അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

|

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം സിഇഎസിൽ വച്ച് ലോഞ്ച് ചെയ്ത ലാപ്‌ടോപ്പ് ഒരു എംയുഎക്സ് സ്വിച്ചോടെയാണ് വരുന്നത്. ഈ സ്വിച്ചിലൂടെ പെർഫോമൻസോ ബാറ്ററി ലൈഫോ വർദ്ധിപ്പിക്കുന്നതിന് ഗെയിമർമാർക്ക് ജിപിയു മോഡുകൾ വേഗത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. 32 ജിബി വരെ DDR5 റാമും എൻവീഡിയ ജിഫോഴ്സ് ആർടിഎക്സ് 3080Ti ഗ്രാഫിക്സ് കാർഡുമുള്ള ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് 12th ജനറേഷൻ ഇന്റൽ കോർ i9 പ്രോസസറാണ്. 165Hz റിഫ്രഷ് റേറ്റ് ഉള്ള 16 ഇഞ്ച് ഡിസ്‌പ്ലേയും ഇന്റലിജന്റ് കൂളിംഗ് ടെക്‌നോളജിയുമെല്ലാം ഈ ലാപ്ടോപ്പിലുണ്ട്.

 

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ: വില, ലഭ്യത

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ: വില, ലഭ്യത

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പിന് ഇന്ത്യയിൽ 1,79,990 രൂപ മുതലാണ് വില. ആമസോൺ, ഫ്ലിപ്പ്കാർട്ട്, അസൂസ് ഇ-ഷോപ്പ്, ടാറ്റ ക്ലിക് എന്നിവ വഴി ഈ ലാപ്ടോപ്പ് ഇന്ന് മുതൽ ഓൺലൈനായി വിൽപ്പനയ്ക്ക് എത്തി. അസൂസ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ക്രോമ, റിലയൻസ്, വിജയ്‌സെയിൽസ് എന്നിവയുൾപ്പെടെ ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ലാപ്‌ടോപ്പ് വാങ്ങാം. അതത് പ്ലാറ്റ്ഫോമുകളുടെ പ്രത്യേക ഓഫറുകളും ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

മോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽമോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽ

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ: സവിശേഷതകൾ
 

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ: സവിശേഷതകൾ

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷനിൽ 165Hz റിഫ്രഷ് റേറ്ും, 3ms റസ്പോൺസ് ടൈമുമുള്ള 16-ഇഞ്ച് ക്വാഡ്-എച്ച്ഡി (2,560x1,600 പിക്സൽസ്) ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 500 നിറ്റ്സ് ബ്രൈറ്റ്നസും ഡോൾബി വിഷൻ സപ്പോർട്ടും ഉണ്ട്. ഡിസ്പ്ലെയ്ക്ക് 100 ശതമാനം ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജ്, 94 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഫുൾ-സ്പെക്‌ട്രം കളർ കൃത്യതയോടെയുള്ള ആർഒജി നെബുല ഡിസ്‌പ്ലേയാണ് ഇത്. ഇത് മുൻഗാമികളേക്കാൾ 5 ശതമാനം വരെ ചെറുതാണെന്നും അസൂസ് വ്യക്തമാക്കി.

12th ജനറേഷൻ ഇന്റൽ കോർ i9

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പിൽ 32 ജിബി വരെ DDR5 റാമാണ് ഉള്ളത്. 12th ജനറേഷൻ ഇന്റൽ കോർ i9 (12900H) പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. അസൂസ് പറയുന്നതനുസരിച്ച് 48 ജിബി വരെ ഡ്യുവൽ-ചാനൽ DDR5 4800MHz റാം സപ്പോർട്ടും ഈ ലാപ്ടോപ്പിനുണ്ട്. ലാപ്‌ടോപ്പിൽ 4ടിബി M.2 NVMe PCIe 4.0 എസ്എസ്ഡിയും എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3080Ti ഗ്രാഫിക്‌സ് കാർഡും ഉണഅട്. ചൂടാകുന്നത് തടയാൻ ഒരു ഇന്റലിജന്റ് കൂളിംഗ് ഫീച്ചറുമായിട്ടാണ് അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ വരുന്നത്. ഈ കൂളിങ് ഫീച്ചറിൽ ഒരു ലിക്വിഡ് മെറ്റൽ സംയുക്തമാണ് സിപിയുവിനെ തണുപ്പിക്കാൻ നൽകിയിരിക്കുന്നത്. ആർക്ക് ഫ്ലോ ഫാനുകൾ കാറ്റ് കടത്തി വിടുന്നു.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

