വീണ്ടും ഞെട്ടിച്ച് നിക്കോൺ, മിറർലസ് ക്യാമറകളിലെ രാജാവ് ഇന്ത്യൻ വിപണിയിൽ

|

പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ക്യാമറ ബ്രാന്റുകളിൽ ഒന്നായ നിക്കോൺ അതിന്റെ ഏറ്റവും ശക്തമായ മിറർലെസ് ക്യാമറയായ നിക്കോൺ Z9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇത് ഒരു ഫുൾ-ഫ്രെയിം ക്യാമറയാണ്. പുതിയ എക്സ്പീഡ് പ്രോസസറുമായിട്ടാണ് ഈ ക്യാമറ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സെക്കൻഡിൽ 20 ചിത്രങ്ങൾ വരെ ഷൂട്ട് ചെയ്യാനും 1000 ഫ്രെയിമുകൾ വരെ തുടർച്ചയായി പകർത്താനും കഴിയുന്ന ക്യാമറയാണ്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ ലക്ഷ്യമിട്ടാണ് ഈ ക്യാമറ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

 

മോണിറ്റർ

ഇന്റഗ്രറ്റഡ് വെർട്ടിക്കൽ ഗ്രിപ്പിനൊപ്പം ഫോർ-ആക്സിസ് വെർട്ടിക്കൾ, ഹോറിസേണ്ടൽ ടിൽറ്റിംഗ് മോണിറ്റർ പായ്ക്ക് ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ ക്യാമറ കൂടിയാണ് നിക്കോൺ Z9. കമ്പനി പറയുന്നത് അനുസരിച്ച് നിക്കോൺ Z9 ലോകത്തിലെ മറ്റെല്ലാ മിറർലെസ് ക്യാമറകളെക്കാളും മികച്ച രീതിയിൽ സബ്ജക്ട് കണ്ടെത്താനുള്ള ഫീച്ചറുമായിട്ടാണ് വരുന്നത്. വിപണിയിൽ കാനൺ, സോണി എന്നിവയുടെ മിറർലസ് ഫ്ലാഗ്ഷിപ്പ് ക്യാമറകളോടായിരിക്കും നിക്കോൺ മത്സരിക്കുന്നത്.

ആപ്പിൾ വാച്ചിനെ വെല്ലാൻ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയുടെ ക്യാമറയുള്ള സ്മാർട്ട് വാച്ച്ആപ്പിൾ വാച്ചിനെ വെല്ലാൻ ഫേസ്ബുക്ക് ഉടമസ്ഥരായ മെറ്റയുടെ ക്യാമറയുള്ള സ്മാർട്ട് വാച്ച്

എക്സ്പീഡ് 7 പ്രോസസർ

എക്സ്പീഡ് 7 പ്രോസസറുമായി വരുന്ന പുതിയ 45.7MP (എഫക്ടീവ്) ഫുൾ-ഫ്രെയിം സെൻസറുമായിട്ടാണ് നിക്കോൺ Z9 ക്യാമറ വരുന്നത്. സെൻസറുമായാണ് നിക്കോൺ Z9 വരുന്നത്. ഇവിഎഫ്/മോണിറ്ററിനായി ചിത്രങ്ങൾ പ്രത്യേകം പ്രോസസ്സ് ചെയ്യാനും റെക്കോർഡിങിനായി സ്റ്റിൽ ഇമേജ് ഡാറ്റ പ്രോസസർ ചെയ്യാനും ഈ പുതിയ ചിപ്പിന് സാധിക്കും. നിക്കോൺ Z9ന് ഏറ്റവും ബ്രൈറ്റ്നസുള്ള വ്യൂഫൈൻഡർ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് ഒരു ക്വാഡ്-വിജിഎ പാനലിൽ നിർമ്മിച്ചതാണ്. 3000സിഡി/എം2 വരെ ബ്രൈറ്റ്നസ് ഇതിലൂടെ ലഭിക്കും. 3.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ മോണിറ്ററും ഈ ക്യാമറയിൽ ഉണ്ട്. ഇതിൽ കൂടുതൽ ഡീറ്റൈൽസ് കാണാൻ സാധിക്കും.

