അസൂസ് റോഗ് ഫ്ലോ എക്സ്13, റോഗ് സെഫിറസ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

|

അസൂസ് തങ്ങളുടെ പുതിയ ലാപ്ടോപ്പുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. റോഗ് ഫ്ലോ എക്സ്13 എന്ന ജനപ്രീയ റോഗ് സീരിസിലെ പുതിയ മോഡലിനൊപ്പം മൂന്ന് സെഫിറസ് സീരീസ് ഡിവൈസുകളുമാണ് ലോഞ്ച് ചെയ്തത്. തായ്‌വാൻ കമ്പനിയായ അസൂസ് ഈയിടെയായി ഇന്ത്യയിൽ തങ്ങളുടെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നുണ്ട്. റോഗ് ഫ്ലോ എക്സ്13, റോഗ് സെഫൈറസ് ഡ്യുവോ 15 എസ്ഇ, റോഗ് സെഫിറസ് ജി15, റോഗ് സെഫിറസ് ജി14 എന്നിവയാണ് ഈ ലാപടോപ്പുകൾ.

ലാപ്ടോപ്പുകളുടെ വില

ലാപ്ടോപ്പുകളുടെ വില

ഇന്ത്യയിൽ അസൂസ് റോഗ് ഫ്ലോ എക്സ്13 ലാപ്ടോപ്പിന് 1,19,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അസൂസ് ആർ‌ഒ‌ജി സെഫിറസ് ജി15 2021 പതിപ്പിന് 137,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അസൂസ് റോഗ് സെഫിറസ് ഡ്യുവോ15 എസ്ഇക്ക് 2,99,990 രൂപയ മുതലാണ് വില ആരംഭിക്കുന്നത്. റോഗ് സെഫിറസ് ജി14 2021 പതിപ്പിന് 94,990 രൂപ മുതൽ ആരംഭിക്കുന്ന വിലയാണ് ഉള്ളത്. ഈ ലാപ്ടോപ്പുകൾ അസൂസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റോഗ് സ്റ്റോറുകൾ, ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവയിലൂടെ ലാപ്ടോപ്പ് ലഭ്യമാകും.

 

അസൂസ് റോഗ് ഫ്ലോ എക്സ്13

അസൂസ് റോഗ് ഫ്ലോ എക്സ്13

ലോഞ്ച് ചെയ്ത നാല് ലാപ്ടോപ്പുകളിൽ ഏറ്റവും കരുത്തൻ റോഗ് ഫ്ലോ എക്സ്13 ആണ്. വേർപെടുത്താവുന്ന ഇജിപിയു, എക്സ്ജി മൊബൈൽ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷത. കൺവേർട്ടിബിൾ ഗെയിമിംഗ് ലാപ്‌ടോപ്പായിട്ടാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. എൻ‌വിഡിയ ജിഫോഴ്‌സ് ജിടിഎക്സ് 1650 ജിപിയുവുള്ള ലാപ്ടോപ്പിന് വെറും 1.3 കിലോഗ്രാം ഭാരമാണ് ഉള്ളത്. 7nm ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ശക്തമായ എക്സ്ഡി റൈസൺ 9 5900 എച്ച്എസ് ഒക്ടാ കോർ പ്രോസസറാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

കേരളത്തിൽ ഇനി ജിയോയ്ക്ക് പറപറക്കും വേഗത, 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചുകേരളത്തിൽ ഇനി ജിയോയ്ക്ക് പറപറക്കും വേഗത, 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു

ഡിസ്‌പ്ലേ

13.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഐപിഎസ് 60 ഹെർട്സ് ഡിസ്‌പ്ലേയാണ് അസൂസ് റോഗ് ഫ്ലോ എക്സ്13ൽ ഉള്ളത്. ഗോറില്ല ഗ്ലാസും ഇതിനുണ്ട്. റോഗ് ഫ്ലോ എക്സ് 3യുടെ ഡിസ്പ്ലെ യുഎച്ച്ഡി, ഫുൾ എച്ച്ഡി സ്ക്രീൻ റെസല്യൂഷൻ ഓപ്ഷനുകളിൽ വരുന്നു. റൈസൺ 9 5900 എച്ച്എസ്, റൈസൺ 7 5800 എച്ച്എസ് എന്നീ രണ്ട് ഓപ്ഷനുകളിലും ഈ ലാപ്ടോപ്പ് ലഭ്യമാകും. 8 ജിബി റാം, 16 ജിബി റാം ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. 62Whr ബാറ്ററിയും 720p HD വെബ്‌ക്യാമും ഈ ലാപ്ടോപ്പിൽ ഉണ്ട്.

അസൂസ് റോഗ് സെഫിറസ് ഡ്യുവോ 15എസ്ഇ

അസൂസ് റോഗ് സെഫിറസ് ഡ്യുവോ 15എസ്ഇ

സെഫിറസ് ഡ്യുവോ 15 എസ്ഇ ലാപ്ടോപ്പ് എഎംഡി റൈസൺ 9 5900 എച്ച്എക്സും എൻവിഡിയ ആർടിഎക്സ് 3080 ജിപിയുവുമായിട്ടാണ് വരുന്നത്. 32 ജിബി റാമും 1 ടിബി സ്റ്റോറേജ് ഓപ്ഷനും ഈ ലാപ്ടോപ്പിൽ ഉണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. ടച്ച് സപ്പോർട്ടോടുകൂടിയ 14.09 ഇഞ്ച് യുഎച്ച്ഡി ഡിസ്പ്ലേയാണ് സെഫിറസ് ഡ്യുവോ 15 എസ്ഇ സെക്കന്ററി ഡിസ്പ്ലെ.

അസൂസ് റോഗ് സെഫിറസ് ജി15, ജി14

അസൂസ് റോഗ് സെഫിറസ് ജി15, ജി14

എഎംഡി റൈസൺ 9 5900 എച്ച്എസ്, എഎംഡി റൈസൺ 7 5800 എച്ച്എസ് എന്നിങ്ങനെ രണ്ട് പ്രോസസർ ഓപ്ഷനുകളിലാണ് അസൂസ് സെഫിറസ് ജി15 വരുന്നത്. 48 ജിബി വരെ റാം ഉള്ള ഈ ഡിവൈസിൽ ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഉള്ളത്. എഎംഡി റൈസൺ 7 5800 എച്ച്എസ്, എഎംഡി റൈസൺ 9 5900 എച്ച്എസ് ചിപ്സെറ്റ് ഓപ്ഷനുകളിലാണ് അസൂസ് റോഗ് സെഫിറസ് ജി14 വരുന്നത്. 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഈ ലാപ്ടോപ്പിൽ ഫുൾ എച്ച്ഡി, ഡബ്ല്യുക്യുഎച്ച്ഡി സ്‌ക്രീൻ റെസല്യൂഷനുണ്ട്.

ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ റീചാർജുകളിൽ 4% ഡിസ്കൗണ്ട്, 2,399 രൂപ പ്ലാൻ വാലിഡിറ്റി വർധിപ്പിച്ചുബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ റീചാർജുകളിൽ 4% ഡിസ്കൗണ്ട്, 2,399 രൂപ പ്ലാൻ വാലിഡിറ്റി വർധിപ്പിച്ചു

Best Mobiles in India

English summary
Asus has also introduced its new laptops in India. ROG Flow X13 and three Zephyrus series laptops launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X