വിപണി പിടിക്കാൻ മൂന്ന് കിടിലൻ ലാപ്ടോപ്പുകളുമായി അസൂസ്; വിലയും സവിശേഷതകളും അറിയാം

|

അസൂസ് ഇന്ത്യൻ വിപണിയിലേക്ക് പുതിയ മൂന്ന് ലാപ്ടോപ്പുകൾ കൂടി അവതരിപ്പിച്ചു. സെൻബുക്ക് സീരീസിൽ ഒന്നും വിവോബുക്ക് സീരീസിൽ രണ്ടും ലാപ്ടോപ്പുകളാണ് അസൂസ് പുറത്തിറക്കിയിരിക്കുന്നത്. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പായ സെൻബുക്ക് എസ്13 ഒലെഡ്, റൈസൺ 7 5800H സിപിയു വരെയുള്ള വിവോബുക്ക് പ്രോ 14 ഒലെഡ്, വിവോബുക്ക് 16എക്സ് എന്നിവയാണ് അസൂസ് പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ഈ ലാപ്ടോപ്പുകൾ വിപണിയിൽ ആധിപത്യം നേടാൻ പോന്നവയാണ്.

 

പുതിയ അസൂസ് ലാപ്ടോപ്പുകളുടെ വിലയും ലഭ്യതയും

പുതിയ അസൂസ് ലാപ്ടോപ്പുകളുടെ വിലയും ലഭ്യതയും

അസൂസ് സെൻബുക്ക് എസ്13 ഒലെഡ് 99,990 രൂപ മുതലുള്ള വിലയിലാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഈ ലാപ്ടോപ്പിന്റെ വിൽപ്പന ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ആരംഭിച്ചു കഴിഞ്ഞു. അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് (M3400) ലാപ്ടോപ്പിന് 59,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആമസോൺ വഴിയും മറ്റ് പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും സോളാർ സിൽവർ, കോസ്മോസ് ബ്ലൂ ഓപ്ഷനുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാകും.

ഹാർഡ് ഡിസ്കുകളുടെ കാലം അവസാനിക്കുന്നു; എച്ച്ഡിഡി ലാപ്ടോപ്പുകൾ ഇനിയില്ലഹാർഡ് ഡിസ്കുകളുടെ കാലം അവസാനിക്കുന്നു; എച്ച്ഡിഡി ലാപ്ടോപ്പുകൾ ഇനിയില്ല

വിവോബുക്ക് 16എക്സ്

അസൂസ് വിവോബുക്ക് 16എക്സ് ലാപ്ടോപ്പിന്റെ വില ആരംഭിക്കുന്നത് 54,990 രൂപ മുതലാണ്. ആമസോൺ വഴിയും മറ്റ് പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഈ ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തും. ക്വയറ്റ് ബ്ലൂ, ട്രാൻസ്പരന്റ് സിൽവർ എന്നീ നിറങ്ങളിൽ ഈ ലാപ്ടോപ്പ് വിൽപ്പനയ്ക്ക് എത്തും. വിപണി പിടിക്കാൻ പോന്ന വിലയാണ് മൂന്ന് ലാപ്ടോപ്പുകൾക്കും അസൂസ് നൽകിയിരിക്കുന്നത്. ഈ ലാപ്ടോപ്പുകളുടെ സവിശേഷതകൾ കൂടി പരിശോധിക്കാം.

അസൂസ് സെൻബുക്ക് എസ്13 ഒലെഡ് (UM5302): സവിശേഷതകൾ
 

അസൂസ് സെൻബുക്ക് എസ്13 ഒലെഡ് (UM5302): സവിശേഷതകൾ

അസൂസ് സെൻബുക്ക് എസ്13 ലാപ്ടോപ്പിൽ പേര് സൂചിപ്പിക്കുന്നത് പോലെ 13.3 ഇഞ്ച് ഒലെഡ് ടച്ച്‌സ്‌ക്രീൻ പാനലും 2.8കെ റെസല്യൂഷനുമാണ് ഉള്ളത്. 89% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. ഏറ്റവും പുതിയ എഎംഡി റൈസൺ 6000 യു സീരീസ് സിപിയുവുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. എഎംഡിയുടെ പുതിയ ആഡിഎൻഎ 2 ജിപിയു ആർക്കിടെക്ചർ ഉപയോഗിച്ചുള്ള ഗെയിമിങ്-ഗ്രേഡ് ഗ്രാഫിക്സ് ഈ ലാപ്ടോപ്പിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. മികച്ച ഗെയിമിങ് അനുഭവം നൽകാൻ ഈ ഫീച്ചർ സഹായിക്കും.

