വ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാം

|

വ്ളോഗിങ് ചെയ്യാൻ താല്പര്യമുള്ള ആളുകളായിരിക്കും നമ്മളിൽ മിക്കവരും. വലിയ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു തൊഴിൽ മേഖല കൂടിയായി വ്ളോഗിങ് മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് വ്ളോഗുകൾ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ വാങ്ങാവുന്ന മികച്ച ചില ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. കുറഞ്ഞ വിലയിൽ പോലും ഇന്ന് ഇന്ത്യയിൽ വ്ളോഗിങ് ക്യാമറകൾ ലഭ്യമാണ്.

 

വ്ളോഗിങ് ക്യാമറകൾ

വ്ളോഗിങിനായി വാങ്ങുന്ന ക്യാമറകൾ മികച്ച ക്വാളിറ്റിയുള്ള വീഡിയോ എടുക്കാൻ സാധിക്കുന്നത് ആയിരിക്കണം. ഇത് കൂടാതെ എളുപ്പം കൊണ്ടുനടക്കാൻ സാധിക്കുന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ക്യാമറകളാണ് നല്ലത്. സ്റ്റൈബിലൈസേഷൻ ഫീച്ചറുകളുള്ള ക്യാമറകളാണ് കൈയ്യിൽ ക്യാമറ പിടിച്ച് ഷൂട്ട് ചെയ്യുന്ന ആളുകളെ സംബന്ധിച്ച് നല്ലത്. ഇന്ത്യയിലെ വില കുറഞ്ഞ മികച്ച വ്ളോഗിങ് ക്യാമറകൾ പരിചയപ്പെടാം.

സോണി ZV-1

സോണി ZV-1

സോണി ZV-1 ക്യാമറ ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും വ്ളോഗിങിന് മികച്ചതാണ്. സോണിയുടെ RX100 സീരീസിന്റെ മൈക്രോഫോൺ പോർട്ടും ഓട്ടോഫോക്കസും, 24-70mm f/1.8-2.8 ലെൻസും അടക്കമുള്ള എല്ലാ മികച്ച ഫീച്ചറുകളും സംയോജിപ്പിച്ചാണ് സോണി ZV-1 ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിയൽ-ടൈം ട്രാക്കിംഗും ഐ എഫ് ഫീച്ചറുമായിട്ടാണ് ഇത് വരുന്നത്.

അതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾഅതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ

കോം‌പാക്റ്റ് ക്യാമറ
 

സോണി ZV-1-ന് ഒരു കോം‌പാക്റ്റ് ക്യാമറയെന്ന നിലവിൽ വലിയ ഡെപ്‌ത് ഉണ്ട്. ബിൽറ്റ്-ഇൻ എൻഡി ഫിൽട്ടറും S-Log2 പോലുള്ള കളർ പ്രൊഫൈലുകളും കമ്പനി നൽകിയിട്ടുണ്ട്. സ്റ്റെബിലൈസേഷന്റെ കാര്യത്തിലും ഈ ക്യാമറ മികവ് പുലർത്തുന്നുണ്ട്. ഉപയോഗിക്കാനും കൊണ്ടുനടക്കാനുമുള്ള സൌകര്യമാണ് ഈ ക്യാമറയുടെ മറ്റൊരു സവിശേഷത.

പാനസോണിക് ലൂമിക്സ് GH6

പാനസോണിക് ലൂമിക്സ് GH6

പാനസോണിക് ലൂമിക്സ് GH6 ക്യാമറയിൽ ഷാർപ്പ് 25.2MP മൈക്രോ ഫോർ തേർഡ്സ് സെൻസറാണ് ഉള്ളത്. ഇതിന് 60fps-ൽ 5.7K ഫൂട്ടേജ് ഷൂട്ട് ചെയ്യാൻ കഴിയും. 10-ബിറ്റ് മോഡുകൾ അടങ്ങുന്ന വലിയ കാറ്റലോഗ് ഉൾപ്പെടെയുള്ള ഫോർമാറ്റുകളും ഈ ക്യാമറയിൽ ഉണ്ട്. വിവിധ ഫ്രെയിം റേറ്റുകൾ, റെസല്യൂഷനുകൾ എന്നിവയും ക്യാമറയുടെ സവിശേഷതകളാണ്. ഫോഴ്സ്ഡ്-ഫാൻ കൂളിങ് ഉള്ളതിനൽ എത്ര നേരം വേണമെങ്കിലും ക്യാമറയിൽ റെക്കോർഡ് ചെയ്യാൻ കഴിയും.

