360Hz റിഫ്രഷ് റേറ്റുള്ള ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ഇന്ത്യൻ വിപണിയിലെത്തി

|

360Hz വരെ റിഫ്രഷ് റേറ്റുള്ള 1080p റെസല്യൂഷൻ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഗെയിമിങ് ലാപ്‌ടോപ്പ് ഏസർ പുറത്തിറക്കി. ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 എന്ന ലാപ്ടോപ്പാണ് ഏസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 300Hz റിഫ്രഷ് റേറ്റ് ഉള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ധാരാളമുണ്ടെങ്കിലും, 360Hz വരെയുള്ള 1080p റെസല്യൂഷൻ നൽകുന്ന ആദ്യത്തെ ലാപ്‌ടോപ്പാണ് പുതിയ ഏസർ പ്രെഡേറ്റർ ഹീലിയോസ് 300. ഡിസ്പ്ലെയുടെ കാര്യത്തിൽ മാത്രമല്ല. മറ്റ് നിരവധി സവിശേഷതകളിലും ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 മുൻ നിരയിൽ തന്നെയാണ്.

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300

ഏസറിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പായ ഏസർ പ്രെഡേറ്റർ ഹീലിയോസ് 300ൽ 5th ജനറേഷൻ എയ്‌റോബ്ലേഡ് 3ഡി ഫാൻ ടെക്‌നോളജി പോലുള്ള മികച്ച സവിശേഷതകൾ ഉണ്ട്. ഇത് ലാപ്ടോപ്പിനെ തണുപ്പിക്കാൻ മൂന്ന് ഫാനുകളാണ് ഉപയോഗിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മുൻനിര ഗെയിമർമാർക്കായി നിർമ്മിച്ചതാണ്. ഈ ലാപ്ടോപ്പ് മുന്ന് മോഡലുകളിലായാണ് വരുന്നത്.

360Hz റിഫ്രഷ് റേറ്റ്

360Hz റിഫ്രഷ് റേറ്റ്, 300Hz റിഫ്രഷ് റേറ്റ്, 165Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള മൂന്ന് മോഡലുകളിലാണ് ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 വരുന്നത്. ഈ മോഡലുകളെല്ലാം നേറ്റീവ് 1080p റെസലൂഷൻ നൽകുന്നു. ഈ ലാപ്ടോപ്പ് 11th ജനറേഷൻ ഇന്റൽ സിപിയു ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്റൽ കോർ ഐ9-11900എച്ച് സിപിയുവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 4.9GHz വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്.

കണക്റ്റിവിറ്റി

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പിൽ യുഎസ്ബി3.2 ജെൻ 1 പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് (തണ്ടർബോൾട്ട് 4) പോർട്ട്, ആർജെ 45 പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയുൾപ്പെടെ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉണ്ട്. ഫുൾ സൈസിലുള്ള എച്ച്ഡിഎംഐ 2.0 പോർട്ടും ഈ ലാപ്ടോപ്പിൽ ഏസർ നൽകിയിട്ടുണ്ട്. 6 ജിബി വീഡിയോ മെമ്മറിയുള്ള ആർടിഎക്സ്3060 ലാപ്‌ടോപ്പ് ജിപിയുവുമായാണ് പ്രെഡേറ്റർ ഹീലിയോസ് വരുന്നത്. ലാപ്‌ടോപ്പിൽ 16 ജിബി ഡിഡിആർ4 മെമ്മറിയും 1ടിബി പിസിഐഇ ജെൻ4 എസ്എസ്ഡിയും നൽകിയിട്ടുണ്ട്. 2 ടിബി 2.5-ഇഞ്ച് എച്ച്ഡിഡിവരെ സപ്പോർട്ട് ചെയ്യുന്ന ഒരു എച്ച്ഡിഡി സ്ലോട്ടും ഡിവൈസിൽ ഉണ്ട്.

നിങ്ങൾ ഉപയോഗിച്ച സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിന് വിൽക്കാം, ചെയ്യേണ്ടത് ഇത്രമാത്രംനിങ്ങൾ ഉപയോഗിച്ച സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിന് വിൽക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

59Whr ബാറ്ററി

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പിൽ 59Whr ബാറ്ററിയാണ് ഉള്ളത്. ഇത് ദീർഘനേരം ബാറ്ററി ലൈഫ് നൽകുന്നു. 2430W പവർ അഡാപ്റ്റർ ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് വരുന്നത്. ഇത് സിപിയുവും ജിപിയുവും പവർ ചെയ്യാൻ ധാരാളം മതിയാകും. ഗെയിമിങ് ലാപ്ടോപ്പിൽ വേണ്ട സവിശേഷതകളെല്ലാം ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പിൽ കമ്പനി നൽകിയിട്ടുണ്ട്. ഗെയിമർമാർക്ക് മികച്ച അനുഭവം നൽകുന്ന ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, റാം, ഗ്രാഫിക്സ് എന്നിവയെല്ലാം ഈ ലാപ്ടോപ്പിലുണ്ട്.

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300: വില

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300: വില

ഏസർ പ്രെഡേറ്റർ ഹീലിയോസ് 300ന്റെ ആർടിഎക്സ് 3060 ലാപ്‌ടോപ്പ് ജിപിയു, 16 ജിബി റാം, 1 ടിബി എസ്എസ്ഡി എന്നിവയുള്ള ഇന്റൽ കോർ i9-11900H പ്രോസസറുള്ള മോഡൽ ഇന്ത്യയിൽ 144,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ലാപ്‌ടോപ്പ് നിലവിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലും മറ്റ് അംഗീകൃത സ്റ്റോറുകളിലും ഈ ലാപ്ടോപ്പ് ലഭ്യമാകും. ഏറ്റവും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഒരു മിഡ്-ടയർ ഗെയിമിങ് ലാപ്‌ടോപ്പ് അന്വേഷിക്കുന്നവർക്ക് ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 മികച്ച ചോയിസാണ്. മറ്റ് മോണിറ്ററുകളിൽ കണക്റ്റ് ചെയ്യാതെ തന്നെ മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കും എന്നതാണ് ഈ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ ഗുണം.

എല്ലാ ഗാഡ്ജറ്റുകളും ഒരുമിച്ച് ചാർജ് ചെയ്യാം, ഈ മികച്ച മൾട്ടിപ്പിൾ യുഎസ്ബി ചാർജിങ് ഹബുകളിലൂടെഎല്ലാ ഗാഡ്ജറ്റുകളും ഒരുമിച്ച് ചാർജ് ചെയ്യാം, ഈ മികച്ച മൾട്ടിപ്പിൾ യുഎസ്ബി ചാർജിങ് ഹബുകളിലൂടെ

Best Mobiles in India

English summary
Acer has launched India's first gaming laptop with 1080p resolution with a refresh rate of up to 360Hz. Price of Acer Predator Helios 300 laptop is Rs 144,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X