ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളുമായി അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്‌ടോപ്പ് അവതരിപ്പിച്ചു

|

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പ് അവതരിപ്പിച്ചു. ഒക്ടാകോർ മീഡിയടെക് 8183 പ്രോസസറാണ് ക്രോംബുക്കിന് കരുത്ത് പകരുന്നത്. ChromeOS ൽ പ്രവർത്തിക്കുന്ന ലെനോവോ ക്രോംബുക്ക് ഡ്യുയറ്റിൻറെ നേരിട്ടുള്ള എതിരാളിയായി ഇത് കണക്കാക്കപ്പെടുന്നു. ഇത് പ്രധാനമായും ലെനോവോ ക്രോംബുക്കിൻറെ സവിശേഷതകളോട് സാമ്യത പുലത്തുന്നവയാണ്, മാത്രവുമല്ല കൂടുതൽ സവിശേഷതകൾ കൂടി ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3ൽ ഉൾപ്പെടുത്തിയതായി പറയുന്നു. അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പ് ഇപ്പോൾ യുഎസിലെ അസ്യൂസ് വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിൽ ഇത് എപ്പോൾ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമില്ല.

കൂടുതൽ വായിക്കുക: ട്രിപ്പിൾ റിയർ ക്യാമറകളുള്ള വിവോ വൈ 70 ടി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിൻറെ വിലയും, ലഭ്യതയും

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിൻറെ വിലയും, ലഭ്യതയും

ChromeOS ൽ പ്രവർത്തിക്കുന്ന അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലഭ്യമാണ്. പക്ഷേ, കമ്പനി വെബ്‌സൈറ്റിൽ "Coming Soon" എന്ന് ലേബൽ ചെയ്തിട്ടുണ്ട്. ഈ ലാപ്ടോപ്പിൻറെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 349.99 ഡോളറും (ഏകദേശം 25,500 രൂപ) 128 ജിബി സ്റ്റോറേജ് മോഡലിന് 369.99 ഡോളറും (ഏകദേശം 27,000 രൂപ) വിലയുണ്ട്. സിംഗിൾ മിനറൽ ഗ്രേ കളർ ഓപ്ഷനിലാണ് അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലഭിക്കുന്നത്.

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിൻറെ സവിശേഷതകൾ

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിൻറെ സവിശേഷതകൾ

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിന് 16:10 ആസ്പെക്റ്റ് റേഷിയോയും, 320 നിറ്റ്സ് ഡിസ്‌പ്ലേയുമുള്ള 10.5 ഇഞ്ച് (1,920X1,200 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ക്രോംബുക്കിനുള്ളിൽ തന്നെ സ്റ്റൈലസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഒക്ടാകോർ 2 ജിഗാഹെർട്‌സ് മീഡിയടെക് 8183 പ്രോസസറും ആം മാലി-ജി 72 എംപി 3, 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ ഇഎംഎംസി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3

വേർപെടുത്താവുന്ന കീബോർഡ് പോഗോ പിൻ വഴി ക്രോംബുക്കിലേക്ക് അറ്റാച്ചുചെയ്യുകയും ഒരു കേസ് / കവറായി പ്രവർത്തിക്കുകയും ചെയ്യുന്നു. വേർപെടുത്താവുന്ന ഫാബ്രിക് പിൻഭാഗവും പോർട്രെയിറ്റ്, ലാൻഡ്‌സ്‌കേപ്പ് ഫോർമാറ്റുകളിൽ പ്രവർത്തിക്കുന്ന ഡ്യുവൽ ഹിംഗ്ഡ് ഇൻബിൽറ്റ് കിക്ക്സ്റ്റാൻഡും ഇതിലുണ്ട്. പിന്നിൽ 8 മെഗാപിക്സൽ ക്യാമറയും, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 2 മെഗാപിക്സൽ ക്യാമറയും അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 ലാപ്ടോപ്പിൻറെ ക്യാമറ സംവിധാനത്തിൻറെ സവിശേഷതയാണ്.

ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളുമായി അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3

3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ടും അസ്യൂസ് ക്രോംബുക്ക് ഡിറ്റാച്ചിബിൽ സിഎം 3 യിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ടൈപ്പ്-സി പോർട്ട് ഉപയോഗിച്ചോ 45 ഡബ്ല്യു എസി അഡാപ്റ്റർ വഴിയോ ചാർജ് ചെയ്യാൻ കഴിയുന്ന 27Whr 2-സെൽ ലി-അയൺ ബാറ്ററി ക്രോംബുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 25.54 x 16.72 x 0.79 സെന്റിമീറ്റർ അളവും 510 ഗ്രാം ഭാരം ഭാരവുമുണ്ട്.

മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തുംമികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തും

Best Mobiles in India

English summary
The Asus Chromebook Detachable CM3 was unveiled. An octa-core MediaTek 8183 processor powers the Chromebook. It's being billed as a direct competition to the Lenovo Chromebook Duet, which runs ChromeOS as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X