3 ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ

പാനസോണിക് ലൂമിക്സ് GH6 പോർട്ടബിൾ ഫോം ഫാക്ടറിലുള്ള ക്യാമറയാണ്. ക്യാമറയുടെ കരുത്തുറ്റ ബിൽഡോടെ വരുന്നു. 3 ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ മടക്കാവുന്നതും സൌകര്യത്തിന് അനുസരിച്ച് ടിൽറ്റ് ചെയ്യാവുന്നതുമാണ്. ലൈവ്-സ്ട്രീമിങ് ഫീച്ചറുകളും ഈ ക്യാമറയിൽ ഉണ്ട്. ഈ ക്യാമറയിലെ കോൺട്രാസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഓട്ടോഫോക്കസ് പെർഫോമൻസ് മികച്ചതാണ്.

വ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളംവ്ളോഗുകൾ ചെയ്യാൻ ഇനി ക്യാമറകൾ എന്തിന്? ഈ സ്മാർട്ട്ഫോണുകൾ തന്നെ ധാരാളം

DJI പോക്കറ്റ് 2

DJI പോക്കറ്റ് 2

DJI പോക്കറ്റ് 2 ത്രീ-ആക്സിസ് ജിംബലും സോളിഡ് ഫേസ് ട്രാക്കിങുമായിട്ടാണ് വരുന്നത്. ഈ ക്യാമറയിൽ മുൻതലമുറ ഓസ്മോ പോക്കറ്റിനെക്കാൾ വലിയ സെൻസറും മികച്ച ലെൻസും കൂടുതൽ മെച്ചപ്പെടുത്തിയ മൈക്രോഫോണുകളും നൽകിയിട്ടുണ്ട്. ക്യാമറ ട്രൈപോഡിൽ വച്ചാലും നിങ്ങൾ അതിന് മുന്നിലൂടെ നടക്കുകയാണ് എങ്കിൽ അത് മൂവ്മെന്റ് ട്രാക്ക് ചെയ്ത് ഫോക്കസ് ചെയ്യും.

ജിംബൽ

DJI പോക്കറ്റ് 2 ലൈറ്റ് കുറഞ്ഞ അവസരങ്ങളിൽ ഉപയോഗിക്കാവുന്ന ക്യാമറയല്ല. ഇത് നിങ്ങളുടെ ഫോൺ കണക്റ്റ് ചെയ്ത് ജിംബലിൽ ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. മികച്ച നാല് മൈക്ക് ഓഡിയോ സെറ്റപ്പും ഇതിലുണ്ട്. അതുകൊണ്ട് തന്നെ മാന്യമായ ഓഡിയോ ഔട്ടും ലഭിക്കും.

ഫ്യൂജിഫിലിം X-S10

ഫ്യൂജിഫിലിം X-S10

കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച മിറർലെസ് ക്യാമറകളിൽ ഒന്നാണ് ഫ്യൂജിഫിലിം X-S10. വീഡിയോ ക്രിയേറ്റർമാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ് ഇത്. XC15-45mm കിറ്റ് ലെൻസുമായിട്ടാണ് ഇത് വരുന്നത്. ഈ ലെൻസ് തന്നെ വ്ളോഗർമാർക്ക് മതിയാകും. 26.1MP X-Trans CMOS 4 സെൻസറാണ് ഫ്യൂജിഫിലിം X-S10 ക്യാമറയിൽ നൽകിയിട്ടുള്ളത്.

10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വില വരുന്ന ജനപ്രിയ സ്മാർട്ട്ഫോണുകൾ

ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ

കൈയ്യിൽ പിടിച്ച് ഷൂട്ട് ചെയ്യുമ്പോൾ ഷേക്ക് വരാതിരിക്കാൻ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ (IBIS) ഈ ക്യാമറയിൽ ഉണ്ട്. നിങ്ങൾക്ക് അഭിമുഖമായി തിരിയുന്ന ഒരു വേരി-ആംഗിൾ സ്‌ക്രീനും ഉണ്ട്. അതുകൊണ്ട് തന്നെ സെൽഫി എടുക്കും പോലെ വീഡിയോ ഷൂട്ട് ചെയ്യാൻ എളുപ്പമാണ്. 10x സ്ലോ മോഷൻ ഇഫക്റ്റിനായി 240p-ൽ ഫുൾ എച്ച്‌ഡി റെക്കോർഡിങ്, എഫ്-ലോഗ് റെക്കോർഡിങ്, 4:2:2 10-ബിറ്റ് വീഡിയോ ഔട്ട്‌പുട്ട് ഓപ്ഷൻ എന്നിവയും ക്യാമറയിൽ ഉണ്ട്.

