വീഡിയോ എഡിറ്റ് ചെയ്യാനായി വാങ്ങാവുന്ന ഏറ്റവും മികച്ച ലാപ്ടോപ്പുകൾ

|

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാനും മറ്റുമായി വീഡിയോകൾ എഡിറ്റ് ചെയ്യുന്നവരാണ് നമ്മളെല്ലാം. വീഡിയോ എഡിറ്റിങ് കൂടുതൽ പ്രൊഫഷണലായും മനോഹരമായും ചെയ്യാൻ ഇന്ന് നിരവധി എഡിറ്റിങ് സോഫ്റ്റ്വയറുകൾ ഉണ്ട്. ലാപ്ടോപ്പുകളിൽ ഉപയോഗിക്കാവുന്ന എഡിറ്റിങ് സോഫ്റ്റ്വയറുകൾ ധാരാളം ഓപ്ഷനുകളും നൽകുന്നുണ്ട്. എന്നാൽ എഡിറ്റിങ് സോഫ്‌റ്റ്‌വെയർ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലാപ്ടോപ്പ് ഹാർഡ്വെയറും.

 

laptops

വീഡിയോ എഡിറ്റിങിന് ഉപയോഗിക്കാവുന്ന ധാരാളം ലാപ്ടോപ്പുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. മികച്ച പ്രോസസറും ക്വാളിറ്റിയുള്ള ഡിസ്പ്ലെയുമെല്ലാം വീഡിയോ എഡിറ്റിങിന് അനിവാര്യമായ കാര്യങ്ങളാണ്. നിങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ നിന്നും തിരഞ്ഞെടുക്കാവുന്ന വീഡിയോ എഡിറ്റിങിനായി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും നോക്കാം.

ആപ്പിൾ മാക്ബുക്ക് പ്രോ

ആപ്പിൾ മാക്ബുക്ക് പ്രോ

മാക്ബുക്ക് പ്രോ ആപ്പിളിന്റെ ശക്തമായ നോട്ട്ബുക്കാണ്. ആപ്പിൾ എം2 ചിപ്പ്സെറ്റുള്ള പുതിയ മാക്ബുക്ക് പ്രോ വിപണിയിൽ എത്തിയിട്ടുണ്ട്. എം1 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പും വീഡിയോ എഡിറ്റിങിൽ ഒട്ടും പിന്നിലല്ല. നാല് ഹൈ പെർഫോമൻസ് കോറുകളും നാല് ഹൈ എഫിഷ്യൻസി കോറുകളും അടങ്ങുന്ന 8 കോർ സിപിയു വീഡിയോ എഡിറ്റിങ് യാതൊരു ലാഗും ഇല്ലാതെ ചെയ്യാൻ സഹായിക്കുന്നു.

അരിയും മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല, റേഷൻ കടയിൽ നിന്നും വൈഫൈയും കിട്ടുംഅരിയും മണ്ണെണ്ണയും പഞ്ചസാരയും മാത്രമല്ല, റേഷൻ കടയിൽ നിന്നും വൈഫൈയും കിട്ടും

Macbook Pro
 

മാക്ബുക്ക് പ്രോയിലെ ഡിസ്പ്ലെയുടെ മികവ് പിന്നെ എടുത്ത് പറയേണ്ടതില്ല, ഏറ്റവും മികച്ച ഡിസ്പ്ലെ വീഡിയോ എഡിറ്റിങ് സമയത്ത് എഡിറ്റർക്ക് കളറുകളും മറ്റും വ്യക്തതയോടെ അറിയാന സഹായിക്കുന്നു. ഇപ്പോൾ വാങ്ങാവുന്ന മികച്ച വീഡിയോ എഡിറ്റിങ് ലാപ്ടോപ്പ് തന്നെയാണ് മാക്ബുക്ക് പ്രോ. ദൈർഘ്യമേറിയ ബാറ്ററി ലൈഫും ആപ്പിളിന്റെ മികച്ച ഡിസൈനും ഈ ലാപ്ടോപ്പ് വാങ്ങാനുള്ള മറ്റ് കാരണങ്ങളാണ്.

