Apple MacBook Pro 16-Inch: ആപ്പിൾ മാക്ബുക്ക് പ്രോ 16 ഇഞ്ച് ഇന്ത്യയിൽ അവതരിപ്പിച്ചു, വില 199,990 രൂപ

|

16 ഇഞ്ച് മാക്ബുക്ക് പ്രോ ആപ്പിളിൻറെ പണപ്പുരയുലാണ് എന്ന് നിരവധി റിപ്പോർട്ടുകളും ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. ഈ അവകാശവാദങ്ങൾക്ക് ശരിയാണെന്ന് തെളിയിച്ച് ടെക് ഭീമൻ പുതിയ മാക്ബുക്ക് പ്രോ ഔദ്യോഗികമായി അനാവരണം ചെയ്യുകയും ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്തു.ലോകത്തിലെ ഏറ്റവും മികച്ച പ്രോ നോട്ട്ബുക്ക് ആയി ഇത് കണക്കാക്കപ്പെടുന്ന മാക്ബുക്ക് പ്രോ 16 ഇഞ്ച് 80% വരെ മെച്ചപ്പെട്ട പ്രകടനം നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാജിക് കീബോർഡ്
 

മുമ്പത്തെ മോഡലുകളിൽ ഉണ്ടായിരുന്ന ബട്ടർഫ്ലൈ-സ്റ്റൈൽ കീ സ്വിച്ചുകളുടെ പെർഫോമൻസുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്ന് അവകാശപ്പെടുന്ന ഒരു മാജിക് കീബോർഡാണ് പുതുതായി പുറത്തിറക്കിയ മാക്ബുക്ക് പ്രോയിൽ വരുന്നത്. ഈ നോട്ട്ബുക്കിലെ 16 ഇഞ്ച് ഡിസ്പ്ലേ എന്നത് ഇതുവരെ ഉള്ള മാക്ബുക്കുകളിൽ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും വലിയ റെറ്റിന ഡിസ്പ്ലേയാണ്. കൂടാതെ ഈ ഡിസ്പെയ്ക്ക് ഇത് 3072 x 1920 പിക്സൽ റെസല്യൂഷനും ഉണ്ട്.

ആപ്പിൾ മാക്ബുക്ക് പ്രോയുടെ വില

ആപ്പിൾ മാക്ബുക്ക് പ്രോയുടെ വില

ആപ്പിൾ മാക്ബുക്ക് പ്രോ 16 ഇഞ്ച് മോഡലിൻറെ 512 ജിബി സ്റ്റോറേജ് സ്പേസ് ഉള്ള എൻട്രി ലെവൽ വേരിയന്റിന് ഇന്ത്യയിൽ 1,99,900 രൂപയാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് ലോകമെമ്പാടുമുള്ള ആപ്പിൾ അംഗീകൃത റീസെല്ലറുകൾ വഴി ഇത് വാങ്ങാം. സിൽവർ, സ്‌പേസ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ആപ്പിൾ വാച്ച് വീണ്ടും ജീവൻ രക്ഷിച്ചു, മലയിടുക്കിൽ വീണ യുവാവിനെ രക്ഷിച്ചത് വാച്ചിലെ ഫീച്ചർ

മാക്ബുക്ക് പ്രോയുടെ സവിശേഷതകൾ

മാക്ബുക്ക് പ്രോയുടെ സവിശേഷതകൾ

പുതിയ ആപ്പിൾ മാക്ബുക്ക് പ്രോയിൽ 16 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് 60 ഹെർട്സ് വരെ റിഫ്രഷ് റൈറ്റ്, 500 നൈറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് നൽകിയിരിക്കുന്നത്. 2.3GHz ബേസ് ക്ലോക്ക് സ്പീഡിൽ ഘടിപ്പിച്ചിരിക്കുന്ന ഒക്ടാ കോർ ഇന്റൽ കോർ i9 പ്രോസസറാണ് നോട്ട്ബുക്കിന്റെ കരുത്ത്, ഇത് 5GHz വരെ വർദ്ധിപ്പിക്കാൻ കഴിയും.

മറ്റ് പ്രത്യേകതകൾ
 

8GB VRAM, GDDR6 വീഡിയോ മെമ്മറി എന്നിവയുള്ള പുതിയ എഎംഡി റേഡിയൻ പ്രോ 5000 എം സീരീസ് ഗ്രാഫിക്സ് എന്നിവയാണ് മറ്റ് ഹാർഡ്‌വെയർ വശങ്ങൾ. കൂടാതെ, 64 ജിബി റാം, 512 ജിബി / 1 ടിബി എസ്എസ്ഡി വരെ സപ്പോർട്ട് എന്നിവയും ആ മാക്ബുക്കിൻറെ സവിശേഷതയാണ്. മാക്ബുക്ക് പ്രോ കുടുംബത്തിലേക്ക് പുതുതായി വന്ന മോഡലിൻറെ മറ്റൊരു സവിശേഷത 8 ടിബിയാണ്.

