വിദ്യാർത്ഥികൾക്കായി അസൂസ് പുതിയ നാല് ലാപ്ടോപ്പുകൾ പുറത്തിറക്കി, വില 17,999 രൂപ മുതൽ

|

ജനപ്രീയ ബ്രാന്റായ അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. നാല് ലാപ്ടോപ്പുകളും ക്രോംബുക്കുകളാണ്. വ്യത്യസ്ത സവിശേഷതകളുമായാണ് ഈ ലാപ്ടോപ്പുകൾ വരുന്നത്. 17,999 രൂപ മുതൽ 24,999 രൂപ വരെയാണ് വിലയുടെ വില. ക്രോംബുക്ക് സി223, ക്രോംബുക്ക് സി423, ക്രോംബുക്ക് സി523, ക്രോംബുക്ക് ഫ്ലിപ്പ് സി214 എന്നിവയാണ് ഈ ലാപ്ടോപ്പുകൾ.

വിലയും മോഡലുകളും

വിലയും മോഡലുകളും

അസൂസ് ക്രോംബുക്ക് സി223 ലാപ്ടോപ്പിന് 17,999 രൂപയാണ് വില. ക്രോംബുക്ക് സി423 (നോൺ-ടച്ച് മോഡൽ)ന് 19,999 രൂപ വിലയുണ്ട്. ക്രോംബുക്ക് സി523ന്റെ നോൺ-ടച്ച് വേരിയന്റിന് 20,999 രൂപയാണ് വില. ക്രോംബുക്ക് സി423, ക്രോംബുക്ക് സി523 എന്നിവയുടെ ടച്ച് വേരിയന്റിന് യഥാക്രമം 23,999 രൂപയും 24,999 രൂപയുമാണ് വില. കൂട്ടത്തിലെ കൺവേർട്ടബിൾ മോഡലാണ് ക്രോംബുക്ക് ഫ്ലിപ്പ് സി214. ഇതിന് 23,999 രൂപയാണഅ വില വരുന്നത്. ഈ ലാപ്ടോപ്പുകളെല്ലാം ജൂലൈ 22ന് 12 മണിമുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.

കരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകരുത്തൻ ലാപ്ടോപ്പ് വേണോ, 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് സി214: സവിശേഷതകൾ
 

അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് സി214: സവിശേഷതകൾ

16: 9 അസ്പാക്ട് റേഷിയോ ഉള്ള 11.6 ഇഞ്ച് എച്ച്ഡി (1,266x768 പിക്‌സൽ) ആന്റി-ഗ്ലെയർ ടച്ച് ഡിസ്‌പ്ലേയാണ് അസൂസ് ക്രോംബുക്ക് ഫ്ലിപ്പ് സി214 ലാപ്ടോപ്പിൽ ഉള്ളത്. ഇതിന്റെ 360 ഡിഗ്രി ഹിഞ്ച് ഒന്നിലധികം മോഡുകളിൽ ലാപ്‌ടോപ്പ് ഉപയോഗിക്കാൻ സഹായിക്കും. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 600 ഉള്ള ഡ്യുവൽ കോർ ഇന്റൽ സെലറോൺ എൻ 4020 പ്രോസസറാണ് ക്രോംബുക്കിന്റെ കരുത്ത്. 4 ജിബി എൽപിഡിഡിആർ 4 റാമും 64 ജിബി ഇഎംഎംസി സ്റ്റോറേജുമായാണ് ഇതിലുള്ളത്. യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, രണ്ട് യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ടുകൾ, 3.5 എംഎം കോംബോ ഓഡിയോ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. യുഎസ് മിൽ-എസ്ടിഡി 810 ജി മിലിട്ടറി-ഗ്രേഡ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനുള്ള ലാപ്ടോപ്പിൽ 50Whr ബാറ്ററിയാണ് ഉള്ളത്.

