വിന്‍ഡോ ലാപ്‌ടോപിനെ അപേക്ഷിച്ച് വിന്‍ഡോ ടാബ്‌ലറ്റ് എടുക്കാനുളള 10 കാരണങ്ങള്‍

By Sutheesh
|

വിന്‍ഡോ 7-നു ശേഷം മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ച ഒഎസ്സിന് എല്ലാ തരത്തിലുളള ഡിവൈസുകളിലും ഉപയോഗിക്കാമെന്ന നേട്ടമുണ്ട്. എന്നാല്‍ വിന്‍ഡോ 8-നു 7-ന്റെ അത്ര ജനപ്രിയത ലഭിച്ചില്ല. ഉപയോക്താക്കളുടെ അഭിപ്രായം ഇതിന് വളരെയധികം കുറവുകളുണ്ടായിരുന്നു എന്നാണ്, പ്രധാന ആക്ഷേപം ഇത് വിന്‍ഡോ 7-ന്റെ പോലെ യൂസര്‍ ഫ്രന്‍ഡ്‌ലി അല്ല എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൈക്രോസോഫ്റ്റ് 8.1 അപഡേഷന്‍ നല്‍കിയിരുന്നു. ഇതില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ പോലുളള അധിക സവിശേഷതകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോ 10-നാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ടാബ്‌ലറ്റ് പിസി അടക്കം മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

വായിക്കൂ: ഫോണ്‍ വാങ്ങിക്കുന്നതിന് മുന്‍പ് ഈ നിസ്സാര ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുറുണ്ടോ...!

ഈ കാരണം കൊണ്ട് നിങ്ങള്‍ ലാപ്‌ടോപ് വാങ്ങിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ വിന്‍ഡോ ടാബ്‌ലറ്റില്‍ കൂടി ഒന്നു നോക്കുന്നത് നന്നായിരിക്കും. കാരണം വിന്‍ഡോ ലാപ്‌ടോപിനേക്കാള്‍ കൂടുതല്‍ ജോലികള്‍ ചിലപ്പൊ വിന്‍ഡോ ടാബ്‌ലറ്റ് ഉപയോഗിച്ച് ചെയ്യാന്‍ പറ്റിയേക്കാം. വിന്‍ഡോ ടാബ്‌ലറ്റിന് വിന്‍ഡോ ലാപ്‌ടോപിനെ അപേക്ഷിച്ച് കൂടുതല്‍ മെച്ചങ്ങള്‍ എന്താണെന്ന് നോക്കുന്നതിനായി താഴെയുളള സ്ലൈഡര്‍ പരിശോധിക്കുക.

1

1

വിന്‍ഡോ ടാബ്‌ലറ്റിന്റെ ഏറ്റവും പ്രധാന ഗുണം ഇത് എവിടേയ്ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊണ്ടു നടക്കാമെന്നതാണ്. ഇതിന് ബാഗോ, ജാക്കറ്റോ പോലുളള ഭാരം കൂടിയ വസ്തുക്കള്‍ ഒപ്പം കൊണ്ട് നടക്കേണ്ട കാര്യമില്ല.

2

2

വിന്‍ഡോ 8-ന്റെ മറ്റൊരു സവിശേഷത ടാബ്‌ലറ്റിലും ലാപ്‌ടോപിലും നിങ്ങള്‍ക്ക് ഒരേ തരത്തിലുളള പ്രോഗ്രാം ഫീച്ചറുകള്‍ ലഭിക്കുമെന്നതാണ്. അതായത് നിങ്ങള്‍ക്ക് വേണമെങ്കില്‍ വിന്‍ഡോ ടാബ്‌ലറ്റില്‍ കീബോര്‍ഡ് അറ്റാച്ച് ചെയ്ത് ഇതിനെ ലാപ്‌ടോപ് പോലെ ഉപയോഗിക്കാവുന്നതാണ്.