എംയുഎക്സ് സ്വിച്ച്

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് എംയുഎക്സ് സ്വിച്ച് തന്നെയാണ്. ഇത് ഗെയിമർമാർക്ക് ജിപിയു മോഡുകൾക്കിടയിൽ വേഗത്തിൽ സ്വിച്ച് ചെയ്യാൻ സഹായിക്കുന്നു. പെർഫോമൻസ് വർദ്ധിപ്പിക്കുകയോ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുകയോ ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. പെർഫോമൻസ് മോഡിൽ, ലേറ്റൻസി കുറയുകയും പെർഫോമൻസ് ശരാശരി 5-10 ശതമാനം വരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ലാപ്ടോപ്പ് ബാലൻസ്ഡ് അക്കൗസ്റ്റിക്സിനായി "മൾട്ടി ഫേസ്ഡ് ഓഡിയോ സിസ്റ്റം", ഓഡിയോ വ്യക്തതയ്ക്കായി ടു-വേ എഐ നോയ്സ് ക്യാൻസലേഷൻ എന്നിവയുമായാണ് വരുന്നത്. ഇതിൽ രണ്ട് 2W ട്വീറ്ററുകളും സ്‌മാർട്ട് ആംപ് ടെക്‌നോളജിക്കൊപ്പം 2W ഡ്യുവൽ ഫോഴ്‌സ് വൂഫറുകളും ഉണ്ട്.

എച്ച്ഡി ഐആർ ക്യാമറ

വിൻഡോസ് ഹലോ ഉള്ള ഒരു എച്ച്ഡി ഐആർ ക്യാമറയാണ് അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ലാപ്ടോപ്പിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫഐ 6ഇ, ബ്ലൂടൂത്ത് v5.2 എന്നിവ ഉൾപ്പെടുന്നു. തണ്ടർബോൾട്ട് 4 പോർട്ട്, യുഎസ്ബി ടൈപ്പ്-സി പവർ ഡെലിവറി 3.2 ജെൻ 2 പോർട്ട്, എച്ച്ഡിഎംഐ 2.0ബി, 3.5 എംഎം കോംബോ ഓഡിയോ ജാക്ക്, രണ്ട് യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-എ പോർട്ടുകൾ, ആർജെ45 ലാൻ പോർട്ട് എന്നിവയുമായാണ് ലാപ്‌ടോപ്പ് വരുന്നത്. ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഈ ലാപ്‌ടോപ്പിന് നൽകാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ആർഒജി സീരീസ്

മറ്റ് ആർഒജി സീരീസ് ലാപ്ടോപ്പുകളെ പോലെ പെർഫോമൻസിന് പ്രാധാന്യം നൽകുന്ന ഗെയിമർമാർക്ക് വേണ്ടിയാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണ ഉപയോഗത്തിനായി ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നല്ല. ഗെയിമിങ് ലാപ്ടോപ്പ് എന്ന നിലവിൽ അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ കുറ്റമറ്റ പെർഫോമൻസ് നൽകുന്നു. ആവശ്യത്തിന് അനുസരിച്ച് ജിപിയു മോഡലുകൾ തിരഞ്ഞെടുക്കാനുള്ള സ്വിച്ചിലൂടെ പെർഫോമൻസ് കൂടുതൽ ആവശ്യമുള്ള ആളുകൾക്ക് അതും അല്ലാത്ത പക്ഷം കൂടുതൽ ബാറ്ററി ബാക്ക് അപ്പും മറ്റും ലഭിക്കുന്ന മോഡം തിരഞ്ഞെടുക്കാം. ഇന്ത്യൻ ഗെയിമർമാർക്കിടയിൽ ഈ അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് വിജയം നേടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Asus ROG Zephyrus M16 2022 Edition Laptop Introduced In India. The laptop comes with a MUX switch. Price of this laptop starts at Rs 1,79,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X