കീ ബോർഡ്

കീ ബോർഡിൻറെ കാര്യത്തിൽ മുകളിൽ സൂചിപ്പിച്ചതുപോലെ, ഫിസിക്കൽ എസ്‌കേപ്പ് കീയും നാവിഗേഷൻ കീകൾക്കായി ഇൻവർട്ടഡ് T അറൈൻജ്മെൻറും ഉൾപ്പെടുത്തിയ ഒരു പുതിയ മാജിക് കീബോർഡാണ് മാക്പ്രോ 16ഇഞ്ചിൽ നൽകിയിരിക്കുന്നത്. ടച്ച് ഐഡി, ടച്ച് ബാർ എന്നിവയും ഇതിലുണ്ട്. പുതിയ നോട്ട്ബുക്കിലെ താപ രൂപകൽപ്പനയിൽ വലിയ വെന്റുകളും വലിയ ഹീറ്റ് സിങ്കും ഉള്ള വിപുലമായ ബ്ലേഡുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം, ആപ്പിൾ, ഗൂഗിൾ എന്നിവയിലൂടെ ഓൺലൈൻ അടിമ കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആറ് സ്പീക്കർ സംവിധാനം

പുതിയ ആപ്പിൾ മാക്ബുക്ക് പ്രോ 16 ഇഞ്ച് മോഡലിന് കമ്പനിയുടെ ഫോഴ്‌സ് കാൻസലിങ് വൂഫറുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ആറ് സ്പീക്കർ സംവിധാനമാണ് നൽകിയിരിക്കുന്നത്. ഈ സിസ്റ്റം ഡ്യൂവൽ-ഓപ്പോസിറ്റ് സ്പീക്കർ ഡ്രൈവറുകൾ ഉപയോഗിക്കുന്നു, അത് ശബ്ദത്തെ വികലമാകാൻ കാരണമാകുന്ന അനാവശ്യ വൈബ്രേഷനുകൾ കുറയ്ക്കുന്നു.

കണക്ടിവിറ്റി

പോർട്ടുകളെയും കണക്റ്റിവിറ്റി ഓപ്ഷനുകളെയും കുറിച്ച് വിശദീകരിച്ചാൽ ബ്ലൂടൂത്ത് 5.0, എച്ച്ഡി 720p വെബ്‌ക്യാം, 4 എക്സ് തണ്ടർബോൾട്ട് 3 യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഹെഡ്‌ഫോൺ ജാക്ക്, ഡിസ്‌പ്ലേ പോർട്ട്, വൈ-ഫൈ എന്നിവയാണ് ഈ മാക്ബുക്ക് പ്രോയിൽ നൽകിയിരിക്കുന്നത്. 96W ടൈപ്പ്-സി പവർ അഡാപ്റ്റർ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 100Wh ബാറ്ററിയിൽ നിന്നാണ് ഉപകരണത്തിന് പവർ ലഭിക്കുന്നത്.

ഡിസൈൻ മാറ്റങ്ങൾ

പുതുതായി പുറത്തിറക്കിയ ആപ്പിൾ മാക്ബുക്ക് പ്രോയിൽ ഉപയോക്താക്കൾ പ്രതീക്ഷിച്ചിരുന്ന ഡിസൈൻ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഉത്പന്നത്തിൻറെ പ്രകടനത്തെക്കുറിച്ച് കൂടുതൽ അറിയാണമെങ്കിൽ ഉപയോഗിച്ച് നോക്കുക തന്നെ വേണം. മാക്ബുക്ക് പ്രോ 16 ഇഞ്ച് വിപണിയിൽ എത്തുന്നതോടെ റിവ്യൂ പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് സുരക്ഷാ ഭീഷണി; ആപ്പിളും ഗൂഗിളും 50ലധികം മാലിഷ്യസ് ആപ്പുകൾ നീക്കം ചെയ്തു

Most Read Articles
Best Mobiles in India

English summary
Apple was highly speculations to be working on the 16-inch MacBook Pro. Adding life to these claims the tech giant just officially unveiled the refreshed MacBook Pro and launched the same in India. It is touted to be the world's best pro notebook with improved components that deliver up to 80% improved performance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X