അസൂസ് ക്രോംബുക്ക് സി423: സവിശേഷതകൾ

അസൂസ് ക്രോംബുക്ക് സി423: സവിശേഷതകൾ

16: 9 അസ്പാക്ട് റേഷിയോവും 200 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 14 ഇഞ്ച് എച്ച്ഡി (1,366x768 പിക്‌സൽ) ടച്ച് ഡിസ്‌പ്ലേ (ഓപ്ഷണൽ) ആണ് അസൂസ് ക്രോംബുക്ക് സി423ൽ ഉള്ളത്. ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 500, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുള്ള ഇന്റൽ സെലറോൺ എൻ 3350 പ്രോസസറാണ് ഈ ലാപ്ടോപ്പിന്റെ കരുത്ത്. 256 ജിബി വരെ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ടുകൾ, രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ടുകൾ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവയാണ് ഇതിലുള്ളത്. 38Whr ബാറ്ററിയുള്ള ലാപ്ടോപ്പിൽ 720p വെബ്‌ക്യാം ഉണ്ട്.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന വില കുറഞ്ഞ ലാപ്ടോപ്പുകൾവിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന വില കുറഞ്ഞ ലാപ്ടോപ്പുകൾ

അസൂസ് ക്രോംബുക്ക് സി523: സവിശേഷതകൾ

അസൂസ് ക്രോംബുക്ക് സി523: സവിശേഷതകൾ

ക്രോംബുക്ക് സി523ൽ 15.6 ഇഞ്ച് എച്ച്ഡി (1,366x768 പിക്‌സൽ) ടച്ച് ഡിസ്‌പ്ലേ (ഓപ്ഷണൽ) ആണ് ഉള്ളത്. 16: 9 അസ്പാക്ട് റേഷിയോ, 200 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതിൽ ഉണ്ട്. ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 500 ഉള്ള ഇന്റൽ സെലറോൺ എൻ 3350 ഡ്യുവൽ കോർ പ്രോസസറാണ് ഇതിലുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി (2 ടിബി വരെ) എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജാണ് ഇതിലുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ക്രോംബുക്കിലുണ്ട്. 38Whr ബാറ്ററിയുള്ള ലാപ്ടോപ്പിൽ 720p HD വെബ്‌ക്യാം ഉണ്ട്. രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ടുകൾ, രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ടുകൾ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവയും ലാപ്ടോപ്പിൽ ഉണ്ട്.

അസൂസ് ക്രോംബുക്ക് സി223: സവിശേഷതകൾ

അസൂസ് ക്രോംബുക്ക് സി223: സവിശേഷതകൾ

11.6 ഇഞ്ച് എച്ച്ഡി (1,366x768 പിക്‌സൽ) നോൺ-ടച്ച് ഡിസ്‌പ്ലേ, 200 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, 16: 9 അസ്പാക്ട് റേഷിയോ എന്നിവയാണ് അസൂസ് ക്രോംബുക്ക് സി223ൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി (2 ടിബി വരെ) എക്സ്പാൻഡ് ചെയ്യാവുന്ന ഡിവൈസിൽ 4 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. ഇന്റൽ എച്ച്ഡി ഗ്രാഫിക്സ് 500 ഉള്ള ഇന്റൽ സെലറോൺ എൻ 3350 ഡ്യുവൽ കോർ പ്രോസസറാണ് ഇതിന് കരുത്ത് നൽകുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-എ പോർട്ട്, രണ്ട് യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി പോർട്ടുകൾ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ ഉണ്ട്. 38Whr ബാറ്ററിയുള്ള ഡിവൈസിൽ 720p എച്ച്ഡി വെബ്‌ക്യാമും ഉണ്ട്.

ഈ ലാപ്ടോപ്പുകളുടെ വില കേട്ടാൽ ഞെട്ടും; ലക്ഷങ്ങൾ വിലയുള്ള പ്രീമിയം ലാപ്ടോപ്പുകൾഈ ലാപ്ടോപ്പുകളുടെ വില കേട്ടാൽ ഞെട്ടും; ലക്ഷങ്ങൾ വിലയുള്ള പ്രീമിയം ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Asus launches four new Chromebook laptops in India Prices for these laptops for students start at Rs 17,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X