ഇനി പുതിയ രാജാക്കന്മാർ; ആപ്പിൾ മാക്ബുക്ക് പ്രോ, മാക്സബുക്ക് എയർ എന്നിവ പുറത്തിറങ്ങി

|

ലാപ്ടോപ്പ് വിപണിയിൽ എതിരാളികളില്ലാത്ത അത്രയും ശക്തരാണ് ആപ്പിളിന്റെ മാക്ബുക്കുകൾ. ഇപ്പോഴിതാ ഏറ്റവും പുതിയ തലമുറ മാക്ബുക്ക് മോഡലുകൾ പുറത്തിറങ്ങിയിരിക്കുകയാണ്. മാക്ബുക്ക് പ്രോ, മാക്സബുക്ക് എയർ എന്നീ ലാപ്ടോപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആപ്പിന്റെ പുതിയ എം2 പ്രോസസറിന്റെ കരുത്തുമായിട്ടാണ് ഈ മാക്ബുക്കുകൾ പ്രവർത്തിക്കുന്നത്. ഈ പ്രോസസറും കഴിഞ്ഞ ദിവസം നടന്ന ഇവന്റിൽ വച്ചാണ് അവതരിപ്പിച്ചത്.

മാക്ബുക്ക് എയർ

മാക്ബുക്ക് എയർ

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പോലെ പുതിയ മാക്ബുക്ക് എയറിന് മുകളിൽ ഒരു നോച്ച് നൽകിയിട്ടുണ്ട്. പരമാവധി 500 നിറ്റ്സ് ബ്രൈറ്റനസും ലാപ്ടോപ്പ് നൽകുന്നു. പുതിയ മാക്ബുക്ക് എയറിന് 1080p വെബ് ക്യാമറയും ആപ്പിൾ നൽകിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്പീക്കറുകളാണ് മാക്ബുക്ക് എയറിൽ ആപ്പിൾ കൊടുത്തിരിക്കുന്നത്. സംയോജിത സ്റ്റോറേജും LPDDR5 റാമും മാക്ബുക്ക് എയറിൽ ഉണ്ട്. മുൻതലമുറ ചിപ്പ്സെറ്റായ എം1 ഉള്ള പഴയ മാക്ബുക്ക് എയറുമായി താരതമ്യപ്പെടുത്തുമ്പോൾ മാക്ബുക്ക് എയർ എം2 പെർഫോമൻസിൽ ഏകദേശം 38 ശതമാനത്തോളം വേഗത നൽകുന്നതാണ്.

അതിശയിപ്പിക്കാൻ ഐഒഎസ് 16 എത്തുന്നു; പുതിയ ഫീച്ചറുകളും അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകളും അറിയാംഅതിശയിപ്പിക്കാൻ ഐഒഎസ് 16 എത്തുന്നു; പുതിയ ഫീച്ചറുകളും അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകളും അറിയാം

ബാറ്ററി ലൈഫ്

മാക്ബുക്ക് എയർ 2022 ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ബാറ്ററി ലൈഫ് നൽകുന്നു. ലാപ്‌ടോപ്പിൽ 67W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. മാക്ബുക്ക് എയർ 2022ൽ 8കെ വീഡിയോകൾ പ്ലേ ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. മെഗാസേഫ് ചാർജിങ് സപ്പോർട്ടുള്ള ലാപ്ടോപ്പ് ഒറ്റ ചാർജിൽ 18 മണിക്കൂറിലധികം ബാറ്ററി ലൈഫ് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ മാക്ബുക്ക് എയറുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഫീച്ചറുകളാണ് ഈ വർഷത്തെ എം2 ചിപ്പ്സെറ്റമായി വരുന്ന മാക്ബുക്ക് പ്രോയിൽ ഉള്ളത്.

മാക്ബുക്ക് പ്രോ

മാക്ബുക്ക് പ്രോ

മാക്ബുക്ക് പ്രോയ്ക്ക് മുകളിൽ സൂചിപ്പിച്ചത് പോലെ പുതിയ ആപ്പിൾ എം2 പ്രോസസറാണ് ഉള്ളത്. 13 ഇഞ്ച് വലിപ്പമുള്ള മാക്ബുക്ക് പ്രോ ആപ്പിൾ എം1 പ്രോസസറുള്ള 13 ഇഞ്ച് മാക്ബുക്ക് പ്രോയേക്കാൾ 39 ശതമാനം വേഗതയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മാക്ബുക്ക് പ്രോയ്ക്ക് ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ഇത് മാക്സബുക്ക് എയറിനെക്കാൾ കൂടുതലാണ്.

ക്രോംബുക്കുകൾക്കായി അടിപൊളി ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾക്രോംബുക്കുകൾക്കായി അടിപൊളി ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ

വില

മാക്ബുക്ക് പ്രോ 2022, മാക്ബുക്ക് എയർ 2022 എന്നിവ 100 ശതമാനം റീസൈക്കിൾ ചെയ്ത അലുമിനിയം ഉപയോഗിക്കുന്നു. പുതിയ മാക്ബുക്ക് എയറിന്റെ വില ആരംഭിക്കുന്നത് 1199 ഡോളർ മുതലാണ്. അതേസമയം പുതിയ മാക്ബുക്ക് പ്രോ 2022ന് 1299 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് 100 ഡോളർ കിഴിവോടെ ഇത് ലഭ്യമാകും. മാക് ഒെസ് വെന്റ്യൂറ ലഭിക്കുന്ന ആദ്യ ഡിവൈസുകളായിരിക്കും ഈ പുതിയ മാക്ബുക്കുകൾ.

ഇന്ത്യയിലെ വില

ഇന്ത്യയിലെ വില

പുതിയ ആപ്പിൾ എം2 ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന മാക്സബുക്ക് പ്രോ, മാക്ബുക്ക് എയർ എന്നിവയുടെ ഇന്ത്യയിലെ വിലയും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ മാക്ബുക്ക് എയർ 2022ന്റെ ബേസ് മോഡൽ ഇന്ത്യയിൽ സാധാരണ ഉപയോക്താക്കൾക്ക് 119,900 രൂപയ്ക്കാണ് ലഭ്യമാകുന്നത്. വിദ്യാർത്ഥികൾക്ക് ഈ മോഡൽ 109,900 രൂപയ്ക്ക് ലഭ്യമാകും. ഇത് ആപ്പിൾ എം1 പ്രോസസറുള്ള നിലവിലെ മാക്ബുക്ക് എയറിനേക്കാൾ അൽപ്പം വിലകൂടിയതാണ്. ആപ്പിൾ മാക്ബുക്ക് പ്രോ 2022ന് 129,900 രൂപയാണ് ഇന്ത്യയിലെ വില. ഈ ലാപ്ടോപ്പ് വിദ്യാർത്ഥികൾക്ക് 119,900 രൂപയ്ക്ക് ലഭ്യമാകും. ഈ മാക്ബുക്കുകൾക്കൊപ്പം ഒരേ സമയം രണ്ട് ഡിവൈസുകൾ ചാർജ് ചെയ്യാൻ കഴിയുന്ന ഡ്യുവൽ യുഎസ്ബി ടൈപ്പ് സി പോർട്ടോടുകൂടിയ പുതിയ 35W ചാർജറും കമ്പനി പുറത്തിറക്കിയിട്ടണ്ട്. ഇതിന് 5,800 രൂപയാണ് വില.

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾ

Best Mobiles in India

English summary
The latest generation MacBook models have been released. The company has launched MacBook Pro and MaxBook Air laptops. They run on Apple Silicon M2 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X