ഏലിയൻവെർ എം15 റൈസൺ എഡിഷൻ ആർ5

ഏലിയൻവെർ എം15 റൈസൺ എഡിഷൻ ആർ5

ഇന്ത്യയിലെ വീഡിയോ എഡിറ്റിങിനുള്ള മികച്ച ലാപ്‌ടോപ്പുകളിൽ ഒന്നാണ് ഏലിയൻവെർ എം15 റൈസൺ എഡിഷൻ ആർ5. 4കെ ഫൂട്ടേജ് എഡിറ്റുചെയ്യേണ്ട ആളുകൾക്ക് മികച്ച ചോയിസായിക്കും ഈ ലാപ്ടോപ്പ്. ഈ ലാപ്‌ടോപ്പിൽ വീഡിയോ എഡിറ്റിങിന് ആവശ്യമായ എല്ലാ കരുത്തും ഉണ്ട്. ഹാർഡ്‌വെയർ ആക്‌സിലറേഷനായി ആവശ്യത്തിന് ഗ്രാഫിക്‌സ് കഴിവുകളുള്ള ഒരു എഎംഡി ഒക്ടാ-കോർ പ്രോസസറാണ് നൽകിയിട്ടുള്ളത്. ശക്തമായ സിപിയു കോറുകളും ലാപ്ടോപ്പിലുണ്ട്.

സ്റ്റോറേജ് വിവരങ്ങൾ

8 ജിബി DDR4 റാമുമായി വരുന്ന ഏലിയൻവെർ എം15 റൈസൺ എഡിഷൻ ആർ5 ലാപ്ടോപ്പിൽ വലിയ വീഡിയോ എഡിറ്റിങ് പ്രോജക്റ്റുകൾ പോലും മെമ്മറിയിൽ സേവ് ചെയ്യാൻ കഴിയും. പ്രോജക്റ്റുകൾ വേഗത്തിൽ ലോഡ് ചെയ്യാനും ഈ റാം സഹായിക്കും. 15.6-ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 4കെ, 8കെ വീഡിയോ ഔട്ട്‌പുട്ട് സപ്പോർട്ടുള്ള എച്ച്ഡിഎംഐ 2.1 പോർട്ട് വഴി എക്സ്റ്റേണൽ മോണിറ്റർ കണക്റ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. 360Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ ആയതിനാൽ ഗെയിമിങിനും ഉപയോഗിക്കാവുന്ന ലാപ്ടോപ്പാണ് ഇത്.

ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ Moto G42 എത്തിക്കഴിഞ്ഞു; വില 13,999 രൂപഇന്ത്യൻ വിപണിയിൽ തരംഗമാകാൻ Moto G42 എത്തിക്കഴിഞ്ഞു; വില 13,999 രൂപ

ഡെൽ XPS 17

ഡെൽ XPS 17

വീഡിയോ എഡിറ്റിങിനുള്ള ഏറ്റവും മികച്ച ലാപ്‌ടോപ്പുകളിൽ ഒന്നാണ് ഡെൽ XPS 17. ജനപ്രിയ ലാപ്ടോപ്പായ XPS 15നേക്കാൾ വലിയ സ്‌ക്രീൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ലഭിക്കുന്നതിനാ. വീഡിയോ എഡിറ്റിങ് പ്രൊഫഷണലായി ചെയ്യുന്ന ആളുകൾക്ക് പോലും ഈ ലാപ്ടോപ്പ് മികച്ചതായിരിക്കും. ഈ ലാപ്ടോപ്പ് മാക്ബുക്കിനെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. പ്രോ, 4കെ UHD+ സ്‌ക്രീൻ ഉള്ള ഈ ലാപ്ടോപ്പിൽ 11th ജനറേഷൻ ഇന്റൽ കോർ i7 പ്രോസസറാണ് ഉള്ളത്.

ഡിസ്പ്ലെയും പ്രോസസറും

ഡിസ്പ്ലെയും പ്രോസസറും മികച്ചതായതിനാൽ സൂപ്പർ-ഹൈ-ഡെഫനിഷൻ വീഡിയോകൾ എളുപ്പത്തിൽ എക്സ്പോർട്ട് ചെയ്യാൻ സാധിക്കും. നാല് തണ്ടർബോൾട്ട് 3 പോർട്ടുകളും ഒരു എസ്ഡി കാർഡ് റീഡറും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. NVIDIA GeForce RTX ഗ്രാഫിക്സ് കാർഡ് നിങ്ങളുടെ വീഡിയോ എഡിറ്റിങ് പ്രോജക്റ്റ് സുഗമമായി എക്സ്പോർട്ട് ചെയ്യാൻ സഹായിക്കുന്നു. ബാറ്ററി ലൈഫിന്റെ കാര്യത്തിൽ ഡെൽ XPS 17ന് കുറച്ച് പോരായ്മകളും ഉണ്ട്.

