ഡ്രോൺ വാങ്ങുന്നോ? നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച അഞ്ച് ഡിജെഐ ഡ്രോണുകൾ

|

ഡ്രോണുകൾ പറക്കുന്നത് കാണുമ്പോൾ അവ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. ഡ്രോണുകൾ എന്നത് അത്രയ്ക്കും വില കൂടിയ വസ്തുവൊന്നും അല്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച ഡ്രോൺ നിർമ്മാതാക്കളായ ഡിജെഐയുടെ മികച്ച ഡ്രോണുകൾ പോലും കുറഞ്ഞ വിലയിൽ നമുക്ക് ലഭ്യമാണ്. 1 ലക്ഷം രൂപയിൽ താഴെ വിലയിൽ ഇന്ന് ഡ്രോണുകൾ ലഭ്യമാണ്. മികച്ച ക്യാമറകളും ഫ്ലൈറ്റ് ടൈമും നൽകുന്നവയാണ് ഡിജെഐയുടെ ഡ്രോണുകൾ.

ഡിജെഐ

ഡിജെഐയുടെ മികച്ച അഞ്ച് ഡ്രോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവ എല്ലാം ഇന്ത്യൻ വിപണിയിൽ ലഭ്യമായവ അല്ല. പക്ഷേ നിങ്ങൾക്ക് വിദേശ മാർക്കറ്റിൽ നിന്നും ഈ ഡ്രോണുകൾ സ്വന്തമാക്കാവുന്നതാണ്. ഡ്രോണുകൾ വാങ്ങുമ്പോൾ അതിലെ ക്യാമറ, ബാറ്ററി, തുടങ്ങിയ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നിങ്ങൾക്ക് ഡ്രോൺ വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് ഡ്രോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഡിജെഐ എയർ 2എസ്

ഡിജെഐ എയർ 2എസ്

595 ഗ്രാം ഭാരമുള്ള ഡ്രൌണാണ് ഇത്. കൺട്രോളറോടെ വരുന്ന ഈ ഡ്രോണിൽ 20 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 31 മിനിറ്റ് വരെ നിർത്താതെ പറക്കാൻ ഈ ഡ്രോണിന് സാധിക്കും. 8 കിലോമീറ്റർ മുതൽ 12 കിലോമീറ്റർ വരെയാണ് ഈ ഡ്രോണിന്റെ റേഞ്ച്. വലിയ 1-ഇഞ്ച് സെൻസറും ചെറുതും ഭാരം കുറഞ്ഞതുമായ ബോഡിയും ഈ ഡ്രോണിന്റെ സവിശേഷതകളാണ്. എന്നാൽ ഇതിൽ അപ്പർച്ചർ നിയന്ത്രിക്കാൻ സാധിക്കില്ല എന്നതൊരു പോരായ്മയാണ്.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഡിജെഐ മാവിക് എയർ 2
 

ഡിജെഐ മാവിക് എയർ 2

ഡിജെഐ മാവിക് എയർ 2 ഡ്രോണിന്റെ ഭാരം 570 ഗ്രാം ആണ്. ഇതിനൊപ്പം കൺട്രോളറും വരുന്നു. ഡ്രോണിന്റെ ക്യാമറ റസലൂഷൻ 12 എംപിയാണ്. 3,950 എംഎഎച്ച് ബാറ്ററിയും ഡ്രോണിൽ ഉണ്ട്. 10 കിലോമീറ്റർ ദൂരം വരെ പറക്കാൻ ഈ ഡ്രോണിന് സാധിക്കും. വളരെ എളുപ്പത്തിൽ പറപ്പിക്കാവുന്ന ഡിവൈസ് ആണ് ഇത്. മികച്ച 4 കെ / 60 പി വീഡിയോ ഷൂട്ട് ചെയ്യാനും സാധിക്കും. 34 മിനിറ്റ് ബാറ്ററി ലൈഫാണ് ഡ്രോൺ നൽകുന്നത്. കൺട്രോളറിൽ സ്‌ക്രീൻ ഇല്ല എന്നത് ഒരു പോരായ്മയാണ്.

ഡിജെഐ മിനി 2

ഡിജെഐ മിനി 2

ഡിജെഐ മിനി 2 ഡ്രോണിന്റെ ഭാരം 249 ഗ്രാം ആണ്. കൺട്രോളറോടെയാണ് ഈ ഡ്രോൺ വരുന്നത്. 12 എംപി ക്യാമറ റസലൂഷനും ഡ്രോണിൽ ഉണ്ട്. ബാറ്ററിയുടെ വലിപ്പം 2,250 എംഎഎച്ച് ആണ്. 6 മുതൽ 10 കിലോമീറ്റർ വരെ റേഞ്ചാണ് ഈ ഡ്രോണിന് ഉള്ളത്. ഒതുക്കമുള്ളൊരു ഡ്രോണാണ് ഇത്. മികച്ച ബാറ്ററി ബാക്ക് അപ്പും ഈ ഡ്രോൺ നൽകുന്നു. കൺട്രോളുകൾ ലളിതമാണ്. ഫോളോ മീ എന്ന മോഡ് ഇതിൽ നൽകിയിട്ടില്ല എന്നതൊരു പോരായ്മയാണ്.

ഡിജെഐ മാവിക് 2 പ്രോ

ഡിജെഐ മാവിക് 2 പ്രോ

ഡിജെഐ മാവിക് 2 പ്രോ ഡ്രോണിന്റെ ഭാരം 907 ഗ്രാം ആണ്. കൺട്രോളറോട് കൂടി വരുന്ന ഈ ഡ്രോണിൽ 20എംപി റസലൂഷനുള്ള ക്യാമറയാണ് ഉള്ളത്. 3,950 എംഎഎച്ച് ബാറ്ററിയാണ് ഡ്രോണിൽ നൽകിയിട്ടുള്ളത്. ഇത് മികച്ച ഫ്ലൈറ്റ് ടൈം നൽകുന്നു. 8 കിലോമീറ്റർ വരെ റേഞ്ചും ഈ ഡിവൈസിൽ ഉണ്ട്. മടക്കാവുന്ന ഡിസൈനുള്ള ഡ്രോൺ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. പോരായ്മയായി പറയാനുള്ളത് ഐ‌എസ്ഒ 100ന് മുകളിൽ പോയാൽ നോയിസ് വരുന്നു എന്നതാണ്. പോർട്രെയിറ്റ് ഷൂട്ടിംഗ് ഓപ്ഷനും ഇതിൽ ഇല്ല.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

ഡിജെഐ മാവിക് 2 സൂം

ഡിജെഐ മാവിക് 2 സൂം

905 ഗ്രാം ഭാരമുള്ള ഡിജെഐ മാവിക് 2 സൂമിലെ ക്യാമറ റസലൂഷൻ 12 എംപിയാണ്. 3,950 mAh ബാറ്ററിയും ഈ ഡ്രോണിൽ നൽകിയിട്ടുണ്ട്. 8കിലോമീറ്റർ വരെ റേഞ്ചാണ് ഈ ഡ്രോൺ നൽകുന്നത്. ഇത് പറപ്പിക്കാനും നിയന്ത്രിക്കാനും എളുപ്പമാണ്. 24-48 മിമി ഒപ്റ്റിക്കൽ സൂം ലെൻസും ഡ്രോണിൽ ഉണ്ട്. ഈ ഡ്രോണിന്റെ പോരായ്മ ഐ‌എസ്ഒ 100ന് മുകളിൽ പോയാൽ നോയിസ് കയറുന്നു എന്നതാണ്.

Best Mobiles in India

English summary
DJI is the most famous drone manufacturer in the world. Here are the top five drones from DJI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X