സോണി ZV-E10

സോണി ZV-E10

കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന കോം‌പാക്റ്റ് വ്ളോഗിങ് ക്യാമറയാണ് സോണി ZV-E10. വ്യത്യസ്ത ഇഫക്റ്റുകൾക്കായി ലെൻസുകളും ഫോക്കൽ ലെങ്ത്കളും മാറ്റേണ്ട ആളുകൾക്ക് ഈ ക്യാമറ മികച്ച ഓപ്ഷനായിരിക്കും. സോണി A6000-സീരീസ് ക്യാമറകളിൽ ഉള്ള അതേ 24.2MP APS-C CMOS സെൻസറാണ് സോണി ZV-E10ൽ നൽകിയിരിക്കുന്നത്.

റോളിങ് ഷട്ടർ പ്രശ്‌നങ്ങൾ

കുറഞ്ഞ ലൈറ്റിൽ പോലും മികച്ച രീതിയിൽ വീഡിയോയും ഫോട്ടോയും ഷൂട്ട് ചെയ്യാന സാധിക്കുന്ന വിധത്തിലുള്ള ഒരു വലിയ സെൻസറാണിത്. പെട്ടെന്ന് പാൻ ചെയ്യുമ്പോഴും മറ്റും ഈ ക്യാമറയ്ക്ക് റോളിങ് ഷട്ടർ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. ക്യാമറയിൽ വ്യൂഫൈൻഡർ, 4K/60p മോഡ്, ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവ ഇല്ല.

വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ നിർമിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ?

ഗോപ്രോ ഹീറോ 10 ബ്ലാക്ക്

ഗോപ്രോ ഹീറോ 10 ബ്ലാക്ക്

ഗോപ്രോ ഹീറോ 10 ബ്ലാക്ക് മികച്ചൊരു ആക്ഷൻ ക്യാമറയാണ്. മികച്ച ടച്ച്‌സ്‌ക്രീൻ ഇന്റർഫേസും മെനു സിസ്റ്റവും ഈ ക്യാമറയുടെ പ്രധാന ഗുണമാണ്. പുതിയ GP2 പ്രോസസർ മുൻതലമുറ ഗോപ്രോ ക്യാമറകളെക്കാൾ മികച്ച പെർഫോമൻസ് നൽകുന്നു. ചിപ്പ് 5K ഫ്രെയിം റേറ്റുകൾ 60p ആയി ബൂട്ട് ചെയ്യുന്നു. 120fps വരെ 4K ഷൂട്ട് ചെയ്യാനും ഈ ക്യാമറയ്ക്ക് സാധിക്കും.

സ്റ്റെബിലൈസേഷൻ

ഹൈപ്പർസ്മൂത്ത് 4.0, ഹൊറൈസൺ ലെവലിങ് എന്നിവ ഉപയോഗിച്ച് മികച്ച സ്റ്റെബിലൈസേഷൻ നേടാനും ഈ ക്യാമറയിലൂടെ സാധിക്കുന്നു. വീഡിയോ സ്ട്രീമിങ് അടക്കമുള്ള ഫീച്ചറുകളും ഈ ക്യാമറയിലൂടെ ലഭിക്കുന്നു. ബൈക്ക് യാത്രകളും മറ്റും നടത്തുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ക്യാമറയാണ് ഇത്.

പാനസോണിക് GH5 മാർക്ക് II

പാനസോണിക് GH5 മാർക്ക് II

വയർലെസ് ലൈവ് സ്ട്രീമിങ് അടക്കമുള്ള ഫീച്ചറുകളുമായിട്ടാണ് പാനസോണിക് GH5 മാർക്ക് II ക്യാമറ വരുന്നത്. ലൂമിക്സ് സിങ്ക് ചെയ്ത ആപ്പിലൂടെ യൂട്യൂബിലേക്കും ഫേസ്ബുക്കിലേക്കും ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. സ്ട്രീമിങ് ക്വാളിറ്റി 1080/60p വരെയാണ്. ഓട്ടോഫോക്കസിന്റെ കാര്യത്തിൽ പാനസോണിക് GH5 മാർക്ക് II മികച്ചതാണ് എന്ന് പറയാനാകില്ല.

OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്

പാനസോണിക്

പാനസോണിക് GH5 മാർക്ക് II ക്യാമറയുടെ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, ഒരു ആർട്ടിക്യുലേറ്റിങ് സ്‌ക്രീൻ, വീഡിയോ ഷൂട്ടിംഗിന്റെ പല ഓപ്ഷനുകളും ഈ ക്യാമറയുടെ സവിശേഷതകളാണ്. ലൈവ് സ്ട്രീമിങിന് പ്രാധാന്യം കൊടുക്കുന്ന ആളുകൾക്ക് തിരഞ്ഞടുക്കാവുന്ന മികച്ച ക്യാമറ തന്നെയാണ് പാനസോണിക് GH5 മാർക്ക് II.

Best Mobiles in India

English summary
Let's take a look at the best budget cameras you can buy for vlogging. This includes cameras from brands like Sony, Panasonic, DJI and GoPro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X