MacBook Air M2: ആപ്പിൾ മാക്ബുക്ക് എയർ എം2 ജൂലൈ 15ന് വിൽപ്പനയ്ക്ക് എത്തും; വിലയും ലഭ്യതയും

|

ആപ്പിൾ മാക്ബുക്ക് എയർ എം2 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നു. ജൂലൈ 15 മുതലാണ് ഈ മാക്ബുക്കിന്റെ വിൽപ്പന ആരംഭിക്കുന്നത്. വേഗതയേറിയ ആപ്പിൾ എം2 ചിപ്പ്സെറ്റുമായി വരുന്ന പുതിയ മാക്ബുക്ക് എയർ ജൂണിലാണ് ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെ ജൂലൈ 8 മുതൽ മാക്ബുക്ക് എയർ എം2 പ്രീ-ഓർഡർ ചെയ്യാം.

മാക്ബുക്ക് എയർ എം2

പുതിയ മാക്ബുക്ക് എയർ എം2വിന്റെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില വരുന്നത്. ഈ ബേസ് കോൺഫിഗറേഷൻ വേരിയന്റിൽ 8-കോർ സിപിയുവും 8-കോർ ജിപിയുവും ഉണ്ടായിരിക്കും. 24 ജിബി വരെ റാമും 2 ടിബി ഇന്റേണൽ സ്റ്റോറേജുമുള്ള കൂടുതൽ മികച്ച മോഡലും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇത് 8-കോർ സിപിയുവും 10-കോർ ജിപിയുവുമായി വരുന്നു.

പ്രീ-ഓർഡറുകൾ

ആപ്പിൾ മാക്ബുക്ക് എയർ എം2ന്റെ പ്രീ-ഓർഡറുകൾ നാളെ (ജൂലൈ 8) വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആപ്പിൾ അംഗീകൃത റീസെല്ലർമാർ, മറ്റ് ചാനലുകൾ എന്നിവ വഴിയാണ് പ്രീ ഓർഡറുകൾ നടക്കുന്നത്. ഈ പ്ലാറ്റ്ഫോമുകൾ വഴി തന്നെ ജൂലൈ 15 മുതൽ ഈ മാക്ബുക്ക് വാങ്ങാൻ ലഭ്യമാകും. നിങ്ങൾ ഈ മാക്ബുക്ക് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പ്രീബുക്ക് ചെയ്യുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ആദ്യ വിൽപ്പനയിലൂടെ ആപ്പിൾ മാക്ബുക്ക് എയർ എം2 ലഭിക്കാൻ സാധ്യതയില്ല.

ഒരു ലക്ഷത്തിൽ താഴെ വിലയിൽ വാങ്ങാവുന്ന കരുത്തൻ ഗെയിമിങ് ലാപ്ടോപ്പുകൾഒരു ലക്ഷത്തിൽ താഴെ വിലയിൽ വാങ്ങാവുന്ന കരുത്തൻ ഗെയിമിങ് ലാപ്ടോപ്പുകൾ

ഡിസൈൻ
 

മാക്ബുക്ക് എയർ എം2 ഒരു പുതിയ ഡിസൈനുമായിട്ടാണ് വരുന്നത്. ഇത് മാക്ബുക്ക് പ്രോ മോഡലുകളിലുള്ള ഫ്ലാറ്റ് ഫ്രെയിം ഡിസൈനുമായി സാമ്യം തോന്നുന്നതാണ്. ഡിസ്പ്ലേയുടെ മുകളിൽ വലിയൊരു ഒരു നോച്ചും ഈ മാക്ബുക്കിൽ നൽകിയിട്ടുണ്ട്. എട്ട് സിപിയു കോറുകളും 10 ജിപിയു കോറുകളും ഉള്ള പുതിയ എം2 ചിപ്പും ആപ്പിൾ ഈ വർഷത്തെ മാക്ബുക്ക് എയറിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. പുതിയ ചിപ്പ് 18 ശതമാനം വേഗതയേറിയ പെർഫോമൻസും 35 ശതമാനം വരെ കൂടുതൽ ശക്തമായ ജിപിയുവും നൽകുന്നു.

