വില കുറഞ്ഞ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ആമസോണിൽ വമ്പിച്ച ഓഫറുകൾ

|

ആമസോണിൽ സ്വാതന്ത്രദിനത്തോട് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ലാപ്ടോപ്പുകൾക്കും മികച്ച വിലക്കിഴിവുകളും ഓഫറുകളും ഈ സെയിലിലൂടെ ആമസോൺ നൽകുന്നുണ്ട്. ഗെയിമിങിൽ താല്പര്യമുള്ള, എന്നാൽ ലാപ്ടോപ്പുകൾക്കായി ലക്ഷങ്ങൾ ചിലവഴിക്കാനില്ലാത്ത ആളുകൾക്ക് സ്വന്തമാക്കാവുന്ന മികച്ച ലാപ്ടോപ്പുകളും ആമസോണിൽ ഉണ്ട്. 1,00,000 രൂപയിൽ താഴെ വിലയുള്ള ഗെയിമിങ് ലാപ്ടോപ്പുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നു.

എൻട്രി-ലെവൽ ഗെയിമിങ്

നിങ്ങൾ ഒരു എൻട്രി-ലെവൽ ഗെയിമിങ് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ മികച്ച ചില ലാപ്ടോപ്പുകൾ വാങ്ങാവുന്നതാണ്. ഇവയ്ക്കെല്ലാം ആകർഷകമായ ഓഫറുകൾ ആമസോൺ നൽകുന്നുണ്ട്. കൂടാതെ ബാങ്ക് ഓഫറുകളും ലഭിക്കും. ഈ ലാപ്‌ടോപ്പുകളിൽ എല്ലാ പ്രധാന ഗെയിമുകളും മികച്ച രീതിയിൽ കളിക്കാൻ സാധിക്കും.

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3

വില: 57,990 രൂപ

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ കോർ i5-10300H ആണ്. ഇതിനൊപ്പം എൻവീഡിയ GTX 1650 ജിപിയുവും ഉണ്ട്. ലാപ്‌ടോപ്പിൽ 8 ജിബി ഡിഡിആർ 4 മെമ്മറിയും 256 ജിബി എസ്എസ്ഡിയും 1 ടിബി എച്ച്ഡിഡി സ്റ്റോറേജ് സൊലൂഷനും ഉണ്ട്. ഗെയിമർമാർ SSD ഉള്ള ലാപ്‌ടോപ്പ് വാങ്ങേണ്ടത് പ്രധാനമാണ്, കാരണം ഇത് ഡിവൈസ് ബൂട്ട് ചെയ്യുന്ന സമയത്തെ സഹായിക്കും.

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 എഎംഡി റൈസൺ 5 4600 എച്ച്

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 എഎംഡി റൈസൺ 5 4600 എച്ച്

വില: 58,990 രൂപ

ലെനോവോ ഐഡിയപാഡ് ഗെയിമിംഗ് 3 എഎംഡി റൈസൺ 5 4600 എച്ച് ലാപ്ടോപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ എഎംഡി റൈസൺ 5 4600 എച്ചുമായാണ് വരുന്നത്. 8 ജിബി റാമുള്ള എൻവിഡിയ ജിടിഎക്സ് 1650 ജിപിയുവും ഈ ലാപ്ടോപ്പിൽ ഉണ്ട്. സ്റ്റോറേജിന്റെ കാര്യത്തിൽ ഈ ലാപ്‌ടോപ്പിൽ 512 ജിബി എസ്എസ്ഡിയാണ് ഉള്ളത്. 60,000 രൂപയിൽ താഴെ വിലയുള്ള ലാപ്ടോപ്പുകളിൽ മികച്ച ലാപ്ടോപ്പ് തന്നെയാണ് ഇത്.

അസൂസ് TUF ഗെയിമിങ് എഫ്15

അസൂസ് TUF ഗെയിമിങ് എഫ്15

വില: 61,990 രൂപ

അസൂസ് TUF ഗെയിമിങ് എഫ്15 വിപണിയിലെ ഏറ്റവും മികച്ച ബജറ്റ് ഗെയിമിംഗ് ലാപ്‌ടോപ്പുകളിൽ ഒന്നാണ്. ഈ ലാപ്‌ടോപ്പിന് കരുത്ത് നൽകുന്നത് ഇന്റൽ കോർ i5-10300H, എൻവീഡിയ ജിടിഎക്സ് 1650 ജിപിയു എന്നിവയാണ്. 8ജിബി റാമും 512ജിബി എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. ഈ ലാപ്‌ടോപ്പിനെ വ്യത്യസ്തമാക്കുന്ന ഒരു സവിശേഷത 165Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയുള്ള ഏറ്റവും വിലകുറഞ്ഞ ലാപ്‌ടോപ്പുകളിൽ ഒന്നാണിത്.

ഏസർ നൈട്രോ 5

ഏസർ നൈട്രോ 5

വില: 67,990 രൂപ

ഏസർ നൈട്രോ 5 ഏറ്റവും പുതിയ 11th ജനറേഷൻ ഇന്റൽ കോർ i5-11300H സിപിയു, എൻവിഡിയ ജിടിഎക്സ് 1650 ജിപിയു എന്നിവയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. ലാപ്‌ടോപ്പിൽ FHD റെസല്യൂഷനോടുകൂടിയ 144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ഉണ്ട്.

അസൂസ് TUF ഡാഷ് എഫ്15 (2021)

അസൂസ് TUF ഡാഷ് എഫ്15 (2021)

വില: 75,990 രൂപ

നിങ്ങൾക്ക് പുതിയതും ശക്തവുമായ ലാപ്ടോപ്പ് വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന മോഡലാണ് അസൂസ് TUF ഡാഷ് എഫ്15 (2021). ഈ ലാപ്‌ടോപ്പ് ഏസർ നൈട്രോ 5ൽ ഉള്ള അതേ 11th ജനറേഷൻ ഇന്റൽ കോർ i5-11300H പ്രോസസറുമായി വരുന്നു. നൈട്രോയിൽ ഉള്ളതിനെക്കാൾ കൂടുതൽ ശക്തമായ RTX 3060 ജിപിയു ആണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 8ജിബി റാമും 512ജിബി എസ്എസ്ഡിയും ലാപ്ടോപ്പിൽ ഉണ്ട്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ഈ ലാപ്ടോപ്പിന്റെ സവിശേഷതയാണ്.

Best Mobiles in India

English summary
The Great Freedom Festival Sale has started on Amazon. Through this sale, Amazon is offering the best discounts and offers for all categories of laptops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X