നിക്കോൺ Z9: വീഡിയോ റെക്കോർഡിങ് കപ്പാസിറ്റി
 

നിക്കോൺ Z9: വീഡിയോ റെക്കോർഡിങ് കപ്പാസിറ്റി

നിക്കോൺ Z9 ക്യാമറയിൽ നേറ്റീവ് 12-ബിറ്റ് റോ 8കെ വീഡിയോകൾ 30എഫ്പിഎസിൽ 125 മിനിറ്റ് വരെ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നു. എച്ച്.265 (എച്ച്ഇവിസി), ആപ്പിൾ പ്രോറിസ് 422 എച്ച്ക്യു തുടങ്ങിയ കോഡെക്കുകളുടെ സപ്പോർട്ടോടെ ഒന്നിലധികം ഫോർമാറ്റുകളിൽ 30fps, 60fps, 120fps എന്നിവയിൽ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഈ ക്യാമറയിലൂടെ സാധിക്കുന്നു. രണ്ട് സ്ലോട്ടുകളും സിഎഫ്എക്സ്പ്രസ് ടൈപ്പ് ബി കേപ്പബിലിറ്റി മെമ്മറി കാർഡുകളെ സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ മെമ്മറി കാർഡ് സ്ലോട്ടോടെയാണ് ക്യാമറ വരുന്നത്. ക്യാമറയിൽ വൈഫൈ കണക്റ്റിവിറ്റിയും ഉണ്ട്. ഇത് വയർലെസ് ആയി ഫോട്ടോകളും വീഡിയോകളും കമ്പ്യൂട്ടറിലേക്ക് മാറ്റാൻ സഹായിക്കുന്നു.

റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾറെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾ

നിക്കോൺ Z9: വിലയും ലഭ്യതയും

നിക്കോൺ Z9: വിലയും ലഭ്യതയും

നിക്കോൺ Z9 ക്യാമറയുടെ ബോഡിക്ക് മാത്രം ഇന്ത്യയിൽ 4,75,995 രൂപയാണ് വില. നവംബർ ആദ്യം മുതൽ രാജ്യത്തുടനീളം ഈ ക്യാമറ വിൽപ്പനയ്ക്ക് എത്തും. വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ, നിക്കോൺ Z9 പ്രൊഫഷണലുകൾക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് വ്യക്തമാകുന്നു. വീഡിയോഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും മികച്ച റിസൾട്ട് നൽകുന്ന ക്യാമറ തന്നെയാണ് ഇത്. സാധാരണ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ക്യാമറയല്ല ഇത്.

വിപണിയിലെ മത്സരം

വിപണിയിലെ മത്സരം

നിക്കോൺ Z9 ക്യാമറയുടെ വിപണിയിലെ മുഖ്യ എതിരാളി കാനൺ ഇഒഎസ് ആർ3 ആയിരിക്കും. കനോണിന്റെ ഈ മിറർലസ് ഫ്ലാഗ്ഷിപ്പ് ക്യാമറയ്ക്ക് 4,99,995 രൂപയാണ് വില വരുന്നത്. 24.1 മെഗാപിക്സൽ ബാക്ക്-ഇല്യൂമിനേറ്റഡ് സ്റ്റാക്ക് ചെയ്ത സിഎംഒഎസ് സെൻസറാണ് കാനൺ ഈ ക്യാമറയിൽ നൽകിയിട്ടുള്ളത്. ഡിജിക് എക്സ് ഇമേജ് പ്രോസസറും ഈ ക്യാമറയിൽ ഉണ്ട്. ഹൈ സ്പീഡ്, ഫാസ്റ്റ് എഎഫ് പെർഫോമൻസ്, കുറഞ്ഞ ലൈറ്റിലും മികച്ച ഫോട്ടോകൾ എടുക്കാനുള്ള കഴിവ് എന്നിവയിലാണ് ഈ ക്യാമറ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക് ഷട്ടർ ഉപയോഗിച്ച് 30fps വരെയും മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് 12fps വരെയും ഷൂട്ട് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കും. ഈ ക്യാമറയുടെ മാക്സിമം നേറ്റീവ് ഐഎസ്ഒ 102,400 ആണ്.

ഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രംഗൂഗിൾ അക്കൌണ്ട് പൂർണമായും ഇല്ലാതാക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
Nikon, one of the favorite camera brands of professional photographers, has launched its most powerful mirrorless camera, the Nikon Z9 in the Indian market. The camera is priced at Rs 4,75,995.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X