ഡെൽ G5 15 SE

ഡെൽ G5 15 SE

ഡെൽ G5 15 SE ഒരു ഗെയിമിങ് ലാപ്ടോപ്പ് ആണ്. ഈ ലാപ്ടോപ്പിൽ ശക്തമായ പ്രോസസറും ഗ്രാഫിക്സ് കാർഡും ഉണ്ടെന്നതിനപ്പുറം എഎംഡി സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുകയും ചെയ്യുന്ന ലാപ്ടോപ്പാണ് ഇത്. നിങ്ങൾക്ക് വീഡിയോ എഡിറ്റിങ് വളരെ സുഗഗമായി ചെയ്യാൻ ഈ ലാപ്ടോപ്പ് മതിയാകും. 4കെ വീഡിയോ ഫൂട്ടേജ് ഉൾപ്പെടെ നിങ്ങൾക്ക് ആവശ്യമുള്ള വിഷ്വൽ എല്ലാം തന്നെ കൈകാര്യം ചെയ്യാൻ ഈ ലാപ്ടോപ്പിന് സാധിക്കും.

വൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടംവൺപ്ലസ് നോർഡ് 2ടി 5ജിയും എതിരാളികളും; മിഡ്റേഞ്ചിലെ തീപാറും പോരാട്ടം

Dell

ഡെൽ G5 15 SE ലാപ്ടോപ്പിലെ ശക്തമായ പ്രോസസറിനും മികച്ച ഗ്രാഫിക്സ് കാർഡും ഗെയിമിങ് പോലുള്ള കാര്യങ്ങൾക്കായി നിർമ്മിച്ചതാണ് എന്നതിനാൽ തന്നെ ഇതിന് വീഡിയോ എഡിറ്റിങ് വലിയ പ്രശ്നമായി അനുഭവപ്പെടില്ല. റിസോഴ്‌സ്-ഇന്റൻസീവ് പ്രോഗ്രാമുകളിലൂടെ ബാറ്ററിക്ക് ദീർഘനേരം ബാക്ക് അപ്പ് നൽകാനും സാധിക്കും.

റേസർ ബ്ലേഡ് 17 പ്രോ

റേസർ ബ്ലേഡ് 17 പ്രോ

റേസർ ബ്ലേഡ് 17 പ്രോ ഗെയിമിങ് ലാപ്ടോപ്പ് എന്ന പേരിലാണ് വിൽപ്പന നടത്തുന്നത് എങ്കിലും വീഡിയോ എഡിറ്റർമാർക്ക് ഇടയിൽ ഏറെ ജനപ്രിതിയുള്ള മോഡലാണ് ഇത്. നേരത്തെ പുറത്തിറങ്ങിയ റേസർ ലാപ്ടോപ്പുകളെക്കാൾ കരുത്തുള്ള സിസ്റ്റമാണ് റേസർ ബ്ലേഡ് 17 പ്രോ. യുഎച്ച്ഡി 4കെ റെസല്യൂഷനും NVIDIA GeForce RTX 30 ഗ്രാഫിക്‌സ് കാർഡും വളരെ വേഗത്തിലുള്ള വീഡിയോ എഡിറ്റിങിന് സഹായിക്കുന്നു.

സിപിയു

ഇന്റൽ 10th ജനറേഷൻ 8-കോർ സിപിയു ആണ് റേസർ ബ്ലേഡ് 17 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ലാപ്ടോപ്പ് ചൂടാകുമ്പോൾ വേപ്പർ ചേമ്പർ കൂളിങ് മെഷീന്റെ പ്രവർത്തനം സുഗഗമായി നിർത്താൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നു. അതുകൊണ്ട് തന്നെ എത്ര നേരം വേണമെങ്കിലും വീഡിയോ എഡിറ്റിങ് കൈകാര്യം ചെയ്യാൻ ഈ ലാപ്ടോപ്പിന് സാധിക്കും.

വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾവൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
There are many laptops available in the Indian market today that can be used for video editing. These laptops have the best processor and quality display.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X