അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്

|

സെൻബുക്ക്, ആർഒജി ലാപ്ടോപ്പുകളിലൂടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ജനപ്രിതി നേടിയ ബ്രാന്റാണ് അസൂസ്. അതുപോലെ, വിൻഡോസ്, ക്രോം ഒഎസ് എന്നിവയ്‌ക്കൊപ്പം വില കുറഞ്ഞ പോക്കറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പുകളും കമ്പനി നിർമ്മിക്കുന്നു. ഇന്റൽ സെലെറോൺ എൻ4500 പ്രോസസറോട് കൂടിയ വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പായ അസൂസ് ബിആർ1100 ലാപ്‌ടോപ്പ് അത്തരത്തിലുള്ള ഒന്നാണ്.

Rating:
3.5/5

അസൂസ് ബിആർ1100 ലാപ്‌ടോപ്പ് റിവ്യൂ

മേന്മകൾ

• മിലിട്ടറി സർട്ടിഫിക്കേഷനോടുകൂടിയ പരുക്കൻ ഡിസൈൻ

• കോംപാക്റ്റ് ഫോംഫാക്ടർ

• ശ്രദ്ധേയമായ I/O

• എളുപ്പത്തിലുള്ള സ്റ്റോറേജ് അപ്‌ഗ്രേഡ് സപ്പോർട്ട്

പോരായ്മകൾ

• മങ്ങിയ 720p ഡിസ്‌പ്ലേ

• മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇല്ല

അസൂസ് ബിആർ1100 ലാപ്‌ടോപ്പിന്റെ (നോൺ-ടച്ച്) ബേസ് മോഡലിന് ഇന്ത്യയിൽ 24,999 രൂപയാണ് വില. മൂന്നാഴ്ചയിലേറെയായി ഗിസ്ബോട്ട് ടീം അസൂസ് ബിആർ1100 ലാപ്‌ടോപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ലാപ്‌ടോപ്പിനെക്കുറിച്ചുള്ള മുഴുവൻ റിവ്യൂ നോക്കാം.

അസൂസ് ബിആർ1100 ലാപ്‌ടോപ്പ്: സ്പെസിഫിക്കേഷനുകൾ

അസൂസ് ബിആർ1100 ലാപ്‌ടോപ്പ്: സ്പെസിഫിക്കേഷനുകൾ

• സിപിയു: ഇന്റൽ സെലറോൺ N4500

• ഡിസ്പ്ലേ: 11.6-ഇഞ്ച് ഐപിഎസ് എൽസിഡി1366 x 768p, 60Hz

• ജിപിയു: ഇന്റൽ യുഎച്ച്ഡി

• മെമ്മറി: 4ജിബി ഡിഡിആർ4

• സ്റ്റോറേജ്: 128 ജിബി NVMe പിസിഐഇ ജെൻ3

• ബാറ്ററി: 42WHr

• ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11 64-ബിറ്റ്

അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്

അസൂസ് ബിആർ1100 ലാപ്‌ടോപ്പ്: ഡിസൈൻ

അസൂസ് ബിആർ1100 ലാപ്‌ടോപ്പ്: ഡിസൈൻ

അസൂസ് ബിആർ1100 ഡ്യൂറബിലിറ്റിക്ക് വേണ്ടി നിർമ്മിച്ചതാണ്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാത്ത തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ലാപ്ടോപ്പിന്റെ മുഴുവൻ ഭാഗവും റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ആഘാതം ആഗിരണം ചെയ്യാനും ആന്തരിക ഘടകങ്ങളെ സംരക്ഷിക്കാനും സഹായിക്കും. അസൂസ് ബിആർ1100 ഒരു കോം‌പാക്റ്റ് ലാപ്‌ടോപ്പാണ്, 11.6 ഇഞ്ച് ഡിസ്‌പ്ലേ, നാല് വശങ്ങളിലും കട്ടിയുള്ള ബെസലുകൾ എന്നിവയുണ്ട്. ഇതൊരു ഫാൻ-ലെസ് ലാപ്‌ടോപ്പാണെന്നും സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഉപയോഗിക്കുന്നതുപോലുള്ള ഒരു കൂളിംഗ് സൊല്യൂഷൻ ഉപയോഗിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിൽ ഹീറ്റ്‌സിങ്കുകൾ ഉണ്ട്, ഇത് ഒരു വലിയ പ്രദേശത്ത് ചൂട് വ്യാപിപ്പിക്കാൻ സഹായിക്കുന്നു.

