ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ അസൂസിന്റെ പുതിയ മൂന്ന് ലാപ്ടോപ്പുകൾ പുറത്തിറങ്ങി

|

അസൂസ് ഇന്ത്യയിൽ പുതിയ മൂന്ന് ലാപ്ടോപ്പുകൾ കൂടി അവതരിപ്പിച്ചു. അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡി, വിവോബുക്ക് എസ് 14 ഫ്ലിപ്പ്, വിവോബുക്ക് 15 (ടച്ച്) എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് ഈ ലാപ്ടോപ്പുകൾ വരുന്ത്. അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡിയിൽ 14 ഇഞ്ച് 2.8 കെ 90 ഹെർട്സ് ഒഎൽഇഡി ടച്ച്‌സ്‌ക്രീൻ നൽകിയിട്ടുണ്ട്. വിവോബുക്ക് എസ് 14 ഫ്ലിപ്പിൽ 14-ഇഞ്ച് ഐപിഎസ് പാനലും ഫുൾ HD+ റെസല്യൂഷനും 16:10 അസ്പാക്ട് റേഷിയോവും ഉണ്ട്.

 

പുതിയ ലാപ്ടോപ്പുകൾ

ഇന്ന് വിപണിയിലെത്തിച്ച അസൂസിന്റെ മൂന്നാമത്തെ മോഡലായ വിവോബുക്ക് 15 (ടച്ച്) ലാപ്ടോപ്പിൽ 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി സ്‌ക്രീനാണ് ഉള്ളത്. ഈ മൂന്ന് ലാപ്ടോപ്പുകളും ആകർഷകമായ ഡിസൈനുകളുമായിട്ടാണ് വരുന്നത്. കരുത്തൻ പ്രോസസറുകളും വലിയ സ്റ്റോറേജ് സ്പേസുമെല്ലാം ലാപ്ടോപ്പുകളിൽ ഉണ്ട്. മറ്റ് കമ്പനികളുടെ ലാപ്ടോപ്പ് മോഡലുകളോട് മത്സരിക്കുന്ന വിധത്തിലുള്ള ഡിസ്പ്ലെയും ലാപ്ടോപ്പുകളിൽ നൽകിയിട്ടുണ്ട്. ഈ ലാപ്ടോപ്പുകളുടെ വിലയും സവിശേഷതകളും വിശദമായി പരിശോധിക്കാം.

സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽസാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

പുതിയ അസൂസ് ലാപ്ടോപ്പുകളുടെ വില

പുതിയ അസൂസ് ലാപ്ടോപ്പുകളുടെ വില

അസൂസ് സെൻബുക്ക് ഫ്ലിപ്പ് 14ന്റെ വില ആരംഭിക്കുന്നത് 1,09,990 രൂപ മുതലാണ്. ഒരു ലക്ഷം രൂപ വിലയുള്ള ഫ്ലിപ്പ് മോഡൽ ലാപ്ടോപ്പുകളോട് ഈ ഡിവൈസ് മത്സരിക്കും. ലാപ്ടോപ്പ് ഓഫ്‌ലൈനിലും ഓൺലൈനിലും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. അസൂസ് വിവോബുക്ക് എസ് 14 ഫ്ലിപ്പ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത് 66,990 രൂപ മുതലാണ്. അസൂസ് വിവോബുക്ക് 15ന്റെ വില 49,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ലാപ്ടോപ്പുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാകും.

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡി (UP5401)
 

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡി (UP5401)

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡി ലാപ്ടോപ്പിൽ പേര് സൂചിപ്പിക്കുന്നത് പോലെ 14-ഇഞ്ച് 2.8K 90Hz റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി ടച്ച്‌സ്‌ക്രീനാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 16:10 അസ്പാക്ട് റേഷിയോവും 550 നിറ്റ്സ് ബ്രൈറ്റ്നസും ഉണ്ട്. ഈ ലാപ്ടോപ്പിന്റെ നാല് വശങ്ങളുള്ള നനോ എഡ്ജ് ഡിസൈൻ ആകർഷകമാണ്. ലാപ്ടോപ്പിന്റെ ഡിസ്പ്ലെയ്ക്ക് 88 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷിയോ ആണ് ഉള്ളത്. കണ്ടന്റ് സ്ട്രീമിങ് ഗെയിമിങ് എന്നിവയ്ക്ക് യോജിച്ച ഡിസ്പ്ലെയാണ് ഇത്.

ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

സ്റ്റൈലസ് ഇൻപുട്ട്

അസൂസ് സെൻബുക്ക് 14 ഫ്ലിപ്പ് ഒഎൽഇഡി സ്റ്റൈലസ് ഇൻപുട്ട് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 4,096 ലെവൽസ് പ്രെഷർ സെൻസിറ്റിവിറ്റിയും ഈ ലാപ്ടോപ്പിനുണ്ട്. ഡിസ്പ്ലേ ഏത് വശത്തേക്കും ഫ്ലിപ്പ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള 360-ഡിഗ്രി എർഗോലിഫ്റ്റ് ഹിഞ്ച് ഡിസൈനാണ് ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഏറ്റവും പുതിയ ഗെയിമിങ്-ഗ്രേഡ് ഇന്റൽ 12th ജെൻ എച്ച് സീരീസ് പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 16 ജിബി LPDDR5 റാമും ഇതിലുണ്ട്.