ഇനി പുതിയ രാജാക്കന്മാർ; ആപ്പിൾ മാക്ബുക്ക് പ്രോ, മാക്സബുക്ക് എയർ എന്നിവ പുറത്തിറങ്ങിഇനി പുതിയ രാജാക്കന്മാർ; ആപ്പിൾ മാക്ബുക്ക് പ്രോ, മാക്സബുക്ക് എയർ എന്നിവ പുറത്തിറങ്ങി

ഡ്യുവൽ സ്പീക്കറുകൾ

അസൂസ് സെൻബുക്ക് എസ്13 ഒലെഡ് ലാപ്ടോപ്പിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്പീക്കറുകൾ നൽകിയിട്ടുണ്ട്. അസൂസ് എഐ നോയിസ്-കാൻസലേഷനുള്ള ഓഡിയോയും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് ഏത് സാഹചര്യത്തിലും വ്യക്തമായി ഓഡിയോ കേൾക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. അക്വാ സെലാഡൺ, പോണ്ടർ ബ്ലൂ തുടങ്ങിയ പാസ്റ്റൽ നിറങ്ങളിലാണ് സെൻബുക്ക് എസ് 13 വരുന്നത്, പുതിയ അസൂസ് മോണോഗ്രാം ലോഗോയും ഇതിലുണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 67 WHrs ബാറ്ററിയും ലാപ്ടോപ്പിലുണ്ട്.

80° ഹിഞ്ച്

ഫ്ലെക്സിബിലിറ്റിക്കായി സെൻ-ക്യാപ്പ്ഡ് 180° ഹിഞ്ചാണ് അസൂസ് സെൻബുക്ക് എസ്13ൽ സെറ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ കീബോർഡ് ഡെക്ക്, ടച്ച്പാഡ്, പാം റെസ്റ്റ് എന്നിവയിൽ അസൂസ് ആൻറി ബാക്ടീരിയൽ ഗാർഡും നൽകിയിട്ടുണ്ട്. ഡ്രോപ്പുകൾ, വൈബ്രേഷനുകൾ, ആഘാതങ്ങൾ, പവർ ബട്ടണിൽ ഉൾച്ചേർത്ത ഫിംഗർപ്രിന്റ് സ്കാനർ മുതലായവയ്‌ക്കുള്ള യുഎസ് MIL-STD 810H മിലിട്ടറി-ഗ്രേഡ് പ്രോട്ടക്ഷനും ഈ ലാപ്ടോപ്പിന്റെ സവിശേഷതയാണ്.

അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്

അസൂസ് വിവോബുക്ക് 16X (M1603): സവിശേഷതകൾ

അസൂസ് വിവോബുക്ക് 16X (M1603): സവിശേഷതകൾ

അസൂസ് വിവോബുക്ക് 16X മിതമായ നിരക്കിൽ വലിയ 16 ഇഞ്ച് 16:10 സ്‌ക്രീനുമായി വരുന്ന ലാപ്ടോപ്പാണ്. 512 ജിബി PCIe 3.0 എസ്എസ്ഡിയും 16 ജിബി വരെ റാമും ഉള്ള എഎംഡി റൈസൺ 7 5800എച്ച് ഗെയിമിങ്-ഗ്രേഡ് സിപിയുവും ഈ ലാപ്ടോപ്പിലുണ്ട്. മികച്ച പെർഫോമൻസ് തന്നെ ഈ ലാപ്ടോപ്പ് നൽകുമെന്ന് ഉറപ്പാണ്. അസൂസ് വിവോബുക്ക് 16Xൽ 90W ഫാസ്റ്റ് ചാർജിങുള്ള 50 WHr ബാറ്ററിയാണുള്ളത്. ലാപ്‌ടോപ്പിന് 19.9mm കനവും 1.8 കിലോഗ്രാം ഭാരവുമുണ്ട്.

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ്(M3400): സവിശേഷതകൾ

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ്(M3400): സവിശേഷതകൾ

അസൂസ് വിവോബുക്ക് പ്രോ 14 ഒലെഡ് ലാപ്ടോപ്പിൽ 14 ഇഞ്ച് 2.8കെ ഒലെഡ് സ്‌ക്രീനാണുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് 600 നിറ്റ്സ് ബ്രൈറ്റ്നസുണ്ട്. ഇത് കൂടാതെ വെസയുടെ ഡിസ്പ്ലെ എച്ച്ഡിആർ ട്രൂ ബ്ലാക്ക് 600 സ്റ്റാൻഡേർഡിനും ഡോൾബി വിഷനും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. DCI-P3 കളർ സ്‌പെയ്‌സിന്റെ 100% കവർ ചെയ്യുന്ന ഡിസ്പ്ലെ പാന്റോൺ വാലിഡേഷനുമായി വരുന്നു. ഇത് മികച്ച കളർ ആക്വുറസി ഉറപ്പാക്കുന്നു.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

സിപിയു

45W ടിഡിപി, 512 ജിബി PCIe ജെൻ 3 എസ്എസ്ഡി, 16 ജിബി വരെ ഡിഡിആർ4 റാം എന്നിവയുള്ള എഎംഡി റൈസൺ 7 5800H സിപിയുവുമായിട്ടാണ് ഈ ലാപ്ടോപ്പ് വരുന്നത്. ഈ ലാപ്ടോപ്പിന് 50WHr ബാറ്ററിയുണ്ട്. കൂടാതെ 90W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. വെറും 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ ലാപ്ടോപ്പിലുള്ള ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌മാർട്ട് എഎംപി, പവർ ബട്ടണിൽ തന്നെ നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്‌കാനർ, ഫിസിക്കൽ വെബ്‌ക്യാം പ്രൈവസി ഷട്ടർ തുടങ്ങിയവയും ലാപ്ടോപ്പിന്റെ സവിശേഷതകളാണ്.

Best Mobiles in India

English summary
Asus launches three new laptops in India. Asus has introduced the Zenbook S13 OLED, Vivobook Pro 14 OLED and VivoBook 16X laptops.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X