുറൽ ഗ്രേ, സാൻഡ് ബീജ്, വൈറ്റ് എന്നീ ആറ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

നിക്കോൺ Z FC: സവിശേഷതകൾ
മിറർലെസ്സ് നിക്കോൺ Z FC ക്യാമറയിൽ 20.9 മെഗാപിക്സൽ പ്രൈമറി എപിഎസ്-സി (ഡിഎക്സ്) ക്രോപ്പ്ഡ് സെൻസറാണ് ഉള്ളത്. എക്സ്പീഡ് 6 ഇമേജ് പ്രോസസറുള്ള ഇതിന് 100-51,200 സ്റ്റാൻഡേർഡ് ഐഎസ്ഒ സീരിസ് ഉണ്ട്. ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആംഗിളുകളിൽ നിന്നും ഷൂട്ടിംഗ് എളുപ്പമാക്കുന്നതിന് വേരിയബിൾ ആംഗിൾ ടിഎഫ്ടി എൽസിഡി ടച്ച്സ്ക്രീൻ ഡിസ്പ്ലേയും ക്യാമറയിൽ നൽകിയിട്ടുണ്ട്. ഷട്ടർ സ്പീഡ്, എക്‌സ്‌പോഷർ കോമ്പോസിഷൻ, ഐഎസ്ഒ എന്നിവ നിയന്ത്രിക്കുന്നതിന് മൂന്ന് ഡയലുകളും നൽകിയിട്ടുണ്ട്. ഈ ഡയലുകൾക്കൊപ്പം അപ്പർച്ചർ കാണിക്കുന്ന ഒരു ചെറിയ വിൻഡോയും നൽകിയിട്ടുണ്ട്.

യുഎസ്ബി പവർ ഡെലിവറിയും യുഎസ്ബി ചാർജിംഗും നിക്കോൺ Z FC ക്യാമറ സപ്പോർട്ട് ചെയ്യുന്നു. ഈ ക്യാമറ ഓട്ടോ മോഡിലും എക്സ്പോഷർ കോമ്പോസിഷൻ സെറ്റ് ചെയ്യാൻ സഹായിക്കുന്നു. 20 ക്രിയേറ്റീവ് പിക്ചർ കൺട്രോൾ ഇഫക്റ്റുകളും ക്യാമറയിൽ ഉണ്ട്. ക്യാമറയിൽ ഐ-ഡിറ്റക്ഷൻ ഓട്ടോഫോക്കസ് (എഎഫ്), അനിമൽ ഡിറ്റക്ഷൻ എഎഫ് എന്നിവയും ഉണ്ട്. ഇതിനൊപ്പം വൈഡ്-ഏരിയ AF (L) AF- ഏരിയയെ എന്നിവയും ഉണ്ട്. ക്യാമറയിൽ ഫോണുകളിലേക്ക് മീഡിയ ഷെയർ ചെയ്യാൻ സ്നാപ്പ്ബ്രിഡ്ജ് v2.8 ആപ്പ് സപ്പോർട്ടും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications