സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ഫോട്ടോഗ്രാഫർമാരുടെ ഏറ്റവും പ്രിയപ്പെട്ട ക്യാമറ സീരിസുകളിലൊന്നാണ് സോണി ആൽഫ. ആൽഫ സീരിസിലെ ഏറ്റവും പുതിയ മിറർലെസ്സ് ക്യാമറയായ സോണി ആൽഫ 1 വിപണിയിലെത്തി. 50.1 എംപി ഫുൾ-ഫ്രെയിം സെൻസർ, 10 ബിറ്റ് കളർ ഡെപ്തുള്ള നേറ്റീവ് 8കെ വീഡിയോ സപ്പോർട്ടും ക്യാമറയിൽ ഉണ്ട്. ഫോട്ടോകളും വീഡിയോകളും ഒരുപോലെ എടുക്കാൻ സാധിക്കുന്ന വിധത്തിൽ വികസിപ്പിച്ച ക്യാമറയാണ് ഇത്.

സോണി ആൽഫ 1

സോണി ആൽഫ 1 ക്യാമറയിലെ 50.1 എംപി സെൻസറിന് 30fps വരെ നേറ്റീവ് 8കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. സെക്കൻഡിൽ 30 ഇമേജുകൾ വരെ ഷൂട്ട് ചെയ്യാനുള്ള സംവിധാനവും ഈ ക്യാമറയിൽ ഉണ്ട്. വളരെ വേഗത്തിൽ ഫോട്ടോകൾ എടുക്കാൻ സാധിക്കുന്നു എന്നത് വൈൽഡ് ലൈഫ്, സ്പോർട്സ് ഫോട്ടോഗ്രാഫർമാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

കൂടുതൽ വായിക്കുക: 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുമായി കാനൺ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തികൂടുതൽ വായിക്കുക: 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുമായി കാനൺ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തി

ഫുൾ-ഫ്രെയിം

സോണി ആൽഫ 1 ക്യാമറയിൽ വലിയ ഇമേജ് ബഫറാണ് ഉള്ളത്. 155 ഫുൾ-ഫ്രെയിം കംപ്രസ് ചെയ്ത റോ ഇമേജുകളും 165 എഎഫ്, എഇ ഫംഗ്ഷണാലിറ്റിയുള്ള 165 ഫുൾ-ഫ്രെയിം ജെപിഇജി ഇമേജുകളും ഷൂട്ട് ചെയ്യാൻ ഈ ക്യാമറയ്ക്ക് സാധിക്കും. വിപണിയിൽ ലഭ്യമായ ഈ വില വിഭാഗത്തിലെ ഏറ്റവും മികച്ച ക്വാളിറ്റി നൽകുന്ന ക്യാമറകളിൽ ഒന്ന് തന്നെയാണ് ഇത്.

ഓട്ടോഫോക്കസ്

പുതിയതും മെച്ചപ്പെട്ടതുമായ ഓട്ടോഫോക്കസ് സംവിധാനവുമായാണ് സോണി ആൽഫ 1 ക്യാമറ വരുന്നത്. ഇത് സെക്കൻഡിൽ 120 കാൽക്കുലേഷൻസ് വരെ നടത്തുന്നു. ഇതിനൊപ്പം അഞ്ച്-ആക്സിസ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷനും ക്യാമറയിൽ ഉണ്ട്. മികച്ച ഐ‌എസ്ഒ റേഞ്ചും ഈ ക്യാമറയുടെ സവിശേഷതയാണ്. 100 മുതൽ 32,000 വരെയാണ് ക്യാമറയുടെ ഐഎസ്ഒ റേഞ്ച്. ഫോട്ടോ എടുക്കുമ്പോൾ ഇത് 50 മുതൽ 102,400 വരെയും ലഭ്യമാകും.

കൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

8കെ

സോണി ആൽഫ 1 ലെ ഓട്ടോഫോക്കസ് സിസ്റ്റത്തെ ഐ ഓട്ടോഫോക്കസ് സിസ്റ്റം എന്നാണ് വിളിക്കുന്നത്. ഇത് മനുഷ്യരെയും മൃഗങ്ങളെയും വളരെ വേഗത്തിൽ ട്രാക്കുചെയ്യുന്നു. വീഡിയോ സവിശേഷതകൾ പരിശോധിച്ചാൽ, ക്യാമറ 8കെ 30 എഫ്പിഎസ്, 10 ബിറ്റ് കളർ, 4കെ 120 എഫ്പിഎസ് എന്നിവ ഷൂട്ട് ചെയ്യാനുള്ള ശേഷിയുമായിട്ടാണ് വരുന്നത്. എക്സ്റ്റേണൽ റെക്കോർഡറിന്റെ സഹായത്തോടെ ക്യാമറയ്ക്ക് 16-ബിറ്റ് റോ വീഡിയോ ഷൂട്ട് ചെയ്യാനും കഴിയും.

സോണി ആൽഫ 1: വിലയും ലഭ്യതയും

സോണി ആൽഫ 1: വിലയും ലഭ്യതയും

സോണി ആൽഫ 1 ക്യാമറയുടെ ബോഡിക്ക് മാത്രം അമേരിക്കയിൽ 6,500 ഡോളറാണ് വില. മാർച്ച് മുതൽ ഈ ബോഡിയുടെ വിൽപ്പന ആരംഭിക്കും. ഇതുവരെ ഈ ക്യാമറ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ല. ഈ ക്യാമറ ഫോട്ടോഗ്രാഫിയിലെ തുടക്കകാർക്ക് വേണ്ടിയുള്ളതല്ല. വളരെ പ്രൊഫഷണലായി ഫോട്ടോഗ്രാഫി മേഖലയിലുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്ന ക്യാമറയാണ് ഇത്. ഇന്ത്യൻ വിപണിയിൽ ഈ ക്യാമറ വൈകാതെ അവതരിപ്പിച്ചേക്കും. ഏകദേശം അഞ്ച് ലക്ഷം രൂപയോളമായിരിക്കും ക്യാമറയുടെ ഇന്ത്യയിലെ വില.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി സോണി എക്സ്പീരിയ 10 III വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
Sony Alpha is one of the most beloved camera series of photographers. Sony launched Alpha 1 mirrorless camera in the Alpha series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X