സോണി FX6 ഫുൾ ഫ്രെയിം സിനിമാ ക്യാമറ പുറത്തിറങ്ങി; വിലയും സവിശേഷതകളും
ഫിലിം മേക്കേഴ്സിനും കണ്ടന്റ് ക്രിയേറ്റേഴ്സിനുമായി സോണി പുതിയൊരു സിനിമാ ക്യാമറ കൂടി പുറത്തിറക്കി. ഈ ജാപ്പനീസ് കമ്പനി നേരത്തെ തന്നെ രണ്ട് പ്രൊഫഷണൽ സിനിമാ ക്യാമറകൾ വിപണിയിൽ എത്തിച്ചിരുന്നു. 2017 ൽ അവതരിപ്പിച്ച സോണി വെനിസ്, 2019 ൽ സോണി എഫ്എക്സ് 9 എന്നീ ക്യാമറകളാണ് അവതരിപ്പിച്ചത് എങ്കിൽ ഇത്തവണ സോണി FX6 എന്ന പേരിലാണ് കമ്പനി ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ഫുൾ ഫ്രെയിം ഫിലിം ക്യാമറയാണ് FX6.

സോണി FX6: സവിശേഷതകൾ
സോണി എഫ് എക്സ് 6 ബയോൺസ് എക്സ്ആർ പ്രോസസറുള്ള ഈ ക്യാമറയിൽ 10.2 മെഗാപിക്സൽ ഫുൾ-ഫ്രെയിം സിഎംഒഎസ് എക്സ്മോർ ആർ സെൻസറാണ് ഉള്ളത്. ഈ ഇമേജ് പ്രോസസ്സിംഗ് എഞ്ചിൻ ആദ്യമായി ഉപയോഗിച്ചത് സോണി എ7എസ് മാർക്ക് III എന്ന ക്യാമറയിലാണ്. ഈ പുതിയ സിനിമാ ക്യാമറ ലൈറ്റ് കുറഞ്ഞ അവസ്ഥയിലും മികച്ച ഷോട്ടുകൾ പകർത്താനായി മാക്സിമം 409,600 ഐഎസ്ഒ നൽകുന്നു. 15+ സ്റ്റോപ്പ് ഡൈനാമിക് റേഞ്ചും ഈ ക്യാമറയ്ക്ക് ഉണ്ട്.

സോണി FX6 ക്യാമറയിൽ FX9, സോണി ആൽഫ മിറർലെസ്സ് ക്യാമറ എന്നിവയിൽ കാണുന്നതുപോലെ 627 പോയിന്റ് ഫാസ്റ്റ് ഹൈബ്രിഡ് ഓട്ടോ ഫോക്കസ് സിസ്റ്റവുമായിട്ടാണ് വരുന്നത്. അഡ്വാൻസ് ഫേസ് ഡിറ്റക്ഷൻ, റിയൽ ടൈം ഐ എഎഫ് എന്നിവയും ക്യാമറയുടെ സവിശേഷതകളാണ്. ലെൻസുകൾ അറ്റാച്ചുചെയ്യുന്നതിന് എഫ്എക്സ് 6 സോണിയുടെ ഇ-മൌണ്ടാണ് ഈ ക്യാമറ ബോഡിയിൽ നൽകിയിട്ടുള്ളത്. 50ലധികം നേറ്റീവ് ലെൻസുകൾ സപ്പോർട്ട് ചെയ്യുന്ന മൌണ്ടാണ് ഇത്.

വീഡിയോ ക്യാപ്‌ചറിനായി സോണി FX6 ക്യാമറയിൽ 10-ബിറ്റ് 4: 2: 2 4കെ ഫൂട്ടേജ് 120fps ലും 1080 ഫൂട്ടേജ് 240 fps ലും റെക്കോർഡുചെയ്യാനാകും. ഓൺബോർഡ് 12ജി-എസ്ഡിഐ പോർട്ട് ഉപയോഗിക്കുകയാണെങ്കിൽ FX66 ക്യാമറയ്ക്ക് 16-ബിറ്റ് എസ്ഡിഐ റോ 4കെ 60പി വീഡിയോ ഔട്ട്പുട്ട് ലഭിക്കും. സോണി വെനിസ് കളറിമെട്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്പനി ഈ സിനിമാ ക്യാമറയിൽ എസ്-സിനെറ്റോൺ ലുക്ക് പ്രൊഫൈൽ നൽകിയിട്ടുണ്ട്. ആകർഷകമായ കളർടൂൺ ലഭിക്കുന്ന പ്രൊഫൈലാണ് ഇത്.

സോണി FX6 ക്യാമറയുടെ ഡിസൈനിന്റെ ഏറ്റവും വലിയ ആകർഷണം ഈ ക്യാമറ ഒരു മഗ്നീഷ്യം അലോയ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ്. ക്യാമറയുടെ ഭാരം 890 ഗ്രാം ആണ്. FX6 കോംപാക്റ്റ് ആണ്. 3.5 ഇഞ്ച് എൽസിഡി വ്യൂഫൈൻഡറും ഈ ക്യാമറയിൽ ഉണ്ട്. ഇത് ക്യാമറ ബോഡിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഘടിപ്പിക്കാൻ സാധിക്കും. റെക്കോർഡിംഗ് സമയങ്ങളിൽ പോലും അമിതമായി ചൂടാകുന്നത് തടയുന്നതിനായി ക്യാമറയിൽ ഹീറ്റ് ഡിസിപ്പാറ്റിങ് സംവിധാനവും നൽകിയിട്ടുണ്ട്.

സോണി FX6 ക്യാമറയിൽ ഡ്യുവൽ സിഫെക്സ്പ്രസ്സ് ടൈപ്പ് എ കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. എസ്ഡി യുഎച്ച്എസ് -2 കാർഡുകൾക്ക് സപ്പോർട്ടുള്ള സ്ലോട്ടുകളാണ് ഇത്. എന്നാൽ 100 എഫ്പിഎസിൽ കൂടുതൽ റെക്കോർഡ് ചെയ്യാനായി ക്യാമറയിൽ വേഗതയേറിയ സിഎഫ്‌എക്‌സ്‌പ്രസ്സ് ടൈപ്പ് എ കാർഡുകൾ തന്നെ ഉപയോഗിക്കേണ്ടി വരും. ഈ ക്യാമറ ആഗോള വിപണിയിലാണ് അവതരിപ്പിച്ചത്. ക്യാമറയ്ക്ക് വടക്കേ അമേരിക്കയിൽ 6,000 ഡോളറാണ് വില. ഇന്ത്യയിൽ അധികം വൈകാതെ തന്നെ ഈ ക്യാമറ പുറത്തിറക്കും.


Click it and Unblock the Notifications