Home
Camera

അഞ്ചര ലക്ഷം രൂപ വിലയുള്ള സോണി ആൽഫ 1 മിറർലെസ്സ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

പ്രൊഫഷണൽ ഫോട്ടോഗ്രാഫി മേഖലയിൽ ആധിപത്യം പുലർത്തുന്ന ക്യാമറകളുടെ നിരയാണ് സോണിയുടെ ആൽഫ സീരിസിൽ ഉള്ളത്. ഇന്ത്യയിൽ ഈ സിരീസിലേക്ക് പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചിരിക്കുകയാണ് സോണി. സോണി ആൽഫ 1 മിറർലെസ് ക്യാമറയാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ക്യാമറ ജനുവരി അവസാനം ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു. 5,59,990 രൂപയാണ് ഈ പുതിയ ക്യാറയുടെ വില. ഇത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയ ക്യാമറയാണ്.

ആൽഫ 1

ആൽഫ 1 അതിന്റെ സവിശേഷതകൾ കൊണ്ട് ഇതിനകം ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധ നേടിക്കഴിഞ്ഞ ക്യാമറയാണ്. 50.1 മെഗാപിക്സൽ സെൻസർ, 5-ആക്സിസ് ഐബി‌എസ്, 15-സ്റ്റോപ്പ് ഡൈനാമിക് റേഞ്ച്, ഫാസ്റ്റ് എ‌എഫ് സിസ്റ്റം, സൈലന്റ് ഷട്ടർ എന്നീ സവിശേഷതകളുമായാണ് ഈ ക്യാമറ വിപണിയിലെത്തിയിരിക്കുന്നത്. സിനിമാറ്റിക് അനുഭവങ്ങൾക്കായി എസ്-സിനെറ്റോൺ കളർ പ്രൊഫൈലും ക്രിയേറ്റീവ് ലുക്കും ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 കെ‌പി‌എസ് വരെ 8കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ക്യാമറയ്ക്ക് സാധിക്കും.

സോണി ആൽഫ 1: വിലയും ലഭ്യതയും

സോണി ആൽഫ 1: വിലയും ലഭ്യതയും

സോണി ആൽഫ 1 മിറർലെസ് ക്യാമറയ്ക്ക് ഇന്ത്യയിൽ 5,59,990 രൂപയാണ് വില. 2021 മാർച്ച് 12 മുതൽ ഈ ക്യാമറ ഉപയോക്താക്കൾക്കായി ലഭ്യമാകും. സോണി സെന്ററുകൾ, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി സോണി ആൽഫ 1 ക്യാമറ ലഭ്യമാകും. ക്യാമറയ്ക്ക് ലോഞ്ച് ഓഫറായി ഡിസ്കൌണ്ടുകൾ ലഭിക്കും.

സോണി ആൽഫ 1: സവിശേഷതകൾ

സോണി ആൽഫ 1: സവിശേഷതകൾ

സോണി ആൽഫ 1 മിറർലെസ് ക്യാമറയിൽ 50.1 മെഗാപിക്സൽ ബാക്ക്-ല്യൂമിനേറ്റഡ് എക്സ്മോർ ആർ‌എസ് സി‌എം‌എസ് സെൻസറാണ് നൽകിയിട്ടുള്ളത്. ക്യാമറയിലുള്ളത് ഒരു ബയോൺസ് എക്സ്ആർ പ്രോസസറാണ്. ഈ ക്യാമറയ്ക്ക് 50 എംപി ചിത്രങ്ങൾ 30 എഫ്പി‌എസ് വരെ ബ്ലാക്ക് ഔട്ട് ഇല്ലാതെ പകർത്താനാകും. സോണി ആൽഫ 1ൽ ഇലക്ട്രോണിക് വ്യൂഫൈൻഡറാണ് ഉള്ളത്. ഇത് 9.44 ദശലക്ഷം ഡോട്ട്സുള്ളതാണ്. 240 എഫ്പി‌എസ് വരെ റിഫ്രഷ് റേറ്റുള്ള ഒ‌എൽ‌ഇഡി സ്ക്രീനും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

ഓട്ടോഫോക്കസ്

759 പോയിന്റ് ഫേസുള്ള 92 ശതമാനം കവറേജോടുകൂടിയ ഓട്ടോഫോക്കസ് സിസ്റ്റമാണ് സോണി ആൽഫ 1ൽ ഉള്ളത്. ഈ ഓട്ടോ ഫോക്കസ് സിസ്റ്റം മനുഷ്യരുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ലൈവ് ഐ ഡിറ്റക്ട് ചെയ്യുന്നു. വീഡിയോ റെക്കോർഡിങിനായി സോണി ആൽഫ 1ൽ 30 കെ‌പി‌എസ് വരെ 8കെ വീഡിയോകളും 120 എഫ്പി‌എസ് വരെ 4കെ വീഡിയോകളും ഷൂട്ട് ചെയ്യാൻ സാധിക്കും. സിനിമകൾക്കായി കൂടുതൽ മൂവി ഫംഗ്ഷനുകൾ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കളർ പ്രൊഫൈൽ

സോണി ആൽഫ 1ൽ എസ്-സിനെറ്റോൺ കളർ പ്രൊഫൈലും സിനിമാറ്റിക് എക്‌സ്‌പ്രഷനുകൾക്കായി ക്രിയേറ്റീവ് ലുക്കും ഉണ്ട്. സ്റ്റില്ലുകൾക്കും വീഡിയോകൾക്കുമായി ക്രിയേറ്റീവ് ലുക്ക് എനേബിൾ ചെയ്യാം. ഡ്യൂവൽ സിഫെക്സ്പ്രസ്സ് ടൈപ്പ് എ / യുഎച്ച്എസ് -2 എസ്ഡി കാർഡ് സ്ലോട്ടുകളാണ് ഈ ക്യാമറയിൽ ഉള്ളത്. 15-സ്റ്റോപ്പ് ഡൈനാമിക് റേഞ്ച്, 5-ആക്സിസ് ഒപ്റ്റിക്കൽ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, ടച്ച് ഓപ്പറേഷനോടുകൂടിയ ഇന്റ്യൂറ്റീവ് യുഐ സിസ്റ്റം, ഡസ്റ്റ്, മോയിസ്റ്ററൈസർ റസിസ്റൻസ് എന്നിവയും ക്യാമറയിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Sony launches Alpha 1 camera in India. The new camera is priced at Rs 5,59,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X