കിടിലൻ ഫീച്ചറുകളുമായി ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

ഏസറിന്റെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്ടോപ്പ് ആയ നൈട്രോ 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 11th ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയു, എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്സ് ഗ്രാഫിക്സ് കാർഡ് എന്നിവയുമായിട്ടാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെലിഞ്ഞ ബെസലുകളുള്ള ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ഈ ലാപ്ടോപ്പിൽ താപനില നിയന്ത്രിക്കാൻ ഏസർ കൂൾബൂസ്റ്റ് എന്ന് വിളിക്കുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഏസർ നൈട്രോ 5 ലാപ്ടോപ്പ് ഡിടിഎസ്: എക്സ് അൾട്ര സപ്പോർട്ട് ചെയ്യുന്നു. ഫുൾ എച്ച്ഡി റെസല്യൂഷനോടുകൂടിയ ഡിസ്പ്ലെ, ആർ‌ജിബി ബാക്ക്‌ലൈറ്റിങ്ങുള്ള കീ ബോർഡ്, ഡിസ്‌പ്ലേയ്ക്ക് മുകളിൽ എച്ച്ഡി വെബ്‌ക്യാം എന്നിവയും ഈ ലാപ്ടോപ്പിന്റെ സവിശേഷതകളാണ്.

ഏസർ നൈട്രോ 5: വില

ഏസർ നൈട്രോ 5: വില

ഏസർ നൈട്രോ 5 ലാപ്ടോപ്പിന്റെ വില 69,999 രൂപയാണ്. ആമസോൺ, ഏസർ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഈ ഗെയിമിങ് ലാപ്ടോപ്പ് വാങ്ങാൻ സാധിക്കും. ഇത് ഇന്റൽ കോർ ഐ5 + 8 ജിബി റാം + 512 ജിബി എസ്എസ്ഡി കോൺഫിഗറേഷൻ ലഭിക്കും. ലാപ്ടോപ്പിന് കറുത്ത കളർ ഫിനിഷാണ് ഉളളത്. മികച്ച സവിശേഷതകൾ ഉള്ള ലാപ്ടോപ്പ് ആയതിനാൽ തന്നെ ഈ വില അധികമാണെന്ന് പറയാനാവില്ല.

കൂടുതൽ വായിക്കുക: ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: ലെനോവോ തിങ്ക്ബുക്ക് 14 റൈസൺ എഡിഷൻ ലാപ്‌ടോപ്പ് ലോഞ്ച് ചെയ്തു

ഏസർ നൈട്രോ 5: സവിശേഷതകൾ

ഏസർ നൈട്രോ 5: സവിശേഷതകൾ

വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന ഏസർ നൈട്രോ 5 ലാപ്ടോപ്പിൽ 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ഗെയിമിങിന് വേണ്ടി ഇന്റൽ 11th ജനറേഷൻ ടൈഗർ ലേക്ക് കോർ i5-11300 എച്ച് സിപിയു, 4 ജിബി ജിഡിഡിആർ 6 റാമുള്ള എൻവിഡിയ ജിഫോഴ്‌സ് ജിടിഎക്‌സ് 1650 ജിപിയു എന്നിവയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 8 ജിബി ഡിഡിആർ 4 റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും 2 ടിബി എച്ച്ഡിഡി വരെ അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റോറേജും ഈ ലാപ്ടോപ്പിൽ ഉണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി കില്ലർ വൈ-ഫൈ 6 ആക്സ്, ബ്ലൂടൂത്ത് വി 5.1, ഒരു എച്ച്ഡിഎംഐ പോർട്ട്, രണ്ട് യുഎസ്ബി 3.2 ജെൻ 1 പോർട്ടുകൾ, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, യുഎസ്ബി 3.2 ജെൻ 1 പോർട്ട്, RJ45 പോർട്ട്. ഡി‌ടി‌എസ്: എക്സ് അൾട്ര സപ്പോർട്ട് ചെയ്യുന്ന ലാപ്ടോപ്പിൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്, വെബ്‌ക്യാമിലൂടെ 1,280x720 പിക്‌സൽ റെസല്യൂഷനിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. നൈട്രോ 5ൽ 57.5Whr ബാറ്ററിയാണ് ഏസർ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 8.5 മണിക്കൂർ വരെ ബാക്ക് അപ്പ് ലഭിക്കുമെന്ന് കമ്പനി അവകാാശപ്പെടുന്നു.

കൂടുതൽ വായിക്കുക: കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എച്ച്പി ക്രോംബുക്ക് 11എ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എച്ച്പി ക്രോംബുക്ക് 11എ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

കീബോർഡ്

ഫോർ സോൺ ലൈറ്റിങുള്ള ആർ‌ജിബി ബാക്ക്‌ലിറ്റ് കീബോർഡാണ് ഈ ഗെയിമിങ് ലാപ്‌ടോപ്പിൽ ഏസർ നൽകിയിട്ടുള്ളത്. വിൻഡോസ് ജെസ്റ്ററുകളെ സപ്പോർട്ട് ചെയ്യുന്ന മൾട്ടി-ടച്ച് ട്രാക്ക്പാഡ് ഏസർ നൈട്രോ 5ൽ ഉണ്ട്. കൂളിങിനായി ഇതിൽ രണ്ട് ഫാനുകളാണ് ഉള്ളത്. ഇത് പുറകിലും വശങ്ങളിലും ചൂടുള്ള വായു പുറന്തള്ളുന്നു. ഏസർ നൈട്രോ 5ന് 2.2 കിലോഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Acer launches Nitro 5 gaming laptop in India. This laptop has come to the market with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X