അസൂസ് വിവോബുക്ക് എസ് 14 ഫ്ലിപ്പ് (TP3402, TN3402)

അസൂസ് വിവോബുക്ക് എസ് 14 ഫ്ലിപ്പ് (TP3402, TN3402)

അസൂസ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ലാപ്ടോപ്പുകളിൽ രണ്ടാമത്തെ ഫ്ലിപ്പ് ഡിസൈൻ ലാപ്ടോപ്പാണ് അസൂസ് വിവോബുക്ക് എസ് 14 ഫ്ലിപ്പ് . 1920X1200 റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇതിലുള്ളത്. 16:10 അസ്പാക്ട് റേഷിയോവും ഫുൾ എച്ച്‌ഡി+ റെസല്യൂഷനുമുള്ള 14 ഇഞ്ച് ഐപിഎസ് പാനലാണ് ഈ ലാപ്ടോപ്പിന്റെ ഡിസ്പ്ലെ. ഈ ടച്ച്‌സ്‌ക്രീൻ പാനലിന് 300 നിറ്റ്‌സ് ബ്രൈറ്റനസും ഉണ്ട്. ലോ ബ്ലൂലൈറ്റ് എമിഷനുള്ള TUF റെയിൻലാൻഡ് സർട്ടിഫൈഡ് ആണ് ഈ ഡിസ്പ്ലെ.

പെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾപെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾ

പ്രോസസർ വേരിയന്റുകൾ

രണ്ട് പ്രോസസർ വേരിയന്റുകളിലാണ് അസൂസ് വിവോബുക്ക് എസ് 14 ഫ്ലിപ്പ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഇന്റൽ, എഎംഡി എന്നീ പ്രോസസറുകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിൽ എഎംഡി വേരിയന്റിൽ എഎംഡി റേഡിയൻ ഗ്രാഫിക്സോട് കൂടിയ എഎംഡി റൈസൺ 5 5600എച്ച് പ്രോസസറാണ് ഉള്ളത്. ഇന്റൽ വേരിയന്റിൽ ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സുള്ള ഇന്റൽ കോർ i512500H പ്രോസസറാണ് ഉള്ളത്.

അസൂസ് വിവോബുക്ക് 15 (ടച്ച്) (X1502)

അസൂസ് വിവോബുക്ക് 15 (ടച്ച്) (X1502)

അസൂസ് ഇന്ന് ലോഞ്ച് ചെയ്തതിൽ ഫ്ലിപ്പ് ഡിസൈൻ ഇല്ലാത്തതും വില കുറഞ്ഞതുമായ ലാപ്ടോപ്പാണ് അസൂസ് വിവോബുക്ക് 15 (ടച്ച്). 82 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും സ്ലിം ബെസലുകളുള്ള 15.6 ഇഞ്ച് ഫുൾ എച്ച്‌ഡി സ്‌ക്രീനാണ് ഈ ലാപ്ടോപ്പിൽ അസൂസ് നൽകിയിരിക്കുന്നത്. മികച്ച ഡിസൈനിൽ തയ്യാറാക്കിയിരിക്കുന്ന മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്ടോപ്പാണ് അസൂസ് വിവോബുക്ക് 15 (ടച്ച്).

പ്രകാശത്തിൽ തൊട്ട് ടൈപ്പ് ചെയ്യാൻ കഴിയുമോ? അറിയാം ലേസർ പ്രൊജക്ഷൻ കീബോർഡുകളെക്കുറിച്ച്പ്രകാശത്തിൽ തൊട്ട് ടൈപ്പ് ചെയ്യാൻ കഴിയുമോ? അറിയാം ലേസർ പ്രൊജക്ഷൻ കീബോർഡുകളെക്കുറിച്ച്

വിവോബുക്ക്

മികച്ച സ്‌ക്രീൻ, വലിയ ബാറ്ററി, മെച്ചപ്പെടുത്തിയ കമ്പ്യൂട്ടിങ് ഫീച്ചറുകൾ എന്നിവയുള്ള വിവോബുക്ക് 15 അതിന്റെ മുൻഗാമികളെ അപേക്ഷിച്ച് മിനുസമാർന്നതും ഭാരം കുറഞ്ഞതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ലാപ്ടോപ്പിന്റെ മൊത്തത്തിലുള്ള ഭാരം 1.9 കിലോയിൽ നിന്ന് 1.7 കിലോഗ്രാമായി കുറഞ്ഞിട്ടുണ്ട്.

അസൂസ്

യുവാക്കളായ വർക്കിങ് പ്രൊഫഷണലുകൾക്കായി പ്രത്യേകം ക്യൂറേറ്റുചെയ്‌ത ഏറ്റവും മികച്ച ക്ലാസ് അപ്-ടു-ഡേറ്റ് ഫീച്ചറുകളോടെയാണ് പുതിയ ലാപ്ടോപ്പുകൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് അസൂസ് ഇന്ത്യ സിസ്റ്റം ബിസിനസ് ഗ്രൂ്പിലെ കൺസ്യൂമർ ആന്റ് ഗെയിമിങ് പിസി ബിസിനസ് ഹെഡ് അൾനോൾഡ് വ്യക്തമാക്കിയിട്ടുണ്ട്. കരുത്തും അഴകും ഒരുമിക്കുന്ന മികച്ച ലാപ്ടോപ്പുകൾ തന്നെയാണ് അസൂസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംപുതിയ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Best Mobiles in India

English summary
Asus has launched three new laptops in India. The company has introduced Asus Zenbook 14 Flip OLED, VivoBook S14 Flip and VivoBook 15 (Touch).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X