3

3

വിന്‍ഡോ ടാബ്‌ലറ്റിന് നിങ്ങള്‍ക്ക് നിങ്ങളുടെ ജോലിക്ക് അനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. അതായത് നിങ്ങള്‍ക്ക് വലിയ സ്‌ക്രീനില്‍ ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ എച്ച്ഡിഎംഐ കേബിളിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അതിനെ വലിയ സ്‌ക്രീനുമായി ബന്ധിപ്പിക്കാവുന്നതാണ്, അല്ലെങ്കില്‍ സിംഗിള്‍ ഹാന്‍ഡായും ഉപയോഗിക്കാം.

4

4

ടാബ്‌ലറ്റിനെ നിങ്ങള്‍ക്ക് ഏത് ആംഗിളിലും ഉപയോഗിക്കാവുന്നതാണ്, കാരണം ടാബില്‍ എസ്‌ലോമീറ്റര്‍ സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ലാപ്‌ടോപില്‍ ഉണ്ടാവില്ല.

5

5

എച്ച്ഡിഎംഐ കേബിളിന്റെ സഹായത്തോടെ ടാബിനെ നിങ്ങളുടെ ടിവിയുമായി ബന്ധിപ്പിച്ച് വലിയ സ്‌ക്രീനിന്റെ രസം നിങ്ങള്‍ക്ക് അനുഭവിക്കാവുന്നതാണ്. എന്നാല്‍ ഈ സവിശേഷത നിങ്ങള്‍ക്ക് ലാപ്‌ടോപിലും ലഭിക്കും പക്ഷെ ടാബിനെ കണക്ട് ചെയ്യുന്നത് ലാപ്‌ടോപിനേക്കാള്‍ വളരെ എളുപ്പമാണ്.

6

6

ഇന്നത്തെ വിന്‍ഡോ ടാബ്‌ലറ്റില്‍ നിങ്ങള്‍ക്ക് എല്ലാ തര്ത്തിലുളള ആക്‌സസറീസും കണക്ട് ചെയ്യാവുന്നതാണ്. അതായത് ഫഌഷ് ഡ്രൈവ്, കീബോര്‍ഡ്, മൈക്ക് തുടങ്ങിയവ.

7

7

സാധാരണയായി ടാബ്‌ലറ്റില്‍ നിങ്ങള്‍ക്ക് മുഴുവന്‍ വയര്‍ലെസ് കണക്ടിവിറ്റിയും ലഭിക്കും, ബ്ലുടൂത്ത്, വൈഫൈ എന്തിന് 3ജി സിം പിന്തുണ പോലും ടാബ്‌ലറ്റില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കും

8

8

വിന്‍ഡോ ലാപ്‌ടോപില്‍ നിങ്ങള്‍ക്ക് സിംഗിള്‍ ക്യാമറ പിന്തുണ ലഭിക്കും. വിന്‍ഡോ ടാബില്‍ ഡ്യുയല്‍ ക്യാമറയാണ് ലഭിക്കുക. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് വീഡിയോ കോളിംഗോ, വീഡിയോ റെക്കോര്‍ഡിംഗോ ചെയ്യാന്‍ സാധിക്കും.

9

9

ധാരാളം വിന്‍ഡോ ടാബ്‌ലറ്റുകളില്‍ മൈക്രോയുഎസ്ബി ചാര്‍ജിംഗ് പിന്തുണയുണ്ട്, അതായത് നിങ്ങള്‍ക്ക് പവര്‍ ബാങ്കിന്റെ സഹായത്തോടെ നിങ്ങളുടെ ടാബ്‌ലറ്റ് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ലാപ്‌ടോപില്‍ ഇത് സാധ്യമല്ല.

10

10

നിങ്ങള്‍ ടാബലറ്റില്‍ മെമ്മറി ആലോചിക്കുകയാണെങ്കില്‍ ഓണ്‍ലൈനില്‍ 1 ടിബി വരെ ക്ലൗഡ് സ്‌റ്റോറേജ് നിങ്ങള്‍ക്ക് ലഭിക്കും, കൂടാതെ 1 കൊല്ലം വരെ ഓഫീസ് 365-ഉം ലഭിക്കം. അതായത് 1 ടിബി വരെ ഓണ്‍ലൈന്‍ ഡാറ്റാ നിങ്ങള്‍ക്ക് സേവ് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X