Just In
- 25 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 1 hr ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 2 hrs ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
2018 ആവർത്തിക്കുമോ? ജെഡിഎസിന് ചിരി..കർണാടകത്തിൽ നെഞ്ചിടിപ്പോടെ ബിജെപിയും കോൺഗ്രസും
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Movies
എന്റെ ചിന്തകള്‍ ഇപ്പോഴതല്ല, ഒരുപാട് മാറിയിട്ടുണ്ട്; എയറിലാക്കിയ അഭിമുഖത്തെക്കുറിച്ച് സരയു
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
സോണി ആൽഫ 7 IV മിറർലെസ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി, വില 242,490 രൂപ
സോണി അതിന്റെ ഏറ്റവും പുതിയ മുൻനിര മിറർലെസ് ക്യാമറയായ ആൽഫ 7 IV ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ബയോൺസ് എക്സ്ആർ പ്രോസസറിന്റെ കരുത്തുള്ള സോണിയുടെ ഫുൾ ഫ്രെയിം ക്യാമറയാണിത്. 33 എംപി റെസല്യൂഷനോടുകൂടിയ പുതിയ എക്സിമോർ ആർ സിഎംഒഎസ് സെൻസറാണ് ഈ ക്യാമറയിൽ ഉള്ളത്. ഈ പ്രൊഫഷണൽ ഫുൾ ഫ്രെയിം ക്യാമറയുടെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമറയുടെ വിലയും സവിശേഷതകളും നോക്കാം.

സോണി ആൽഫ 7 IV
സോണി ആൽഫ 7 IV ക്യാമറയ്ക്കും ലെൻസുകൾക്കും ഒപ്പം ജിഎൻ60 വയർലെസ് റേഡിയോ കൺട്രോൾ എക്സ്റ്റേണൽ ഫ്ലാഷും സോണി പുറത്തിറക്കിയിട്ടുണ്ട്. എച്ച്വിഎൽ-എഫ്60ആർഎം2 ഫ്ലാഷാണ് ഇത്. 1/400 സെക്കന്റ് വരെ ഷട്ടർ വേഗതയുള്ള തുടർച്ചയായ ക്ലിക്കിൽ പോലും കൃത്യമായ ഫ്ലാഷ് നൽകുന്ന സംവിധാനത്തോടെയാണ് ഈ ഫ്ലാഷ് വരുന്നത്. ഇത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ഫ്ലാഷ് ആകുമെന്ന കാര്യം ഉറപ്പാണ്.

സോണി ആൽഫ 7 IV ക്യാമറയിൽ 10-ബിറ്റ് ഡെപ്‌ത് ഉള്ള 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഉണ്ട്. 4:2:2 കളർ സാംപ്ലിംഗ് ഡെപ്‌തും ഈ ക്യാമറ നൽകുന്നുണ്ട്. 7596 ഫേസ്-ഡിറ്റക്ഷൻ എഎഫ് പോയിന്റുകളുള്ള ഈ ക്യാമറയിൽ മെച്ചപ്പെട്ട രീതിയിൽ ഫേസ്, ലൈവ് ഐ ട്രാക്കിങ് എന്നിവയുള്ള ഓട്ടോഫോക്കസ് സംവിധാനമാണ് നൽകിയിരിക്കുന്നത്. കൂടുതൽ മികച്ച ഫോക്കസിങ് നൽകാൻ ഈ ക്യാമറയ്ക്ക് സാധിക്കും. വേഗത്തിലും മികച്ച രീതിയിലുമുള്ള ഫോക്കസിങ് ഈ ക്യാമറ ഉറപ്പ് നൽകുന്നു.

ദീർഘ സമയം ക്യാമറ ഉപയോഗിക്കുന്ന പ്രൊഫഷണൽ ഉപയോക്താക്കളെ സഹായിക്കുന്നതിന് സോണി ആൽഫ 7 IV മെച്ചപ്പെട്ട ഹീറ്റ് ഡിസ്‌സിപ്പേറ്റിംഗ് മെക്കാനിസവും നൽകിയിട്ടുണ്ട്. ഇത് മണിക്കൂറുകളോളം തുടർച്ചയായി വീഡിയോ റെക്കോർഡിങ് ചെയ്താലും ക്യാമറ ചൂടാകാതെ നോക്കുന്നു. കൂടുതൽ നേരം ക്യാമറ ഉപയോഗിക്കുമ്പോൾ ചൂടായി റെക്കോഡിങ് അടക്കമുള്ളവ പ്രവർത്തിക്കാത്ത സാഹചര്യം ഈ ക്യാമറ ഉപയോഗിക്കുന്നവർക്ക് അഭിമുഖികരിക്കേണ്ടി വരില്ല. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് സോണി ആൽഫ 7 IV വിപണിയിൽ എത്തിച്ചിരിക്കുന്നത്.

സോണി ആൽഫ 7 IV ക്യാമറ ബോഡി, ആക്‌സസറികൾ എന്നിവയ്‌ക്കൊപ്പം ഇന്ന് മുതൽ തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. സോണി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ, മറ്റ് പ്രമുഖ ഇലക്ട്രോണിക് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ക്യാമറ ലഭ്യാകുക. ആൽഫ 7 IV (ബോഡി മാത്രം) ക്യാമറയുടെ ഇന്ത്യയിലെ വില 242,490 രൂപയാണ്. 28-70 എംഎം ലെൻസോട് കൂടി ആൽഫ 7 IV വാങ്ങാനായി 262,490 രൂപയാണ് ചിലവ് വരുന്നത്. എച്ച്വിഎൽ-എഫ്60ആർഎം2 ഫ്ലാഷ് യൂണിറ്റിന് 46,000 രൂപയാണ് വില. ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും മികച്ച പ്രകടനം നൽകുന്ന ഒരു ഫുൾ ഫ്രെയിം ക്യാമറയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ക്യാമറകളിൽ ഒന്നാണ് സോണി ആൽഫ 7 IV.

സോണി ആൽഫ 7 IV: സവിശേഷതകൾ
• സെൻസർ ടൈപ്പ്: 35 mm ഫുൾ ഫ്രെയിം (35.9 x 23.9 mm), എക്സിമോർ ആർ സിഎംഒഎസ് സെൻസർ
• പിക്സലുകളുടെ എണ്ണം (എഫക്ടീവ്): ഏകദേശം 33.0 മെഗാപിക്സൽസ്
• ഐഎസ്ഒ സെൻസിറ്റിവിറ്റി: ഐഎസ്ഒ 100-51200 (50 മുതൽ 204800 വരെയുള്ള ഐഎസ്ഒ നമ്പറുകൾ എക്സ്പാൻഡഡ് ഐഎസ്ഒ ആയി സെറ്റ് ചെയ്യാം)
• വ്യൂഫൈൻഡർ ടൈപ്പ്: 1.3 സെ.മീ (0.5 ടൈപ്പ്) ഇലക്ട്രോണിക് വ്യൂഫൈൻഡർ (ക്വാഡ്-വിജിഎ ഒഎൽഇഡി)
• മോണിറ്റർ ടൈപ്പ്: 7.5 സെമി (3.0-ടൈപ്പ്) ടൈപ്പ് ടിഎഫ്ടി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470