4കെ സപ്പോർട്ടുമായി സോണി FX3 4 ക്യാമറ വിപണിയിലെത്തി: വിലയും സവിശേഷതകളും

|

സോണിയുടെ സിനിമാ ലൈൻ ക്യാമറകളുടെ വിഭാഗത്തിലേക്ക് സോണി FX3 എന്ന പുതിയൊരു ക്യാമറ കൂടി അവതരിപ്പിച്ചു. സുഖകരമായ സോളോ ഷൂട്ടിങിനായി ഡിസൈൻ ചെയ്ത ക്യാമറയാണ് ഇത്. ഭാരം കുറഞ്ഞതും പോർട്ടബിളായതുമായ സോണിയുടെ ഏറ്റവും വില കുറഞ്ഞ സിനിമാ ലൈൻ ക്യാമറയുമാണ് ഇത്. കുറഞ്ഞ വിലയുള്ളതാണെങ്കിലും സോണി സവിശേഷതകളിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പുതിയ സോണി FX3 ക്യാമറയിൽ ഡ്യുവൽ കാർഡ് സ്ലോട്ടുകൾ, എസ്-സിനെറ്റോൺ കളർ സയൻസ്, വൈഡ് ഡൈനാമിക് റേഞ്ച് 15+ സ്റ്റോപ്പ്സ്, മാന്യമായ ബാറ്ററി ബാക്ക് അപ്പ് എന്നീ സവിശേഷതകളുണ്ട്.

ക്യാമറ

ക്യാമറ ഉപയോക്താക്കൾക്ക് സോണി FX3 ജിംബലിലും ഡ്രോണിലും എളുപ്പത്തിൽ മൌണ്ട് ചെയ്യാൻ സാധിക്കും. അഞ്ച് 1 / 4-20 ത്രെഡ്ഡ് മൌണ്ടുകൾ ക്യാമറയിൽ നൽകിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം മുകളിലാണ് നൽകിയിട്ടുള്ളത്. ഒരു പ്രത്യേക ബാക്ക്‌ലിറ്റ് റെക്കോർഡ് ബട്ടൺ, ജോയിസ്റ്റിക്ക്, ഷോർട്ട് കട്ട് ബട്ടണുകൾ എന്നിവയും സോണി ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് ഷൂട്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ കൈയ്യിൽ ഒതുങ്ങുന്ന ഡിസൈനാണ് ഈ ക്യാമറയുടെ ഏറ്റവും വലിയ ആകർഷണം.

കൂടുതൽ വായിക്കുക: സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും

സോണി FX3: സവിശേഷതകൾ

സോണി FX3: സവിശേഷതകൾ

സോണി വെനീസ് ക്യാമറയിലൂടെ അവതരിപ്പിച്ച എസ്-സിനെറ്റോൺ കളർ സയൻസാണ് സോണി FX3 ക്യാമറയിൽ നൽകിയിട്ടുള്ളത്. ഇത് ഇപ്പോൾ കമ്പനിയുടെ എല്ലാ സിനിമാ ലൈൻ ക്യാമറകളിലും കാണുന്ന സവിശേഷതയാണ്. എസ്-സിനെറ്റോൺ മികച്ച സ്കിൻ ടോണുകൾ ഉണ്ടാക്കുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ ഇല്ലാതെ ഇൻസ്റ്റന്റ് സിനിമാറ്റിക് ലുക്ക് നൽകുന്നു എന്നതിനാൽ എസ്-സിനെറ്റോൺ ക്യാമറ ഉപയോഗിക്കുന്നവർക്ക് ഏറെ ഇഷ്ടമുള്ള ഫീച്ചറാണ്. സോണി എ7 എസ് മാർക്ക് III ക്യാമറയിലും ഫേംവെയർ അപ്‌ഡേറ്റ് വഴി എസ്-സിനെറ്റോൺ കളർ പ്രൊഫൈൽ ലഭിച്ചേക്കും