ബിആർ1100

അസൂസ് ബിആർ1100 ലാപ്‌ടോപ്പിൽ സ്‌മാർട്ട്‌ഫോണുകൾക്ക് സമാനമായ സൈഡ് മൗണ്ടഡ് വോളിയം കൺട്രോളറുകളും പവർ ബട്ടണും ഉണ്ട്. കണക്റ്റിവിറ്റിയുടെ കാര്യം നോക്കിയാൽ, ഇതിൽ രണ്ട് യുഎസ്ബി-എ പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ് സി പോർട്ട്, ഒരു ഫുൾ സൈസ് എച്ച്ഡിഎംഐ പോർട്ട്, ഒരു ആർജെ45 ഇഥർനെറ്റ് പോർട്ട്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. ബാക്ക് പാനലിൽ ഒരു വെള്ള എൽഇഡി ഇൻഡിക്കേറ്ററും ഉണ്ട്, അത് ബാറ്ററി സൂചകമായി പ്രവർത്തിക്കുന്നു. ബാറ്ററി 20 ശതമാനത്തിൽ താഴെ എത്തുമ്പോൾ ഈ എൽഇഡി മിന്നാൻ തുടങ്ങും.

അസൂസ് ബിആർ1100: ഡിസ്പ്ലേ

അസൂസ് ബിആർ1100: ഡിസ്പ്ലേ

അസൂസ് ബിആർ1100 ലാപ്‌ടോപ്പിൽ 11.6 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനും 1366 x 768p റെസല്യൂഷനും കട്ടിയുള്ള ബെസലുകളുമുണ്ട്. 45 ശതമാനം എൻടിഎസ്ഇ കളർ സ്പേസ് കവറേജും 45 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉള്ള ഡിസ്‌പ്ലേയാണ് ഇത്. 220 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഇതിലുണ്ട്. കട്ടിയുള്ള ബെസലുകൾ കാരണം ഡിസ്പ്ലേ അൽപ്പം പഴയതായി തോന്നുന്നു. കളർ ആക്വുറസി നോക്കിയാൽ, ഡിസ്പ്ലേ അൽപ്പം മങ്ങിയതായി തോന്നുന്നു. അസൂസ് ബിആർ1100 ഔട്ട്ഡോർ ഉപയോഗത്തിന് വേണ്ടിയുള്ളതല്ല. ഇത് സ്‌കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതിനാൽ, ഇൻഡോർ ഉപയോഗത്തിൽ, ഡിസ്‌പ്ലേയ്ക്ക് ആവശ്യമായ ബ്രൈറ്റ്നസ് ഉണ്ട്.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്

അസൂസ് ബിആർ1100: കീബോർഡും ട്രാക്ക്പാഡും

അസൂസ് ബിആർ1100: കീബോർഡും ട്രാക്ക്പാഡും

മികച്ച കീബോർഡാണ് അസൂസ് ബിആർ1100ന് ഉള്ളത്. കീകൾ നല്ല ഫീഡ്‌ബാക്ക് നൽകുന്നു. 50,000 രൂപ വരെ വില വരുന്ന ലാപ്ടോപ്പുകൾക്ക് തുല്യമായ കീബോർഡ് തന്നെയാണ് ഇത്. കീബോർഡിന് ബാക്ക്ലൈറ്റിങ് ഇല്ല എന്നത് മാത്രമാണ് പോരായ്മ. ലാപ്‌ടോപ്പിന് ഒരു ചെറിയ ട്രാക്ക്പാഡ് ഉണ്ട്, അത് ജോലി എളുപ്പമാക്കുന്നു. മികച്ച ഉപയോക്തൃ അനുഭവത്തിനായി ഒരു എക്റ്റേണൽ മൗസ് ഉപയോഗിക്കുന്നതാണ് നല്ലത്. ലാപ്‌ടോപ്പിന് രണ്ട് യുഎസ്ബി-എ പോർട്ടുകൾ ഉള്ളതിനാൽ, വയർഡ് മൗസോ വയർലെസ് മൗസിന്റെ റിസീവറോ ബന്ധിപ്പിക്കുന്നതിന് അവ ഉപയോഗിക്കാം.