സ്‌ക്രീൻ

മാക്ബുക്ക് എയർ എം2വിന്റെ സ്‌ക്രീൻ 13.6 ഇഞ്ച് ആണ്. ഈ ഡിസ്പ്ലെ 500 നിറ്റ് പീക്ക് ബ്രൈറ്റ്നസ് നൽകുന്നുണ്ട്. ലിക്വിഡ് റെറ്റിന ഡിസ്പ്ലേയ്ക്ക് മുകളിൽ ഒരു പുതിയ 1080p വെബ്ക്യാം ആണ് നൽകിയിട്ടുള്ളത്. ഇത് മികച്ച റിസൾട്ട് നൽകുന്ന ക്യാമറയാണ്. മാക്ബുക്ക് എയർ എം2ന് നിരവധി കണക്റ്റിവിറ്റി പോർട്ടുകളും നൽകിയിട്ടുണ്ട്. ഒരു മാഗ്സേഫ് ചാർജിങ് പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഇതിലുള്ളത്.

ചാർജിങ്

8-കോർ ജിപിയു വേരിയന്റിൽ 30W ചാർജറാണ് ലഭിക്കുന്നത്. അതേസമയം 512 ജിബി എസ്എസ്ഡിയുള്ള 10-കോർ ജിപിയു വേരിയന്റിൽ 35W ഡ്യുവൽ യുഎസ്ബി ടൈപ്പ്-സി അഡാപ്റ്റർ ഉണ്ടായിരിക്കും. 35W ഡ്യുവൽ യുഎസ്ബി ടൈപ്പ്-സി അഡാപ്റ്ററിന് പകരമായി 67W യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷൻ ആപ്പിൾ ഉപയോക്താക്കൾക്ക് നൽകും.

വീഡിയോ എഡിറ്റ് ചെയ്യാനായി വാങ്ങാവുന്ന ഏറ്റവും മികച്ച ലാപ്ടോപ്പുകൾവീഡിയോ എഡിറ്റ് ചെയ്യാനായി വാങ്ങാവുന്ന ഏറ്റവും മികച്ച ലാപ്ടോപ്പുകൾ

സ്പീക്കറുകൾ

ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്പീക്കറുകളാണ് പുതിയ മാക്ബുക്ക് എയറിൽ ആപ്പിൾ കൊടുത്തിരിക്കുന്നത്. സംയോജിത സ്റ്റോറേജും LPDDR5 റാമും മാക്ബുക്ക് എയറിൽ ഉണ്ട്. മുൻതലമുറ ചിപ്പ്സെറ്റായ എം1 ഉള്ള പഴയ മാക്ബുക്ക് എയറുമായി താരതമ്യപ്പെടുത്തുമ്പോൾ മാക്ബുക്ക് എയർ എം2 പെർഫോമൻസിൽ ഏകദേശം 38 ശതമാനത്തോളം വേഗത നൽകുന്നതാണ്.

ബാറ്ററി ലൈഫ്

മാക്ബുക്ക് എയർ 2022 ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ബാറ്ററി ലൈഫ് നൽകുന്നു. ലാപ്‌ടോപ്പിൽ 67W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. മാക്ബുക്ക് എയർ 2022ൽ 8കെ വീഡിയോകൾ പ്ലേ ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. മെഗാസേഫ് ചാർജിങ് സപ്പോർട്ടുള്ള ലാപ്ടോപ്പ് ഒറ്റ ചാർജിൽ 18 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.

Best Mobiles in India

English summary
The sale of Apple MacBook Air M2 will start from July 15. The new MacBook Air with the faster Apple M2 chipset was launched in June.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X