സിഎംഒഎസ് സെൻസർ
 

സോണി FX3 ക്യാമറയിൽ 35 എംഎം ഫുൾ ഫ്രെയിം ബാക്ക്-ഇല്യുമിനേറ്റഡ് എക്സ്മോർ ആർ സിഎംഒഎസ് സെൻസറാണ് ഉള്ളത്. ഈ സെൻസറിലൂടെ മൂവികൾക്ക് ഏകദേശം 10.2 മെഗാപിക്സലും സ്റ്റില്ലുകൾക്ക് 12.1 മെഗാപിക്സലും ലഭിക്കും. ഫുൾ-ഫ്രെയിം സെൻസർ സൃഷ്ടിക്കുന്ന ഡെപ്ത്ത് കുറഞ്ഞ ഫീൽഡ് ക്യാമറയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. സോണി FX3 ക്യാമറ മികച്ച ബോക്കെ ചിത്രങ്ങൾ എടുക്കാൻ സഹായിക്കും. സോണിയുടെ സിനിമാ ലൈൻ സീരീസിലെ മറ്റ് ക്യാമറകളുമായി താരതമ്യപ്പെടുത്തുമ്പോൾ കോം‌പാക്റ്റ് ഫോം ഫാക്ടർ ഉള്ള ക്യാമറയാണ് സോണി FX3. ഇതിന്റെ ബോഡിയുടെ ഭാരം 640 ഗ്രാം ആണ്.

കൂടുതൽ വായിക്കുക: 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുമായി കാനൺ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തികൂടുതൽ വായിക്കുക: 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടുമായി കാനൺ EOS R5, EOS R6 ക്യാമറകൾ വിപണിയിലെത്തി

പ്രോസസ്സിംഗ്

സോണി FX3 ബയോൺസ് എക്സ്ആർ ഇമേജ് പ്രോസസ്സിംഗ് എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഓട്ടോ ഐ‌എസ്ഒ സ്‌കെയിൽ 80-12800 വരെയാണ്. ഐ‌എസ്ഒ സെൻസിറ്റിവിറ്റി സിനിമകൾക്കും സ്റ്റില്ലുകൾക്കും 80102400 ആണ്. ഐ‌എസ്ഒ 409600 വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ക്യാമറയുടെ ഓട്ടോഫോക്കസ് സിസ്റ്റം ഫ്രെയിമിന്റെ അരികുകൾ ഒഴികെയുള്ള എല്ലാ ഭാഗവും ഉൾക്കൊള്ളുന്നു. സബ്ജക്ട് ട്രാക്കിങ്, ഫേസ്, ഐ ഡിറ്റക്ഷൻ, സെറ്റ് ചെയ്യാവുന്ന റാക്ക് സ്പീഡ് എന്നിവയും ഈ ക്യാമറയിൽ ഉണ്ട്.

സോണി FX3 ക്യാമറ

സോണി FX3 ക്യാമറയിൽ 120 എഫ് പിഎസ് വരെ 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. അമിതമായി ചൂടാക്കാതെ ക്യാമറയ്ക്ക് 13 മണിക്കൂർ 60 കെ‌പി‌എസിൽ 4കെ റെക്കോർഡുചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ഇഞ്ച് ടിഎഫ്ടി എൽസിഡി ടച്ച്സ്ക്രീൻ, ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, ഡ്യുവൽ കാർഡ് സ്ലോട്ടുകൾ (സിഫെക്സ്പ്രസ്സ് ടൈപ്പ് എ / എസ്ഡി എന്നീ രണ്ട് കാർഡ് ടൈപ്പും സപ്പോർട്ട് ചെയ്യുന്നു.)

കൂടുതൽ വായിക്കുക: ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

സോണി FX3: വിലയും ലഭ്യതയും

സോണി FX3: വിലയും ലഭ്യതയും

സോണിയുടെ ഏറ്റവും പുതിയ എഫ് എക്സ് 3 സിനിമാ ലൈൻ ക്യാമറ മാർച്ചിൽ അമേരിക്കയിൽ വിൽപ്പനയ്ക്ക് എത്തും. 3,900 ഡോളറാണ് ഈ ക്യാമറയുടെ അമേരിക്കയിലെ വില. കാനഡയിൽ ക്യാമറയ്ക്ക് 5,000 ഡോളറാണ് വില. ഇന്ത്യയിൽ സോണി FX3 ക്യാമറയുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഈ പുതിയ ക്യാമറ സോണി ഇന്ത്യ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവൈലബിൾ സൂൺ എന്ന അടിക്കുറിപ്പോടെയാണ് ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Best Mobiles in India

English summary
Sony has introduced the FX3, a new camera in the Sony's line of cinematic line cameras. This camera has been released with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X