അസൂസ് ബിആർ1100: ഓഡിയോയും ക്യാമറയും

അസൂസ് ബിആർ1100: ഓഡിയോയും ക്യാമറയും

വില കൂടിയ ലാപ്‌ടോപ്പുകളിൽ ഭൂരിഭാഗത്തിലുമുള്ള 720p വെബ് ക്യാമറയാണ് അസൂസ് ബിആർ1100 ലാപ്ടോപ്പിലും ഉള്ളത്. ഇതിൽ ഒരു ഫിസിക്കൽ വെബ് ക്യാമറ ഷീൽഡ് ഉണ്ട്. നല്ല ലൈറ്റിംഗ് സാഹചര്യങ്ങളിൽ, വെബ് ക്യാമറ മികച്ചതാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനോ ഓഫീസ് മീറ്റിങിൽ പങ്കെടുക്കുന്നതിനോ ഇത് ഉപയോഗിക്കാം. ഓഡിയോയുടെ കാര്യം നോക്കിയാൽ, ലാപ്‌ടോപ്പിന് സോണിക്ക് മാസ്റ്ററിൽ പ്രവർത്തിക്കുന്ന സ്പീക്കർ സെറ്റപ്പുണ്ട്. ശബ്‌ദം മികച്ച വ്യക്തത നൽകുന്നു, എന്നിരുന്നാലും, സ്പീക്കറുകൾ വലിയ ശബ്ദം നൽകുന്നില്ല.

അസൂസ് ബിആർ1100: പെർഫോമൻസ്

അസൂസ് ബിആർ1100: പെർഫോമൻസ്

2.8GHz വരെ ക്ലോക്ക് സ്പീഡുള്ള ഇന്റൽ സെലറോൺ എൻ4500 ഡ്യുവൽ കോർ പ്രോസസറാണ് അസൂസ് ബിആർ1100 ലാപ്ടോപ്പിലുള്ളത്. ഈ പ്രോസസറിനൊപ്പം 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. അധിക സ്റ്റോറേജ് വിപുലീകരണത്തിനായി (1 ടിബി വരെ) ഒരു അധിക എസ്എസ്ഡി സ്ലോട്ടും ഉണ്ട്. ഗീക്ക്ബെഞ്ച് 5ൽ സിംഗിൾ-കോറിൽ 440 പോയിന്റും മൾട്ടി-കോർ സിപിയു പ്രകടനത്തിൽ 549 പോയിന്റും ലാപ്ടോപ്പ് നേടി. സെലറോൺ എ4500 ഒരു എൻട്രി ലെവൽ പ്രോസസർ ആയതിനാൽ ഈ സ്കോറുകൾ മികച്ചതാണ്.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

അസൂസ് ബിആർ1100: ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

അസൂസ് ബിആർ1100: ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

അസൂസ് ബിആർ1100 ലാപ്ടോപ്പിൽ 42WHr ബാറ്ററിയുണ്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ ബാറ്ററി നിലനിൽക്കുമെന്ന് അസൂസ് അവകാശപ്പെടുന്നു. റിവ്യൂവിനായുള്ള ടെസ്റ്റിങിൽ (ബാലൻസ്ഡ് മോഡ്) ലാപ്‌ടോപ്പ് പ്രധാനമായും വെബ് ബ്രൗസിംഗിനും യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഓൺലൈനിൽ വീഡിയോകൾ കാണുന്നതിനും ഉപയോഗിക്കുമ്പോൾ ഏകദേശം ആറ് മണിക്കൂർ ബാറ്ററി ലൈഫ് ലഭിച്ചു.

അസൂസ് ബിആർ1100: ഈ ലാപ്ടോപ്പ് വാങ്ങണോ

അസൂസ് ബിആർ1100: ഈ ലാപ്ടോപ്പ് വാങ്ങണോ

എൻട്രി ലെവൽ ഇന്റൽ സെലറോൺ N4500 പ്രോസസറും 4ജിബി റാമും ഉള്ള ബേസിക്ക് ലാപ്‌ടോപ്പാണ് അസൂസ് ബിആർ1100. സവിശേഷതകൾ അൽപ്പം പഴഞ്ചനാണ് എന്ന് തോന്നാമെങ്കിലും വില വെറും 24,999 രൂപ മുതലാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച ബിൾഡ് ക്വാളിറ്റിയുള്ള ലാപ്ടോപ്പ് ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പ് തന്നെയാണ് ഇത്.

Best Mobiles in India

English summary
The Asus BR1100 laptop, which runs on Windows 11 OS and is powered by an Intel Celeron N4500 processor, was recently launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X